സുനിൽ വല്ലാർപാടം
(Suni Vallarpdam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനിൽ വല്ലാർപാടം | |
---|---|
തൊഴിൽ(കൾ) | ചിത്രകാരൻ |
കേരളീയനായ ചിത്രകാരനാണ് സുനിൽ വല്ലാർപാടം. നിരവധി ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
എറണാകുളം വല്ലാർപാടം കരീത്തറ വീട്ടിൽ കൊച്ചപ്പന്റെയും അമ്മിണിയുടെയും മകനാണ്. ചിത്രകാരൻ പി.വി. നന്ദന്റെ പക്കൽ ചിത്രകല അഭ്യസിച്ചു. 2003 ലും 2016ലും കേരള ലളിതകലാ അക്കാദമിയുടെ പെയിന്റിംഗിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.[1] 2008-ൽ ലണ്ടനിൽ ചിത്രപ്രദർശനം നടത്തി.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള ലളിതകലാ അക്കാദമി പുരസ്കാരം (2016)[2]
അവലംബം[തിരുത്തുക]
- ↑ "ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശിൽപ പുരസ്കാരങ്ങൾ". മനോരമ ഓൺലൈൻ. Archived from the original on 23 ഫെബ്രുവരി 2016. Retrieved 23 ഫെബ്രുവരി 2016.
- ↑ മാതൃഭൂമി നഗരം, കൊച്ചി സപ്ലിമെന്റ് 23 ഫെബ്രുവരി 2016