സുനന്ദ പുഷ്കർ
സുനന്ദ പുഷ്കർ | |
---|---|
![]() | |
ജനനം | 1 ജനുവരി 1962 |
മരണം | 17 ജനുവരി 2014 | (പ്രായം 52)
ജീവിതപങ്കാളി(കൾ) | ശശി തരൂർ |
കുട്ടികൾ | Shiv Menon |
മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയായിരുന്നു സുനന്ദ പുഷ്കർ (ജനനം: 1962 ജനുവരി 1 – മരണം: 2014 ജനുവരി 17). ദുബായിലെ ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്‌പോർട്‌സ് വേൾഡിന്റെ സഹ ഉടമയുമായിരുന്നു. 2014 ജനുവരി 17-നെ ഡൽഹിയിലെ ലീല ഹോട്ടലിൽ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി.[1]
ജീവിതരേഖ[തിരുത്തുക]
ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്‌കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയാണ്. കശ്മീരിയായ സഞ്ജയ് റെയ്‌നയെയായിരുന്നു ആദ്യ ഭർത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തിൽ മരിക്കുകയായിരുന്നു. 2010 ആഗസ്റ്റിൽ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂർ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു.
ഐ.പി.എൽ വിവാദം[തിരുത്തുക]
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂർ ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ കൊച്ചിൻ ടസ്കേഴ്സ് എന്ന പേരിൽ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്‌കർക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എൽ. ടീമിൽ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നൽകിയത് ഏറെ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് 2010-ൽ തരൂരിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. [2]
ട്വിറ്റർ വിവാദം[തിരുത്തുക]
ശശി തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങൾ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകൾ വിവാദമായി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂർ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവർത്തക മെഹർ തരാറുമായി തരൂർ പ്രണയത്തിലാണെന്നും താൻ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങൾ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി.
ഫോറൻസിക് റിപ്പോർട്ട്[തിരുത്തുക]
സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(എയിംസ്) ഫോറൻസിക് വിഭാഗം മേധാവി ഡോ.സുധീർ ഗുപ്ത. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടർമാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.[3]
അവലംബം[തിരുത്തുക]
- ↑ "സുനന്ദ പുഷ്‌കർ മരിച്ച നിലയിൽ". മാതൃഭൂമി. 2014 ജനുവരി 17. മൂലതാളിൽ നിന്നും 2014-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ പി.പി. ശശീന്ദ്രൻ (2014 ജനുവരി 18). "ദുബായിൽ തുടങ്ങിയ പ്രണയത്തിന് [[ഡൽഹി|ഡൽഹിയിൽ]] അന്ത്യം". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
and|date=
(help); URL–wikilink conflict (help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-07.
പുറം കണ്ണികൾ[തിരുത്തുക]
- Who is Sunanda Pushkar, the lady in Tharoor’s life? Archived 2014-01-20 at the Wayback Machine.. MSN News
- Sunanda continues to hold 19% stake in Rendezvous. The Times of India
- Allana, Alia (April 18, 2010). "Suddenly SUNANDA". The Indian Express. ശേഖരിച്ചത് October 12, 2010.
- The Secret Diary of Sunanda Pushkar. Outlook India Magazine.
Persondata | |
---|---|
NAME | Pushkar, Sunanda |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |