സുനന്ദ ദേവി (പർവ്വതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunanda Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനന്ദ ദേവി
Sunanda Devi
ഉയരം കൂടിയ പർവതം
Elevation7,434 m (24,390 ft) [1]
list of highest mountains
Prominence260 m (850 ft) [2][3]
മറ്റ് പേരുകൾ
Native nameसुनन्दा देवी
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സുനന്ദ ദേവി is located in India
സുനന്ദ ദേവി
സുനന്ദ ദേവി
Location in India
സ്ഥാനംPithoragarh District, Chamoli District, Uttarakhand, India
Parent rangeKumaon Himalayas
Climbing
First ascent1939 by Jakub Bujak and Janusz Klarner.[4]
Easiest routesouth ridge, from Lawan Gad via Longstaff Col: technical rock/snow/ice climb

ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് സുനന്ദ ദേവി. ഇതിന് കിഴക്കൻ നന്ദ ദേവി എന്ന അപരനാമവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ നന്ദ ദേവിയുടേ തൊട്ടടുത്തായാണ് സുനന്ദ ദേവി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഘർവാൽ ഹിമാലയം എന്ന പർവ്വതനിരയിലാണ് സുനന്ദ ദേവി സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ കുമയോണിൽ നിന്നും സുനന്ദ ദേവി ദൃശ്യമാകുന്നു. ഈ പർവ്വതത്തിന്റെ വലിപ്പം 7,434 മീറ്ററാണ്.

പർവ്വതാരോഹണം[തിരുത്തുക]

1939-ൽ ജാക്കുബ് ബുജാക്, ആഡം കാർപിൻസ്കി എന്നിവരടങ്ങിയ പോളിഷ് സംഘമാണ് ആദ്യമായി സുനന്ദ ദേവി കീഴടക്കിയത്. ഈ സംഘം പർവ്വതാരോഹണത്തിനായി ഉപയോഗിച്ച പാതയാണ് അംഗീകൃതമായ ആരോഹണ പാതയായി കണക്കാക്കുന്നത്. 1951-ൽ ഫ്രഞ്ച് സംഘം സുനന്ദ ദേവി കീഴടക്കാനായി പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് സംഘത്തിലെ രണ്ട് അംഗങ്ങളെ കാണാതായി. കാണാതായ രണ്ടുപേരെ തിരയാനായി പുറപ്പെട്ടത് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെ ഉൾപ്പെടുന്ന സംഘമായിരുന്നു. പർവ്വതാരോഹണത്തിനു ശേഷം, എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിലും ക്ലേശകരമാണ് സുനന്ദ ദേവി എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

2005-ൽ മാർക്കോ ഡല്ല നയിച്ച പർവ്വതാരോഹണസംഘം സുനന്ദ ദേവി കീഴടക്കാനായി പുറപ്പെട്ടു. മോശം കാലാവസ്ഥ മൂലം സംഘത്തിന് കുറച്ചു ദിവസങ്ങൾ പർവ്വതത്തിൽ തന്നെ തങ്ങേണ്ടി വന്നു. ഈ കാലയളവിൽ മാർക്കോ ഡല്ല മരണപ്പെട്ടു. ഈ അപകടത്തോടെ ആരോഹണം നിർത്തിവച്ച്, സംഘം മടങ്ങി.

നന്ദ ദേവി ദേശീയോദ്യാനവും പുഷ്പതാഴ്‌വര ദേശീയോദ്യാനവും[തിരുത്തുക]

സുനന്ദ ദേവി, നന്ദ ദേവി മലയിടുക്കുകൾക്കിടയിലാണ് നന്ദ ദേവി ദേശീയോദ്യാനവും, സുനന്ദ ദേവി ദേശീയോദ്യാനവും. ഋഷിഗംഗ മലയിടുക്കിലൂടെയാണ് ടിബറ്റ് അതിർത്തിയിലുള്ള നന്ദ ദേവി ദേശീയോദ്യാനത്തിലേക്ക് കടക്കുക. വൈവിധ്യമാർന്ന ചെടികളും, മൃഗങ്ങളും ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "High Asia I: The Karakoram, Pakistan Himalaya and India Himalaya (north of Nepal)". Peaklist.org. Retrieved 2014-05-28.
  2. Corrected DEM files for the Himalaya
  3. Garhwal-Himalaya-Ost, 1:150,000 scale topographic map, prepared in 1992 by Ernst Huber for the Swiss Foundation for Alpine Research, based on maps of the Survey of India.
  4. Harish Kapadia, "Nanda Devi", in World Mountaineering, Audrey Salkeld, editor, Bulfinch Press, 1998, ISBN 0-8212-2502-2, pp. 254–257.
  5. The Himalayan Index gives the coordinates of Nanda Devi as 30°22′12″N 79°58′12″E / 30.37000°N 79.97000°E / 30.37000; 79.97000.
"https://ml.wikipedia.org/w/index.php?title=സുനന്ദ_ദേവി_(പർവ്വതം)&oldid=3647606" എന്ന താളിൽനിന്ന് ശേഖരിച്ചത്