സമ്മർ ട്രയാംഗിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Summer Triangle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമ്മർ ട്രയാംഗിളും അതുൾപ്പെടുന്ന നക്ഷത്രരാശികളും

ഉത്തരാർദ്ധഖഗോളത്തിലെ മൂന്നു നക്ഷത്രങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കാൻ സാധിയ്ക്കുന്ന ത്രികോണത്തിന്റെ ആകൃതിയിലുള്ള ഒരു ആസ്റ്ററിസമാണ് സമ്മർ ട്രയാംഗിൾ. ആൾട്ടയർ, ഡെനിബ്, വേഗ എന്നിവയാണ് ഈ നക്ഷത്രങ്ങൾ. ഇവ യഥാക്രമം ഗരുഡൻ, ജായര, അയംഗിതി എന്നീ മൂന്ന് നക്ഷത്രരാശികളിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളാണ്.

ചരിത്രം[തിരുത്തുക]

അമേരിക്കൻ എഴുത്തുകാരനായ എച്ച്. എ. റേയും ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ പാട്രിക് മൂറും 1950 കളിൽ ഈ പദം പ്രചരിപ്പിച്ചു.[1] 1913-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട നക്ഷത്രരാശികളുടെ ഗൈഡ് ബുക്കിലും ഈ പേര് കാണാം.[2] 1920 കളുടെ അവസാനത്തിൽ ഓസ്ട്രിയൻ ജ്യോതിശാസ്ത്രജ്ഞൻ ഓസ്വാൾഡ് തോമസ് ഈ നക്ഷത്രങ്ങളെ "ഗ്രോസ്സസ് ഡ്രൈഎക്ക്" (ഗ്രേറ്റ് ട്രയാംഗിൾ) എന്നും 1934 ൽ "സോമർലിഷെസ് ഡ്രൈഎക്ക്" (സമ്മർലി ട്രയാംഗിൾ) എന്നും വിശേഷിപ്പിച്ചു. ജോസഫ് ജൊഹാൻ വോൺ ലിറ്റ്ത്രോ അദ്ദേഹത്തിന്റെ അറ്റ്ലസ് (1866) എന്ന പുസ്തകത്തിൽ "സുതാര്യ ത്രികോണം" എന്ന് വിശേഷിപ്പിച്ചു. 1836-ൽ ലേബൽ ഇല്ലാത്ത ഒരു ജേണലിൽ യോഹാൻ എലെർട്ട് ബോഡെ നക്ഷത്രങ്ങളെ ബന്ധിപ്പിച്ചു. 2,600 വർഷങ്ങൾ മുൻപ് തൊട്ടെങ്കിലും പ്രചാരത്തിലുള്ള ദി കൗഹേർഡ് ആൻഡ് ദി വീവർ ഗേൾ എന്ന ചൈനീസ് ഐതിഹ്യകഥയിലും ഈ മൂന്നു നക്ഷത്രങ്ങളെ ഒന്നിച്ചു പരാമർശിയ്ക്കുന്നുണ്ട്. ഈ ഐതിഹ്യമാണ് ചിസി ഉത്സവത്തിൽ ആഘോഷിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ എയർക്രാഫ്റ്റുകളിലും മറ്റും ഡിജിറ്റൽ നാവിഗേഷൻ സിസ്റ്റങ്ങളുടെ ആവിർഭാവത്തിന് മുൻപ് അമേരിക്കൻ എയർ ഫോഴ്‌സിലെ നാവിഗേറ്റർമാർ ഈ ആസ്റ്ററിസത്തെ നാവിഗേറ്റർ'സ് ട്രയാങ്കിൾ എന്നാണ് വിളിച്ചിരുന്നത്.[3]

ദൃശ്യത[തിരുത്തുക]

താരാവൃതമായ ഒരു രാത്രിയിൽ സമ്മർ ട്രയാങ്കിൾ

ഗ്രീഷ്മരാത്രികളിൽ ഉത്തരാർദ്ധഗോളത്തിന്റെ മധ്യഭാഗത്തെ അക്ഷാംശങ്ങളിലുള്ളവർക്ക് അർധരാത്രിയോടെ തലയ്ക്ക് മുകളിലായി ഇവയെ കാണാം. കേരളത്തിന്റെ അക്ഷാംശം കുറവായതിനാൽ ഇതിനെ കാണണമെങ്കിൽ ഇതേ സമയത്ത് വടക്കൻ ആകാശത്തേയ്ക്ക് നോക്കണം. വസന്തകാലത്ത് അതിരാവിലെ കിഴക്കൻ ആകാശത്തും ശരത്കാലത്ത് വൈകുന്നേരങ്ങളിൽ പടിഞ്ഞാറൻ ആകാശത്തും ഇതിനെ കാണാം. എന്നാൽ ദക്ഷിണാർദ്ധഗോളത്തിൽ ഇതിനെ തല തിരിച്ചായിരിയ്ക്കും കാണുക. ഇവിടെ ഡെനിബ്, ആൾട്ടെയറിന്റെ താഴെയായി ശിശിരകാല ആകാശങ്ങളിൽ കാണാൻ സാധിയ്ക്കും.

സമ്മർ ട്രയാംഗിളിലെ നക്ഷത്രങ്ങൾ[തിരുത്തുക]

നക്ഷത്രത്തിന്റെ പേര് നക്ഷത്രരാശി ദൃശ്യകാന്തിമാനം പ്രകാശതീവ്രത
(× solar)
സ്പെക്ട്രൽ ടൈപ്പ് ദൂരം
( പ്രകാശവർഷങ്ങൾ)
ആരം (solar radius)
വേഗ അയംഗിതി 0.03 52 A0 25 2.36 to 2.82
ഡെനിബ് ജായര 1.25 70000 A2 3550 203 ± 17
ആൾട്ടയർ ഗരുഡൻ 0.77 10 A7 16.6 1.63 to 2.03

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Patrick Moore (20 October 1983). Patrick Moore's History of astronomy. Macdonald. ISBN 978-0-356-08607-1.
  2. ആലീസ് മേരി മാറ്റ്ലോക് ഗ്രിഫിത്ത്സ് (1913), "ദി സ്റ്റാർസ് ആൻഡ് ദ് സ്റ്റോറീസ്: എ ബുക്ക് ഫോർ യുവർ പീപ്പിൾ".
  3. Lt. Col. William E. Hubert, USAF (Ret.) (December 1, 2006). "Chapter Eleven: "Triple Rated" Copilot, (Ugh)!". Pilot Here Or Pile It There: A Memoir. AuthorHouse. p. 115. ISBN 978-142595689-9.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമ്മർ_ട്രയാംഗിൾ&oldid=3694577" എന്ന താളിൽനിന്ന് ശേഖരിച്ചത്