ഉള്ളടക്കത്തിലേക്ക് പോവുക

സുമതി (ചലച്ചിത്ര നടി)

വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sumathi (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുമതി
സുമതി
ജനനം
സുമതി (സുമി)

(1964-08-19)ഓഗസ്റ്റ് 19, 1964
മറ്റ് പേരുകൾബേബി സുമതി
തൊഴിൽ(s)Actress, ചലച്ചിത്രനടി.
സജീവ കാലം1966-1989

മലയാള സിനിമയിലെ പഴയ ബാലതാരമായിരുന്നു സുമതി അഥവാ ബേബി സുമതി (Tamil: சுமதி) . 1964 ആഗസ്റ്റ് 19 ന് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ചു. അവരുടെ മാതൃഭാക്ഷ സൌരാഷ്ട്രയാണ്. 2 വയസു മുതലാണ് സുമതി സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്. ബാലതാരമായി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിൽ അഭിനയിച്ചു.[1][2] അച്ഛൻ ഒരു ഫോട്ടോഗ്രാഫറായിരുന്നു. സുമതിയ്ക്ക് 7 സഹോദരൻമാരും 3 സഹോദരികളുമുണ്ട്. മാസ്റ്റർ പ്രഭാകർ എന്നറിയപ്പെട്ടിരുന്ന മൂത്ത സഹോദരനാണ് ആദ്യമായി സിനിമാരംഗത്ത് എത്തിയത്.[3][4] 1966 കാലഘട്ടത്തിൽ ഒരു സംവിധായകൻ തന്റെ ചിത്രത്തില് അഭിനയിക്കുന്നതിന് ഒരു ബാലതാരത്തെ അന്വേഷിച്ചു നടക്കവേയാണ് സുമതിയെ അദ്ദേഹം കണ്ടെത്തുന്നത്. ആ ചിത്രത്തിൽ ഭരത്ഗോപിയുടെ മകളായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.


സിനിമാ ജീവിതം

[തിരുത്തുക]

സുമതി അഭിനയജീവിതം ആരംഭിക്കുന്നത് ബേബി സുമതി എന്ന പേരിൽ മലയാള ചിത്രങ്ങളിലൂടെയാണ്. അനേകം മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ ആൺകുട്ടികളുടെ വേഷത്തിലും അഭിനയിച്ചിരിക്കുന്നു. സേതുബന്ധനം പോലെയുള്ള സിനിമകളിൽ ഡബിൾ റോളുകളിലും തിളങ്ങിയിരുന്നു. അക്കാലത്തെ ബാലതാരങ്ങളിലെ സൂപ്പർ താരമായിരുന്നു ബേബി സുമതി. ബാലതാരത്തിൽ നിന്നു കാലക്രമേണ മോഡലിംഗിലേയ്ക്കും ശ്രദ്ധ ചെലുത്തിയിരുന്നു. അവർ ബാലതാരമായിരുന്നപ്പോൾ അനേകം ഫിലിംഫെയർ, നന്തി അവാർഡുകള്ക്ക് അക്കാലത്ത് അർഹയായി. മൂന്നാമത്തെ സഹോദനായ മാസ്റ്റർ പ്രഭാകർ, ഇളയ സഹോദനായ മാസ്റ്റർ കുമാറിനോടൊപ്പവും കുറേ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു. കുടുംബത്തിലെ ഒരാളല്ലെങ്കിൽ മറ്റൊരാൾ സിനിമാരംഗവുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. മിക്ക ഭാഷകളിലും ബാലതാരങ്ങൾക്കുവേണ്ടി ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രേംനസീർ, ജയൻ, സത്യൻ, തിക്കുറിശ്ശി, എം.ജി. രാമചന്ദ്രൻ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, രജനീകാന്ത്, ജയലളിത, അംബിക, ഭാഗ്യരാജ് തുടങ്ങി പ്രശസ്തായ അക്കാലത്തെ പ്രശസ്തരായ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. യുവതിയായ ശേഷം ഭാഗ്യരാജിന്റെ സുവരില്ലാത്ത ചിത്രങ്കൾ (1979) എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. 1989 ല് വിവാഹശേഷം അഭിനയത്തോടു വിട പറഞ്ഞ് അമേരിക്കയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുന്നു. നദി എന്ന സിനിമയിൽ പ്രേംനസീറനൊപ്പമുളള കഥാപാത്രമാണ് എടുത്തുപറയേണ്ടത്. ആ ചിത്രത്തിലെ അഭിനയത്തിന് നല്ല ബാലതാരത്തിനുള്ള ആദ്യ കേരള സംസ്ഥാന അവാർഡ് സുമതിയെ തേടിയെത്തി. 47 വർഷങ്ങൾക്കു ശേഷവും നദി എന്ന ചിത്രത്തിലെ -ആയിരം പാദസരങ്ങൾ കിലുങ്ങി - എന്ന ഗാനരംഗവും അതിലെ സുമതി അവതരിപ്പിച്ച കഥാപാത്രത്തെയും മലയാളികൾ നെഞ്ചോടു ചേർക്കുന്നു. മലയാളസിനിമയിൽ 1969 (നദി), 1972 (വിവിധ ചിത്രങ്ങൾ), 1977 (ശംഖുപുഷ്പം) എന്നീ വർഷങ്ങളിലായി 3 തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡു നേടുവാൻ സുമതിയ്ക്കു സാധിച്ചു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
No.വർഷംസിനിമകഥാപാത്രംസംവിധായകൻഒപ്പം അഭിനയിച്ചവർ
11969നദിബേബിമോൾഎ. വിൻസെന്റ് പ്രേംനസീർ, മധു, ശാരദ
21970കുറ്റവാളി ശാന്തിKS Sethumadhavan സത്യൻ, ശാരദ
31971കൊച്ചനിയത്തി ഇന്ദു (നായികയുടെ ചെറുപ്പകാലം)P. Subramaniam മധു, ജയഭാരതി
41971അനുഭവങ്ങൾ പാളിച്ചകൾ കുമാരിK. S. Sethumadhavan സത്യൻ, പ്രേംനസീർ, ഷീല
51971തെറ്റ് മിനിമോൾ
61971മുത്തശ്ശിരേഖ
71972പണിതീരാത്ത വീട്
81972പ്രതികാരംലീല
91972പ്രൊഫസർറീമ
101972 ഗുരുവായൂരപ്പൻ
111972 അച്ഛനും ബാപ്പയും Young ആമിന
121973 പത്മവ്യൂഹം ലീനാ മോൾ
131973 അഴകുള്ള സെലീന സാജൻ
141974 കാമിനി
151974 മോഹം
161974 ചന്ദ്രകാന്തം
171974 പൂന്തേനരുവി  Young വത്സമ്മ
18 1974 ജീവിക്കാൻ മറന്നു പോയ സ്ത്രീ KS Sethumadhavan Mohan Sharma, Sheela, Vijayasree
19 1974 സേതുബന്ധനം സരിത, കവിത (ഡബിൾ റോൾ) J. Sasikumar Prem Naseer, Jayabharathi
20 1975 സ്വാമി അയ്യപ്പൻ P. Subramaniam Madhu, Srividya, Master Raghu, Babysumathi
21 1975 ചട്ടമ്പിക്കല്ല്യാണി Young കല്യാണി J. Sasikumar Prem Naseer, Lakshmi, Soman
22 1975 സൂര്യവംശം AB Raj Prem Naseer, Jayabharathi, Babysumathi
23 1975 പ്രവാഹം Young രാഗിണി
24 1976 ഹൃദയം ഒരു ക്ഷേത്രം സുമം മധു, ശ്രീവിദ്യ
25 1976 ചെന്നായ് വളർത്തിയ കുട്ടി
26 1976 തുലാവർഷം Young അമ്മിണി
27 1977 ശംഖുപുഷ്പം മിനി
28 1977 സത്യവാൻ സാവിത്രി
28 1977 ഹൃദയമേ സാക്ഷി
30 1977 ശ്രീ മുരുകൻ
31 1977 ആരാധന
32 1977 സ്നേഹയമുന
33 1977 അമ്മേ അനുപമേ
34 1977 ആ നിമിഷം IV Sasi Madhu, Sheela, Sreedevi, Babysumathi
35 1977 വിടരുന്ന മൊട്ടുകൾ കാഞ്ചന P. Subramaniam Madhu, Raghavan, Saikumar, Babysumathi
36 1977 സമുദ്രം ബിന്ദു
37 1978 രതി നിർവ്വേദം ശാന്തി കൃഷ്ണചന്ദ്രൻ, ജയഭാരതി
38 1978 കൈതപ്പൂ
39 1978 അവളുടെ രാവുകൾ
40 1978 അവൾക്കു മരണമില്ല
41 1978 മുദ്രമോതിരം Amina Shashikumar Prem Nasir, Jayabharathi, Babysumathi
42 1979 ശരപഞ്ജരം Young Baby ജയൻ, ഷീല.
43 1979 ചൂള Shashikumar എം.ജി. സോമൻ
44 1979 ലജ്ജാവതി സന്ധ്യ Krishnachandran, Ambika, Baby Sumathi
45 1983 എന്നെ ഞാൻ തേടുന്നു ജാനകി Madhu, ശുഭ
46 1986 അവൾ കാത്തിരുന്നു അവനും

അഭിനയിച്ച തമിഴ് ചിത്രങ്ങൾ

No. വർഷം സിനിമ കഥാപാത്രം സംവിധായകൻ ഒപ്പം അഭിനയിച്ചവർ
1 1967 ഇരു കൊടുഗൾ
2 1969 വാ രാജാ വാ
3 1970 ബാലരാജു കഥ
4 1970 തിരുമലൈ തെൻകുമാരി
5 1972 വെള്ളി വിഴ
6 1972 ദിക്കു തെരിയാത കാട്ടിൽ
7 1979 സുവരില്ലാത ചിത്രങ്കൾ
8 1985 നാൻ സികപ്പു മനിതൻ

അഭിനയിച്ച ഹിന്ദിചിത്രങ്ങൾ

No. വർഷം സിനിമ കഥാപാത്രം സംവിധായകൻ ഒപ്പം അഭിനയിച്ചവർ
1 1978 സ്വർഗ്ഗ നരക് ബേബി സുമതി

അവലംബം

[തിരുത്തുക]
  1. Sumathi : Malayalam Film Actress Photo Gallery & Biography - Movie Stills & Pics, News & Gossips | Cine Talkies Archived 31 മാർച്ച് 2014 at the Wayback Machine
  2. Sumathi
  3. Stars : Star Interviews : Exclusive: Interview with Prabhakar Archived 2009-05-02 at the Wayback Machine
  4. Grill Mill – Master Prabhakar - The Hindu
"https://ml.wikipedia.org/w/index.php?title=സുമതി_(ചലച്ചിത്ര_നടി)&oldid=4018841" എന്ന താളിൽനിന്ന് ശേഖരിച്ചത്