സുജാത മൊഹപത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sujata Mohapatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുജാത മൊഹപത്ര
Sujata Mohapatra.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSujata Mohanty
ഉത്ഭവം ഇന്ത്യ
വിഭാഗങ്ങൾഒഡീസി
തൊഴിൽ(കൾ)Indian classical dancerr, performer
വെബ്സൈറ്റ്http://sujatamohapatra.com

സുജാത മൊഹപത്ര (ജനനം ബലസോർ ജൂൺ 27, 1968) പ്രസിദ്ധയായ നർത്തകിയും ഒഡീസി നൃത്താദ്ധ്യാപികയുമാണ്.

ചെറിയ കുട്ടിയായിരിക്കുമ്പോൾ ഗുരു സുധാകർ സാഹുവിൽ നിന്നും ഒഡീസി അഭ്യസിച്ചുതുടങ്ങി. പിന്നീട് 1987 ൽ ഒറീസയിലെ ഭുവനേശ്വരിലേയ്ക്ക് എത്തുകയും അവിടുത്തെ ഒഡീസി റിസർച്ച് സെന്ററിൽ , പത്മവിഭൂഷൺ ഗുരു കേളുചരൺ മൊഹപത്രയിൽ നിന്നും കൂടുതൽ പരിശീലനം നേടുകയും ചെയ്തു. ഗുരു സുധാകർ സാഹുവിന്റെ ട്രൂപ്പിൽ ക്ലാസിക്കൽ രീതിയിലും ഫോക്ക് രീതിയിലുമുള്ള ഒഡീസി നൃത്തരൂപങ്ങൾ അവതരിപ്പിച്ചിരുന്ന സുജാത, ഗുരു കേളുചരൺ മൊഹപത്രയുടെ ശിക്ഷണത്തിൻ കീഴിൽ അക്കാലത്തെ ഏറ്റവും മികച്ച ഒഡീസി കലാകാരികളിൽ ഒരാളായിമാറി. ഗുരുവിന്റെ പുത്രനെ തന്നെ വിവാഹം ചെയ്യുകയും ഏകമകൾ പ്രതീക്ഷ മോഹപത്രയെ ഒഡീസി നർത്തകിയാക്കി പരിശീലിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒഡീസി നൃത്തം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുജാത_മൊഹപത്ര&oldid=2785500" എന്ന താളിൽനിന്ന് ശേഖരിച്ചത്