സുഹ അറഫാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suha Arafat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Suha Arafat
ജനനം
Suha Daoud Tawil

(1963-07-17) 17 ജൂലൈ 1963 (പ്രായം 56 വയസ്സ്)
ദേശീയതPalestinian, Tunisian (2006-2007)
ജീവിത പങ്കാളി(കൾ)
Yasser Arafat (വി. 1990⁠–⁠2004)
(his death)
മക്കൾZahwa (born 1995)
മാതാപിതാക്കൾ(s)Raymonda Tawil

പാലസ്റ്റീനിയൻ അഥോറിറ്റി പ്രസിഡന്റായിരുന്ന യാസർ അറഫാത്തിന്റെ വിധവയാണ് സുഹ അറഫാത്ത് (English: Suha Arafat (അറബിക്: سهى عرفات‎). സുഹ ദാവൂദ് താവി (Suha Daoud Tawil (അറബിക്: سهى داود الطويل‎) എന്നാണ് ജനന സമയത്തെ പേര്.

ആദ്യകാല ജീവിതം[തിരുത്തുക]

1963 ജൂലൈ 17ന് ജറുസലേമിലെ ഒരു റോമൻ കത്തോലിക കുടുംബത്തിൽ ജനിച്ചു.[1][2][3] ജോർദാനിയൻ ഭരണത്തിൽ കീഴിലായിരുന്ന കാലത്ത് നബ്ലുസ്, റാമല്ല എന്നിവിടങ്ങളിലായിരുന്നു ജീവിതം[4][5]. ഒക്‌സ്‌ഫോർഡി വിദ്യാഭ്യാസം നേടിയ ഒരു ബാങ്ക് ജീവനക്കാരനായിരുന്നു സുഹയുടെ പിതാവ് ദാവൂദ് താവി. ഇന്നത്തെ ടെൽഅവീവിന്റെ ഭാഗമായ ജാഫയിൽ ആണ് അദ്ദേഹം ജനിച്ചത്. വെസ്റ്റ്ബാങ്കിലും ജോർദാനിലും ബിസിനസ് ചെയ്തു. ഹയ്ഫ മേഖലയിലെ സമ്പന്ന കുടുംബമായ ഹവ കുടുംബത്തിലെ അംഗമായ അക്രെയിലിൽ ജനിച്ച റെമോണ്ട ഹവ താവിയാണ് മാതാവ്. എഴുത്തുകാരുയും കവിയുമായിരുന്നു. 1967ന് ശേഷം രാഷ്ട്രീയ പ്രവർത്തകയായി. നിരവധി തവണ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ ഫലസ്തീനിയൻ പത്രപ്രവർത്തകയുമായിരുന്നു റെമോണ്ട.

ജറുസലേമിലെ ബെൽറ്റ് ഹനീനയിലുള്ള കോൺവെന്റ് സ്‌കൂളിൽ പഠനം ആരംഭിച്ചു. 18ാം വയസ്സിൽ ഉപരിപഠനത്തിനായി പാരിസിലേക്ക് പോയി. വിദ്യാർഥിയായിരിക്കുമ്പോൾ ജനറൽ യൂനിയൻ ഓഫ് ഫലസ്തീൻ സ്റ്റുഡൻസ് (ജിയുപിഎസ്) എന്ന സംഘടനയുടെ നേതാവായി, ഫലസ്തീൻ വിഷയത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. Moore, Molly (9 November 2004). "Fight Over Icon Has Plenty of Precedent". The Washington Post.
  2. Profile: Suha Arafat 11 Nov 2004 BBC News Retrieved 04 Jan 2013
  3. The Associated Press Yasser Arafat rarely saw his wife and daughter 11 Nov 2004 USA Today Retrieved 04 jan 2013
  4. http://www.aljazeera.com/programmes/whatkilledarafat/2012/07/20127375720962440.html
  5. http://worldnews.about.com/od/palestinianauthority/p/Yasser-Arafat.htm
"https://ml.wikipedia.org/w/index.php?title=സുഹ_അറഫാത്ത്&oldid=3230805" എന്ന താളിൽനിന്ന് ശേഖരിച്ചത്