സ്റ്റെലോസാന്തസ് ഹമാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stylosanthes hamata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Stylosanthes hamata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Stylosanthes hamata
Binomial name
Stylosanthes hamata
Synonyms

Stylosanthes procumbens Sw.
Stylosanthes eriocarpa S.F.Blake
Hedysarum hamatum L.

പയർവർഗ്ഗത്തിൽപ്പെട്ട ദീർഘകാലവിളയായ ഒരു കാലിത്തീറ്റച്ചെടിയാണ് സ്റ്റെലോസാന്തസ് ഹമാറ്റ.[1] മണ്ണിനുമുകളിൽ പറ്റിപ്പിടിച്ച് സംരക്ഷണകവചം തീർക്കുന്നതിനാൽ മണ്ണൊലിപ്പ് തടയുന്നതിനും ഇടവിളയായും കൃഷിചെയ്തുവരുന്നു. കട്ടികുറഞ്ഞ മൃദുവായ തണ്ടിൽ ഇലകൾ തിങ്ങിനിറഞ്ഞ് കുറ്റിച്ചെടിയായി വളരുന്നു. ഒരു ഹെക്ടറിന് 2 മുതൽ 4 വരെ കിലോഗ്രാം വിത്ത് ആവശ്യമാണ്. മണൽപ്രദേശങ്ങളിലും വളക്കൂറുകുറഞ്ഞ മണ്ണിലും ഈ ചെടി വളരുന്നു. ഒരു വർഷം ഹെക്ടറിൽ നിന്ന് 35 ടൺ വിളവ് ലഭിക്കുന്നു.[2] ദേശീയപാതകളിലെ മീഡിയനുകളിൽ അലങ്കാരച്ചെടിയായി നട്ടുവരുന്നു. പുൽ ഇനങ്ങളോട് ചേർത്ത് പുൽപയർ മിശ്രിതമായി കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു വിളയാണ് സ്റ്റെല്ലോ.

അവലംബം[തിരുത്തുക]

  1. ക്ഷീരധാര നൽകും കലിത്തീറ്റവിളകൾ. ഫാം ഇൻഫോർമേഷൻ ബ്യൂറോ. pp. 8, 9.
  2. "தீவன உற்பத்தி: பயறு வகை தீவனப் பயிர்கள்". தமிழ்நாடு வேளாண்மைப் பல்கலைக்கழகம். Retrieved 5 March 2016.