Jump to content

സ്റ്റാൻക സ്ലറ്റേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stanka Zlateva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റാൻക സ്ലറ്റേവ

Medal record
Women's wrestling
Representing  ബൾഗേറിയ
Olympic Games
Silver medal – second place 2008 Beijing 72 kg
Silver medal – second place 2012 London 72 kg
World Championships
Gold medal – first place 2006 Guangzhou 72 kg
Gold medal – first place 2007 Baku 72 kg
Gold medal – first place 2008 Tokyo 72 kg
Gold medal – first place 2010 Moscow 72 kg
Gold medal – first place 2011 Istanbul 72 kg
Bronze medal – third place 2009 Herning 72 kg
European Championships
Gold medal – first place 2006 Moscow 72 kg
Gold medal – first place 2007 Sofia 72 kg
Gold medal – first place 2008 Tampere 72 kg
Gold medal – first place 2009 Vilnius 72 kg
Gold medal – first place 2010 Baku 72 kg
Gold medal – first place 2014 Vantaa 75 kg
Bronze medal – third place 2005 Varna 72 kg
Bronze medal – third place 2011 Dortmund 72 kg

ബൾഗേറിയൻ ഫ്രീ സ്റ്റൈൽ ഗുസ്തിക്കാരിയായിരുന്നു സ്റ്റാൻക സ്ലറ്റേവ ഹ്രിസ്റ്റോവ (English: Stanka Zlateva Hristova (ബൾഗേറിയൻ: Станка Златева Христова). 2004ൽ ഏതൻസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിലും 2008ൽ ബീജിങ്ങിൽ നടന്ന ഒളിമ്പിക്‌സ് ഗെയിംസിലും 2012ൽ ലണ്ടനിൽ നടന്ന ഒളിമ്പികിസിലും പങ്കെടുത്തു. ഇതിൽ ബീജിങ്ങിലും ലണ്ടനിലും 72 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടി. 2006ലും 2007ലും ആവർഷത്തെ ലോക വനിതാ ഗുസ്തിക്കാരിയായി. 2007, 2010, 2011 വർഷങ്ങളിൽ ബൾഗേറിയൻ സ്‌പോട്‌സ് പേഴ്‌സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു.

ജീവചരിത്രം

[തിരുത്തുക]

ബൾഗേറിയയിലെ സ്ലീവൻ പ്രവിശ്യയിലെ ക്രുഷേറിൽ 1983 മാർച്ച് ഒന്നിന് ജനിച്ചു. ജനിച്ചതും വളർന്നതും ഒരു കായിക കുടുംബത്തിലാണ്. സ്റ്റാൻകയുടെ സഹോദരനും ഗുസ്തി ചാംപ്യനായിരുന്നു.ഹൈ സ്‌കൂൾ ടൂർണമെന്റുകളിൽ നിരവധി മെഡലുകൾ നേടി. 10 വയസ്സു മുതൽ സ്റ്റാൻകയെ സഹോദരനാണ് പരിശീലിപ്പിച്ചത്. 1997ൽ 14ാം വയസ്സിലാണ് ഔദ്യോഗികമായി ഒരു പരിശീലകന് കീഴിൽ പരിശീലനം തുടങ്ങിയത്. യാംബോലിലെ ഒരു സ്‌പോട്‌സ് സ്‌കൂളിൽ പഠനം നടത്തി..[1]

അവലംബം

[തിരുത്തുക]
  1. Andreev, Dimitar (20 November 2006). "Станка Златева е луда по рисувани филмчета. Шампионката по борба пие сама кафето си сутрин, харесва мъжките момичета". 7sport.net. Archived from the original on 2016-03-04. Retrieved 18 June 2015.
"https://ml.wikipedia.org/w/index.php?title=സ്റ്റാൻക_സ്ലറ്റേവ&oldid=4092131" എന്ന താളിൽനിന്ന് ശേഖരിച്ചത്