സ്റ്റാഫൊർഡ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stafford, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിറ്റി ഓഫ് സ്റ്റാഫൊർഡ്
സ്വാഗതചിഹ്നം
സ്വാഗതചിഹ്നം
ടെക്സസിൽ സ്റ്റാഫൊർഡിന്റെ സ്ഥാനം
ടെക്സസിൽ സ്റ്റാഫൊർഡിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾഫോർട്ട് ബെൻഡ്, ഹാരിസ്
Government
 • മേയർലിയൊണാർഡ് സ്കാർസെല്ല
 • സിറ്റി കൗൺസിൽവെൻ ഗ്വേര
ഫെലേഷ്യ ഇവാൻസ്-സ്മിത്ത്
കെൻ മാത്യു
റോബർട്ട് സോർബെറ്റ്
സെസിൽ വില്യംസ്
ഫ്രെഡ് വൂൾറിഡ്ജ്
വിസ്തീർണ്ണം
 • ആകെ7.0 ച മൈ (18.1 കി.മീ.2)
 • ഭൂമി7.0 ച മൈ (18.1 കി.മീ.2)
 • ജലം0.0 ച മൈ (0.0 കി.മീ.2)
ഉയരം
85 അടി (26 മീ)
ജനസംഖ്യ
 (2010)
 • ആകെ17,693
 • ജനസാന്ദ്രത2,500/ച മൈ (980/കി.മീ.2)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
77477, 77497
Area code(s)281
FIPS കോഡ്48-69908[1]
GNIS ഫീച്ചർ ID1347777[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ ഏരിയയില്പ്പെട്ട ഒരു നഗരമാണ്‌ സ്റ്റാഫൊർഡ് . സ്റ്റാഫൊർഡിന്റെ മിക്ക ഭാഗവും ഫോർട്ട് ബെൻഡ് കൗണ്ടിയിലാണ്‌, ബാക്കി കുറച്ച് ഭാഗം ഹാരിസ് കൗണ്ടിയിലും. 2010ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 17,693 ആണ്‌. ടെക്സസിലെ ഏക മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട് ആയ സ്റ്റാഫൊർഡ് മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട് ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് സിസ്റ്റത്തിന്റെ ഭാഗമായി നഗരത്തിൽ കോളേജിന്റെ ഒരു ക്യാമ്പസുമുണ്ട്.

1995ലെ കണക്കുപ്രകാരം സ്റ്റാഫൊർഡിൽ മുനിസിപ്പൽ പ്രോപ്പർട്ടി നികുതി ഇല്ല. മാത്രവുമല്ല വില്പ്പന നികുതി അടുത്തുള്ള നഗരങ്ങളേക്കാൾ 0.5% കുറവുമാണ്‌. യുണൈറ്റഡ് പാഴ്സൽ സർവീസ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ടൈക്കൊ മുതലായ കമ്പനികൾക്ക് സ്റ്റാഫോർഡിൽ ഓഫീസുകളുണ്ട്. 2008ൽ സ്റ്റാഫൊർഡ് മേയർ ലിയൊണാർഡ് സ്കാർസെല്ല ആണ്‌. ആജീവനാന്തം നഗരത്തിൽ സ്ഥിരതാമസമായിരുന്ന ഇദ്ദേഹം 1969ൽ ആണ്‌ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്റ്റാഫോർഡ് സിറ്റി കൗൺസിലിലെ മെംബർമാരിൽ മലയാളിയായ കെൻ മാത്യു 2006ൽ കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. [3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. http://www.cityofstafford.com/government_departments/city_government/councilemembers.htm

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • സ്റ്റാഫൊർഡ് (ടെക്സസ്) is at coordinates

}}

}}

"https://ml.wikipedia.org/w/index.php?title=സ്റ്റാഫൊർഡ്_(ടെക്സസ്)&oldid=2338960" എന്ന താളിൽനിന്ന് ശേഖരിച്ചത്