ശ്രീകൃഷ്ണ ആലനഹള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Srikrishna Alanahalli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമാണ് ശ്രീകൃഷ്ണ ആലനഹള്ളി (ജനനം:1947 ഏപ്രിൽ 3). മൈസൂരിലെ ഒരു കർഷക കുടുംബത്തിൽ ബേട്ടെ ഗൌഡയുടേയും സണ്ണമ്മയുടേയും മകനായി ജനിച്ചു. മൈസൂർ സർവ്വകലാശാലയിൽ നിന്നും സാഹിത്യത്തിൽ എം.ഏ ബിരുദം കരസ്ഥമാക്കി. 10 വർഷം അവിടെ അദ്ധ്യാപകനായി ജോലി നോക്കി. നഗര ജീവിതം മടുത്ത് ജോലിയുപേക്ഷിച്ച് ഗ്രാമത്തിലേയ്ക്ക് മടങ്ങുകയും കൃഷിയിലും എഴുത്തിലും മാത്രമായി തുടർന്ന് ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും ചെയ്തു.1989 ജനുവരി 4 ന് അന്തരിച്ചു.

ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രധാന കൃതികൾ[തിരുത്തുക]

  • കാട്
  • പാവത്താൻ
  • ഭുജംഗയ്യന്റെ ദശാവതാരങ്ങൾ
  • ഗോഡെ (ചുമര്)
  • സന്തപ്തൻ
  • ഫീനിക്സ്

കവിതകൾ[തിരുത്തുക]

  • ആലനഹള്ളി കവിതഗളു
  • മണ്ണിന ഹാഡു
  • കാഡു ഗിഡ ദഹാഡുപാഡു (കാട്ടു ചെടിയുടെ പാട്ടും പാടും)

പുരസ്കാരങ്ങൾ[തിരുത്തുക]

  • പ്രജാവാണി പുരസ്കാരം( 1965,68,69)
  • കർണ്ണാടക സാഹിത്യ അക്കാഡമി അവാർഡ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണ_ആലനഹള്ളി&oldid=2784453" എന്ന താളിൽനിന്ന് ശേഖരിച്ചത്