ശ്രീകൃഷ്ണകർണ്ണാമൃതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sreekrishnamrutham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വില്വമംഗലത്തു സ്വാമിയാർ ലീലാശുകൻ എന്ന നാമത്തിൽ എഴുതിയ സംസ്കൃത കാവ്യമാണ് ശ്രീകൃഷ്ണകർണ്ണാമൃതം. കൃഷ്ണന്റെ ലീലകൾ ശുക മഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്‌.

വില്വമംഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ള സംസ്കൃത കൃതിയാണിത്'. മൂന്നുറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ഈ കൃതി വില്വമംഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കും ഉദാഹരണമാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. [1]

കൃതിയിൽ നിന്നും[തിരുത്തുക]

കമനീയകിശോരമുഗ്ദ്ധമൂർത്തേഃ

കളവേണുക്വണിതാദൃതാനനേന്ദോഃ
മമ വാചി വിജൃംഭതാം മുരാരേർ—
മ്മധുരിംമ്‌ണഃ കണികാപി കാപി കാപി.ˮ

മാര മാ രമ മദീയമാനസേ

മാധവൈകനിലയേ യദൃച്ഛ‌യാ
ഹേ രമാരമണ! വാര്യതാമസൗ,
കസ്സഹേത നിജവേശ്മലംഘനം?

വ്യാഖ്യാനങ്ങൾ[തിരുത്തുക]

കർണ്ണാമൃതത്തിനു പാപയല്ലയസൂരിയുടേയും രാമചന്ദ്രബുധേന്ദ്രന്റേയും വ്യാഖ്യാനങ്ങൾക്കു പുറമേ ഗോപാലൻ, വൃന്ദാവനദാസൻ, ശങ്കരൻ, ബ്രഹ്മദത്തൻ മുതലായ വേറേയും പല പണ്ഡിതന്മാരുടേയും വ്യാഖ്യാനങ്ങളുണ്ടു്.

അവലംബം[തിരുത്തുക]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീകൃഷ്ണകർണ്ണാമൃതം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണകർണ്ണാമൃതം&oldid=1896388" എന്ന താളിൽനിന്ന് ശേഖരിച്ചത്