ഉള്ളടക്കത്തിലേക്ക് പോവുക

സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spontaneous human combustion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാഹ്യസ്രോതസ്സുകളില്ലാതെ ജീവനുള്ള മനുഷ്യരുടെ ശരീരത്തിൽ സ്വയം അഗ്നിബാധയുണ്ടാകുന്ന അപൂർവ്വ രോഗമാണ് സ്പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ (spontaneous human combustion - SHC). 1995 വരെ 300 വർഷത്തിൽ, ഇത്തരത്തിലുള്ള ഇരുന്നൂറോളം സംഭവങ്ങൾ വൈദ്യശാസ്ത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[1] . ശരീരത്തിന്റെ ചില പ്രത്യേകതകൾ മുതൽ പ്രകൃത്യതീത ശക്തിയെന്നു വരെ വിശദീകരണങ്ങളുണ്ടെങ്കിലും അവസ്ഥയ്ക്ക് എന്താണ് കാരണമെന്ന് ഇനിയും വ്യക്തമായി കണ്ടു പിടിച്ചിട്ടില്ല.[2]

ആയുർവേദ വിധികൾ

[തിരുത്തുക]

'അഗ്‌നിവിസർപ്പം' എന്നാണ് ആയുർവേദത്തിൽ ഇതിന് പറയുന്നത്. ഒരു മാസത്തെ കൃത്യമായ ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റാനാകുമെന്ന് ആയുർവേദ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ശരീരം തീക്കനൽപോലെ ചൂടാകുന്നതാകും രോഗത്തിന്റെ തുടക്കം, പിന്നീട് ചർമ്മം തീപ്പൊള്ളലേറ്റനിലയിലേക്ക് മാറുമെന്നും ആയുർവേദ വിദഗ്ദ്ധർ പറയുന്നു.[3]

അവലംബം

[തിരുത്തുക]
  1. ↑ “Ablaze!: The Mysterious Fires of Spontaneous Human Combustion” Arnold, Larry E. 1995 ISBN 0-87131-789-3
  2. ↑ Spontaneous Human Combustion
  3. ↑ "'കത്തുന്ന കുട്ടി'ക്ക് ചികിത്സയുമായി ആയുർവേദ ഡോക്ടർമാർ". മാതൃഭൂമി ബുക്ക്സ്. 2013 ആഗസ്റ്റ് 21. Archived from the original on 2013-08-21. Retrieved 2013 ആഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= and |date= (help)