സ്പോററുടെ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spörer's law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait of Gustav Spörer.

സൗരചക്രഘട്ടത്തിൽ സൗരകളങ്കങ്ങളുടെ രേഖാംശ വ്യതിയാനങ്ങളെ സ്പോറർ നിയമം അനുസരിച്ച് മുൻകൂട്ടിപ്പറയാൻ സാധിക്കുന്നു.[1]1861-ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് ക്രിസ്റ്റഫർ കാരിങ്ടൺ ആണ് ഈ നിയമം കണ്ടുപിടിച്ചത്.[2]ഈ പ്രതിഭാസം പിന്നീട് ഗുസ്താവ് സ്പോറർ എന്ന ശാസ്ത്രജ്ഞൻ വളരെ വിശദമായി പഠിച്ചു. അതിനാൽ ഈ പ്രതിഭാസം സ്പോററുടെ നിയമം (Sporer's law) എന്ന പേരിലറിയപ്പെടുന്നു.

സൗരകളങ്ക ചക്രത്തിന്റെ ആരംഭത്തിൽ സൗരകളങ്കങ്ങൾ സൂര്യന്റെ ഉപരിതലത്തിൽ 30° മുതൽ 45° അക്ഷാംശം ചുറ്റും ദൃശ്യമാകാനുള്ള പ്രവണത കാണിക്കുന്നു. സൗരചക്രം മുന്നോട്ട് പോകുന്നതിനനുസരിച്ച് സൗരകളങ്കങ്ങൾ ശരാശരി 15 ° വരെ താഴ്ന്ന അക്ഷാംശങ്ങളിൽ കാണപ്പെടുന്നു.[3]

ബട്ടർഫ്ലൈ ഡയഗ്രം showing paired Spörer's law behavior.

അവലംബം[തിരുത്തുക]

  1. Hopkins, Jeanne (1980). Glossary of astronomy and astrophysics. Chicago: University of Chicago Press. ISBN 0-226-35171-8.
  2. Carrington, Richard Christopher (1863). Observations of the Spots on the Sun from November 9, 1853, to March 24, 1861, Made at Redhill. London: Williams and Norgate.
  3. Phillips, Kenneth J. H. (1992). Guide to the Sun. Cambridge: Cambridge University Press. ISBN 0-521-39788-X.
"https://ml.wikipedia.org/w/index.php?title=സ്പോററുടെ_നിയമം&oldid=3779145" എന്ന താളിൽനിന്ന് ശേഖരിച്ചത്