സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soviet land nehru Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സോവിയറ്റു യൂണിയനും ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരധാരണ വളർത്തുന്നതിനും സോവിയറ്റ് യൂണിയൻ 1964 ൽ ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയതായിരുന്നു സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ്. സമ്മാനത്തുകയും ഫലകവും ഇതിനോടൊപ്പം നൽകിയിരുന്നു. പ്രശസ്തരായ കവികൾ, കലാകാരന്മാർ, കായികതാരങ്ങൾ, സംഗീതജ്ഞർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവർക്കാണ് ഈ പുരസ്ക്കാരം നൽകിയിരുന്നത്[1]. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ 1990നു മുൻപു ചെന്നൈയിലെ സോവിയറ്റ് നയതന്ത്രകാര്യാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു സോവിയറ്റ് നാട്.

സി. അച്യുതമേനോൻ, തകഴി, ജി. ശങ്കരക്കുറുപ്പ്, പവനൻ (രണ്ടു പ്രാവശ്യം) .[2]എൻ.വി.കൃഷ്ണവാര്യർ, എം.ലീലാവതി,പി.കേശവദേവ്,കുറ്റിപ്പുഴ കൃഷ്ണപിള്ള,ജോസഫ് മുണ്ടശ്ശേരി,ഒ.എൻ.വി.കുറുപ്പ്,കെ. എം.ജോർജ്,കെ.പി.ജി എന്നിവർ കേരളത്തിൽ നിന്നും ഈ പുരസ്ക്കാരം ലഭിച്ചിട്ടുള്ള വ്യക്തികളാണ്.

അവലംബം[തിരുത്തുക]

  1. http://indiannerve.com/tag/soviet-land-nehru-award/
  2. http://photodivision.gov.in/IntroPhotodetails.asp?thisPage=1193