സൗത്ത് വാഴക്കുളം

Coordinates: 10°05′N 76°25′E / 10.09°N 76.42°E / 10.09; 76.42
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Vazhakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാറംപിള്ളി കവലയിലുള്ള വാഴക്കുളം പഞ്ചായത്ത് കാര്യാലയം

എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് സൗത്ത് വാഴക്കുളം. ഇത് വാഴക്കുളം എന്ന പേരിൽ തൽപ്രദേശങ്ങളിൽ അറിയപ്പെടുന്നു. സൌത്ത് വാഴക്കുളം ആലുവ-പെരുമ്പാവൂർ റൂട്ടിൽ ആലുവയിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ടൌൺ വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. പെരിയാറിന്റെ തീരഭൂമിയായ ഈ പ്രദേശം വളരെ ഫലഭൂയിഷ്ടമാണ്. ഈ ഭാഗത്ത് തടി മില്ലുകളും ചെറുകിട പ്ലാസ്റ്റിക്ക്, പ്ലൈവുഡ്ഡ് തുടങ്ങിയ വ്യവസായങ്ങൾ കൂടുതലായുണ്ട്. എടത്തല വ്യവസായ മേഖല സ്ഥിതി ചെയ്യുന്നത് വാഴക്കുളത്താണ്. എല്ലാ സമുദായത്തിലും പെട്ടവർ ഇവിടെ കഴിയുന്നു. ഇവിടത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് വഴക്കുളം തടിയിട്ടപറമ്പ് കവലയിൽ നിന്നും നാനൂറു മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വാഴക്കുളം സഹകരണ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നീ ബാങ്കുകൾ ഇവിടെ ഉണ്ട്. ആലുവായിൽ നിന്നും പെരുമ്പാവൂരിലേക്ക് രണ്ടു വഴികൾ ഉണ്ട്. സ്വകാര്യ ബസ് റൂട്ടും KSRTC ബസ് റൂട്ടും. ഇതിൽ സ്വകാര്യ ബസ് റൂട്ട് തെക്കേ വാഴക്കുളം തടിയിട്ട പറമ്പ് കവല വഴി കടന്നു പോകുന്നു (ഈ വഴിയാണ് ആലുവ - മൂന്നാർ റോഡ്‌ എന്നറിയപ്പെടുന്നത്). KSRTC ബസ് റൂട്ട് വടക്കേ വാഴക്കുളം വഴിയും പോകുന്നു.


10°05′N 76°25′E / 10.09°N 76.42°E / 10.09; 76.42

"https://ml.wikipedia.org/w/index.php?title=സൗത്ത്_വാഴക്കുളം&oldid=3385802" എന്ന താളിൽനിന്ന് ശേഖരിച്ചത്