ഉള്ളടക്കത്തിലേക്ക് പോവുക

സൗപർണിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Souparnika River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകയിലെ അംബാവനത്തിൽ പെടുന്ന കുടജാദ്രി കുന്നുകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു നദിയാണ് സൗപർണ്ണിക. കൊല്ലൂർ മൂകാംബിക ക്ഷേത്രസാമീപ്യമാണ് നദിയുടെ പ്രസിദ്ധിക്ക് കാരണം. വരാഹി, കേദക, ചക്ര കുബ്ജ നദികൾ സൗപർണ്ണികയിൽ ലയിക്കുന്നു.

ഐതിഹ്യം

[തിരുത്തുക]

കുടജാദ്രിയിലെ ഗണപതിഗുഹയിൽ ദീർഘകാലമായി തപസ്സ് ചെയ്യുകയായിരുന്ന മൂകാസുരന്റെ മുമ്പിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇതറിയാതെ മൂകാസുരൻ തപസ്സ് തൂടർന്നു. ബ്രഹ്മാവ് തന്റെ കമണ്ഠലുവിലെ ജലം മൂകാസുരന്റെ മുഖത്ത് തളിച്ച് ഉണർത്തുകയും ജലം കുടിക്കാൻ നൽകുകയും ചെയ്തു. കുടിച്ചശേഷം ബാക്കി വന്ന ജലം മൂകാസുരൻ നിലത്തൊഴിച്ചെന്നും അതിൽ നിന്നാണ് നദി ഉണ്ടായതെന്നും കരുതപ്പെടുന്നു.

ഗരുഡൻ തന്റെ മാതാവായ വിനതയുടെ സങ്കടം തീർക്കാൻ ഈ നദീതീരത്തുള്ള ഗരുഡ ഗുഹയിൽ തപസ്സു ചെയ്തു എന്നും തപസ്സിൽ സംപ്രീതയായ ദേവിയോട് ഈ നദി ഇനിമേൽ തന്റെ പേരിൽ അറിയപ്പെടണമെന്ന് ഗരുഡൻ ആവശ്യപ്പെട്ടുവെന്നുമാണ് മറ്റൊരു കഥ. (ഗരുഡന് സുപർണൻ എന്നും പേരുണ്ട്. ഈ നദിയങ്ങനെ സൗപർണികയായി ).

അനേകം ഔഷധച്ചെടികൾക്കിടയിലൂടെ ഒഴുകി വരുന്ന സൗപർണികയിലെ സ്‌നാനം സർവ്വരോഗ നിവാരണമായി കരുതുന്നു.

"https://ml.wikipedia.org/w/index.php?title=സൗപർണിക&oldid=4613178" എന്ന താളിൽനിന്ന് ശേഖരിച്ചത്