സോണിയ ഖുറാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sonia Khurana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോണിയ ഖുറാന
ജനനം
സോണിയ

ഇന്ത്യ
മറ്റ് പേരുകൾകലാകാരി

ഇന്ത്യയിലെ പ്രമുഖ ഫെമിനിസ്റ്റ് കലാകാരികളിൽ ഒരാളാണ‌് സോണിയ ഖുറാന. സ്വന്തം ശരീരം ഉപയോഗിച്ച‌് സ്വകാര്യവും പൊതുവുമായ പലതരം ഇടങ്ങളിൽ 'ഉണ്ടായിരിക്കുന്നതിന്റെ' രാഷ്ട്രീയ കർതൃത്വം ആരായുകയാണ് സോണിയ. വീഡിയോ, ഫോട്ടോഗ്രഫി, അവതരണം തുടങ്ങി സമയാധിഷ്ഠിത മാധ്യമങ്ങളാണ് ഇവർ കൂടുതൽ ഉപയോഗിക്കുന്നത്. സോണിയയുടെ രചനകൾ സ്ത്രീ സ്വത്വത്തിന്റെ അതിലംഘനങ്ങൾ അവതരിപ്പിക്കുന്നതിൽ പുതിയ പാത തെളിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ[തിരുത്തുക]

ഡെൽഹിയിൽ ജനിച്ചു. എൺപതുകളിൽ ഡൽഹി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിച്ചു. തൊണ്ണൂറുകളിൽ അവതരണങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ള സൃഷ്ടികൾ നടത്തി. ലണ്ടൻ റോയൽ കോളേജ് ഓഫ് ആർട്സിൽ ഉപരി പഠനം നടത്തി.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

2006 മുതൽ പല ലോക നഗരങ്ങളിലും സോണിയ പ്രദർശിപ്പിച്ച ബഹു ചാനൽ ഇൻസ്റ്റലേഷനായ ബോഡി ഇവെന്റ് II എന്ന രചനയും 1999 ൽ സോണിയ റോയൽ കോളേജ് ഓഫ് ആർടിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾനിർമ്മിച്ച ബേഡ് എന്ന വീഡിയോയുമാണ് ബിനലെയിൽ പ്രദർശിപ്പിച്ചത്.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-29.
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
"https://ml.wikipedia.org/w/index.php?title=സോണിയ_ഖുറാന&oldid=3792884" എന്ന താളിൽനിന്ന് ശേഖരിച്ചത്