Jump to content

അഷ്ടനാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Snake worship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The altar where Jory Goddess is worshiped. The photo is taken at the main temple in Belur Karnataka , India
Image of Manasa in a village in the Sundarbans, West Bengal, India.

ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു. അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ [1] എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.

ശേഷ നാഗം അഥവാ (അനന്തൻ, ആദിശേഷൻ) ആയിരം തലയുള്ള നാഗം. സർവ്വ നാഗങ്ങളുടെയും രാജാവായാണ്‌ അനന്തൻ അഥവാ ആദിശേഷൻ അറിയപ്പെടുന്നത്‌. അനന്തന്റെ പുറത്ത് സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ശയിക്കുന്നുവെന്നാണ് വിശ്വാസം. അതാണ്‌ അനന്തശയനം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്.

ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു. പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.നാഗങ്ങളുടെ രാജാവാണ് വാസുകി. ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു.ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഒരു ആപത്തിൽ നിന്നും കാർക്കോടകനെ നളൻ രക്ഷിക്കുന്നു.പകരമായി നളനെ കാർക്കോടകൻ ദംശിക്കുന്നു.ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാൻ സാധിക്കുന്നു.

ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ.

താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുന നദി വിട്ടു പോവുകയും ചെയ്ത നാഗമാണ് കാളിയൻ.


അവലംബം

[തിരുത്തുക]
  1. http://vedictalks.blogspot.com/2009/03/worship-of-serpent-gods-in-kerala.html

"Legendary Snakes" Archived 2006-04-22 at the Wayback Machine. by Unknown, Indian Times -- Spirituality, December 9, 2004
"Snake Worship" by Unknown,

"https://ml.wikipedia.org/w/index.php?title=അഷ്ടനാഗങ്ങൾ&oldid=4093154" എന്ന താളിൽനിന്ന് ശേഖരിച്ചത്