പുഞ്ചിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Smile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുഖത്തെ, പ്രധാനമായും വായയുടെ, ഇരുവശത്തുമുള്ള പേശികളെ വളയ്ക്കുന്നതു മൂലം സൃഷ്ടിക്കപ്പെടുന്ന മുഖഭാവമാണ് പുഞ്ചിരി. [1]. ഈ ഭാവം കണ്ണുകൾക്ക് ചുറ്റിലുമായും കാണാവുന്നതാണ്. മനുഷ്യരിൽ സാധാരണയായി സുഖം, സന്തോഷം, ഉല്ലാസം എന്നിവ പ്രകടിപ്പിക്കുമ്പോഴാണ് സാ‍ധാരണയായി പുഞ്ചിരി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ വ്യാകുലതയുടെ ഒരു അനൈശ്ചിക ഭാവമായും പുഞ്ചിരി വരാറുണ്ട്; ഇത് കൊഞ്ഞനം, വികൃതഹാസം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ലോകമെമ്പാടും, വികാരങ്ങക്ക് ആശയവിനിമയം നടത്തുവാനുള്ള ഒരു മാധ്യമമാണ് പുഞ്ചിരി എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്, [2] എന്നാൽ ഇക്കാര്യത്തിൽ വിവിധ സംസ്കാരങ്ങൾ തമ്മിൽ കാതലായ വ്യത്യാസങ്ങൾ ഉണ്ട്.[3]. ഒരു പുഞ്ചുരി യാദൃച്ഛികമോ കൃത്രിമമോ ആവാം. സന്തോഷമാണ് പുഞ്ചിരിയുടെ പ്രധാന പ്രേരണ. മൃഗങ്ങളിൽ, പല്ല് പുറത്തുകാണിക്കുന്നതിന് മനുഷ്യരിലെ പുഞ്ചിരിയുമായി സാമ്യമുണ്ടെങ്കിലും, ഇത് പൊതുവേ ഒരു അപായമുന്നറിപ്പ്‌, ഭയം, കീഴടങ്ങൽ തുടങ്ങിയവ ആശയവിനിമയം നടത്താനുള്ള മാർഗ്ഗമാണ്. മൃഗങ്ങൾ ഇത്തരത്തിൽ പല്ല് കാണിച്ചുള്ള ഭാവത്തെ ചീറുക എന്ന് വിളിക്കാറുണ്ട്.

നുണക്കുഴി[തിരുത്തുക]

പുഞ്ചിരിക്കുന്ന യുവാവിന്റെ മുഖത്തെ നുണക്കുഴികൾ

പ്രധാനമായും പുഞ്ചിരിക്കുമ്പോൾ, ചില ആളുകളുടെ കവിളിനടിലിലെ മാസഭാഗത്തിൽ ചലനമുണ്ടാന്നതുവഴി മുഖചർമ്മത്തിൽ കാണുന്ന കുഴി പോലുള്ള അടയാളമാണ് നുണക്കുഴി. ഇവ പാരമ്പര്യമായി ലഭിക്കുന്നവയാണ്. [4] അപൂർവ്വമായി മുഖത്തിന്റെ ഒരു വശത്ത് മാത്രമായി നുണക്കുഴി കാണാറുണ്ട്. ശരീരശാസ്‌ത്രപരമായി അപഗ്രഥിക്കുമ്പോൾ, നുണക്കുഴികൾക്ക് പിന്നിലെ കാരണം മുഖപേശികളുടെ (മുഖ്യമായും zygomaticus major) ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്.[5]


അവലംബം[തിരുത്തുക]

  1. Freitas-Magalhães, A., & Castro, E. (2009). The Neuropsychophysiological Construction of the Human Smile. In A. Freitas-Magalhães (Ed.), Emotional Expression: The Brain and The Face (pp.1-18). Porto: University Fernando Pessoa Press. ISBN 978-989-643-034-4..
  2. Carroll E. Izard (1971). The Face of Emotion, New York: Appleton-Century-Croft.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-29. Retrieved 2010-08-29.
  4. "Singapore Science Centre: ScienceNet|Life Sciences|Genetics/ Reproduction". Archived from the original on 2003-09-25. Retrieved 2010-08-29.
  5. http://www3.interscience.wiley.com/cgi-bin/abstract/78395/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പുഞ്ചിരി&oldid=3951128" എന്ന താളിൽനിന്ന് ശേഖരിച്ചത്