ശിവദാസാനിയ ജോസഫിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sivadasania josephiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശിവദാസാനിയ ജോസഫിയാന
Sivadasania josephiana (Wadhwa & H.J.Chowdhery) N.Mohanan & Pimenov.jpg
അഗസ്ത്യകൂടത്തിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S josephiana
Binomial name
Sivadasania josephiana
(Wadhwa & H.J.Chowdhery) N.Mohanan & Pimenov.

അപ്പിയേസീ സസ്യകുടുംബത്തിലെ 2006-ൽ അഗസ്ത്യമലയിൽ നിന്നും വിവരിക്കപ്പെട്ട ഒരു പുതിയ സ്പീഷിസാണ് ശിവദാസാനിയ ജോസഫിയാന (ശാസ്ത്രീയനാമം: Sivadasania josephiana). ഇതുവരെ ഈ ചെടിയെ അതിന്റെ ടൈപ് ലൊക്കാലിറ്റിയായ അഗസ്ത്യമലയിൽ നിന്നും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. 1700-1800 മീറ്റർ ഉയരമുള്ള പ്രദേശത്ത് വളരെ വിരളമായി ഇവ കാണപ്പെടുന്നു. ശിവദാസാനിയ എന്നത് അപ്പിയേസീ കുടുംബത്തിലെ പുതിയ ഒരു ജനുസ് കൂടിയാണ്. നിവർന്നുനിൽക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് ഇത്. ചെടിമുഴുവനായും ഇരുണ്ട വയലറ്റ് നിറത്തിലാണ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ പൂക്കളും കായകളും ഉണ്ടാകുന്ന അതീവ വംശനാശഭീഷണിയുള്ള ഈ ചെടിയെ പുൽമേടുകളിലെ ചെരിഞ്ഞ പാറപ്രദേശങ്ങളിലാണ് കണ്ടെത്തിയത്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിവദാസാനിയ_ജോസഫിയാന&oldid=3138485" എന്ന താളിൽനിന്ന് ശേഖരിച്ചത്