സിറാജ് ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Siraj Daily എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിറാജ് ദിനപത്രം
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)തൗഫീഖ് പബ്ലിക്കേഷൻസ്
പ്രസാധകർസി മുഹമ്മദ്‌ ഫൈസി
എഡിറ്റർ-ഇൻ-ചീഫ്വി പി എം ഫൈസി വില്യാപ്പള്ളി
സ്ഥാപിതം1984 ഏപ്രിൽ 29
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്
സഹോദരവാർത്താപത്രങ്ങൾഗൾഫ് സിറാജ്
ഔദ്യോഗിക വെബ്സൈറ്റ്Siraj Daily

സിറാജ് 1984ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്‌[1]. കോഴിക്കോട് നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്.[2] നിലവിൽ പത്രത്തിന്‌ കേരളത്തിൽ കോഴിക്കോട് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മലപ്പുറം എന്നിങ്ങനെ അഞ്ചും കേരളത്തിന് പുറത്ത് ബെംഗളൂരുവും ഗൾഫിൽ [[ദുബൈ],] ഒമാൻ, ഖത്വർ എന്നീ മൂന്നും ഉൾപ്പെടെ ഒൻപത് എഡിഷനുകളാണ്. വി പി എം ഫൈസി വില്യാപ്പള്ളി ആണ് പത്രാധിപർ. പബ്ലിഷർ സി മുഹമ്മദ്‌ ഫൈസിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലിക്കേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്‌ലിം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബീ നാമമുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് ഇതിന്റെ അർഥം.

പംക്തികൾ[തിരുത്തുക]

  1. പ്രതിവാരം
  2. അക്ഷരം
  3. അവസരം
  4. കൃഷിപാഠം
  5. പരിഹാരം
  6. Edu Line

അവലംബം[തിരുത്തുക]

  1. Division, Publications. Yojana January 2021 (Malayalam)(Special Edition): A Development Monthly. Publications Division Ministry of Information & Broadcasting.
  2. http://www.sirajlive.com/contact-us.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ്

"https://ml.wikipedia.org/w/index.php?title=സിറാജ്_ദിനപ്പത്രം&oldid=3762447" എന്ന താളിൽനിന്ന് ശേഖരിച്ചത്