സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Singapore Telecommunications എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ് ലിമിറ്റഡ്
Public (SGX: T48, ASXsgt)
വ്യവസായംവാർത്താവിനിമയം
സ്ഥാപിതംസ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് (1879)
ആസ്ഥാനംസിംഗപ്പൂർ
പ്രധാന വ്യക്തി
Chumpol NaLamlieng, Chairman
Chua Sock Koong, Group Chief Executive Officer
ഉത്പന്നങ്ങൾമൊബൈൽ സേവനം
Internet
Fixed network services
IPTV
വരുമാനം $14,934 million SGD (March 2009)
$4,431 million SGD (March 2009)
ജീവനക്കാരുടെ എണ്ണം
>100,000
മാതൃ കമ്പനിTemasek Holdings
വെബ്സൈറ്റ്സിങ്ടെൽ

സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ് ലിമിറ്റഡ് (SGX: T48, ASXsgt) അഥവാ സിങ്ടെൽ ഏഷ്യയിലെ മുഖ്യ വാർത്താവിനിമയ കമ്പനിയാണ്. 2009 മാർച്ച് അവസാനത്തോടുകൂടി 249.4 ദശലക്ഷം ഉപഭോക്താക്കൾ സിങ്ടെല്ലിനുണ്ട്[1]. ഫിക്സഡ് ലൈൻ സേവനങ്ങളും ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവർ നൽകി വരുന്നു.

ചരിത്രം[തിരുത്തുക]

1879-ൽ ബെന്നറ്റ് പെൽ സിംഗപ്പൂരിൽ 50 ലൈനുകളുള്ള ഒരു സ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് തുടങ്ങി[2].

2001 ഏപ്രിലിൽ മൂന്നാം തലമുറ സേവനങ്ങൾക്ക് അർഹരായി.

2005 ഫെബ്രുവരിയിൽ വാണിജ്യാടിസ്ഥാനത്തിൽ 3ജി സേവനം ലഭ്യമാക്കി.

കൈകാര്യം[തിരുത്തുക]

ഡയറക്ടർ ബോർഡ്[തിരുത്തുക]

മുതിർന്ന കൈകാര്യം[തിരുത്തുക]

  • ഗ്രൂപ്പ് സിഇഒ: ചുവാ സോക്ക് കൂങ്
  • ഗ്രൂപ്പ് സിഇഒ: ജീൻ ലോ
  • ഗ്രൂപ്പ് സിഐഒ: Ng യോക്ക് വെങ്
  • സിഇഒ സിംഗപ്പൂർ: അലെൻ ല്യൂ
  • സിഇഒ ഇൻറർനാഷണൽ: ലിം ചുവാൻ പോ
  • സിഇഒ സിങ്ടെൽ ഒപ്ടസ്: പോൾ ഒ സള്ളിവൻ

ആഗോള കാര്യാലയങ്ങൾ[തിരുത്തുക]

ഏഷ്യ പസഫിക്, യൂറോപ്പ്, യുണൈറ്റെഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 19 രാജ്യങ്ങളിലായി 37 കാര്യാലയങ്ങൾ സിങ്ടെല്ലിന് ഉണ്ട്.

വാർത്താവിനിമയ ശൃംഖലകൾ[തിരുത്തുക]

സിംഗപ്പൂരിലും ഓസ്ട്രേലിയയിലും വളരെ വിസ്തൃതവും സ്ഥാപിതവുമായ വാർത്താവിനിമയ ശൃംഖലകൾ സിങ്ടെല്ലിന് ഉണ്ട്. സിംഗപ്പൂരിലും ഓസ്ട്രേലിയയിലും യഥാക്രമം 100%, 94% മൊബൈൽ കവറേജ് ഉണ്ട്. സീ-മീ-വീ 3, സീ-മീ-വീ 4, APCN, APCN 2 തുടങ്ങി ലോകത്തിലെ അന്തർസമുദ്ര കേബിളുകളുടെ ഒരു പ്രധാന നിക്ഷേപകരാണ് സിങ്ടെൽ[3].

ഉപകമ്പനികൾ[തിരുത്തുക]

സിങ്ടെല്ലിന് കീഴിൽ ഉപകമ്പനികളും അനുബന്ധ കമ്പനികളും ഉണ്ട്[4]:

മൊബൈൽ കമ്പനി രാജ്യം
Advanced Info Service Thailand
ഭാരതി ഗ്രൂപ്പ് ഇന്ത്യ
ഗ്ലോബൽ ടെലകോം ഫിലിപ്പീൻസ്
ഒപ്ടസ് ഓസ്ട്രേലിയ
Pacific Bangladesh Telecom Limited ബംഗ്ലാദേശ്
Telkomsel ഇന്തോനേഷ്യ
Warid Telecom പാകിസ്താൻ

അവലംബം[തിരുത്തുക]

  1. "SingTel Group's Mobile Customer Base Expands to 249 Million". Archived from the original on 2009-10-16. Retrieved 2009-07-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-17. Retrieved 2009-07-01.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-16. Retrieved 2009-07-01.
  4. "SingTel Group's Mobile Customer Base Expands to 249 Million". Archived from the original on 2009-10-16. Retrieved 2009-07-01.

പുറം കണ്ണികൾ[തിരുത്തുക]