Jump to content

സിംബാങ്ങ് ഗബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Simbang Gabi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലിപ്പീൻസിലെ കത്തോലിക്കാ, ആഗ്ലിപ്പേയൻ ക്രിസ്തീയതകളിൽ ക്രിസ്മസിനു തൊട്ടുമുൻപുള്ള കാലത്ത് വിശുദ്ധമറിയത്തിന്റെ വണക്കത്തിനായി ആഘോഷപൂർവം നടത്തപ്പെടുന്ന ഒരു ഒരു നവനാൾ ഭക്ത്യഭ്യാസമാണ് സിംബാങ്ങ് ഗബി (Simbang Gabi). ടാഗലോഗ് ഭാഷയിൽ "സിംബാങ്ങ് ഗബി" എന്ന പേരിന് രാത്രി-ആരാധന എന്നാണർത്ഥം. ഡിസംബർ 16 മുതൽ 24 വരെയുള്ള 9 ദിവസം സൂര്യോദയത്തിനു മുൻപാണ് ഇതു നടത്താറുള്ളത്. ഈ അനുഷ്ഠാനപരമ്പരയെ പൊതുവേയോ അവസാനദിവസത്തെ ചടങ്ങിനെ മാത്രമായോ "മിസാ ദി ഗാലോ" (Misa de Gallo) അഥവാ "പൂങ്കോഴിയുടെ കുർബ്ബാന" (Rooster's Mass) എന്നും വിളിക്കാറുണ്ട്.[1][2]

ഫിലിപ്പീൻസിലെ സ്പാനിഷ് ഭരണത്തിന്റെ തുടക്കത്തിലാണ് ഈ അനുഷ്ഠാനം രൂപപ്പെട്ടത്. വെയിൽ മൂക്കുന്നതിനു മുൻപ് കൃഷിപ്പണിക്കു പോകേണ്ടിയിരുന്ന കർഷകരായ വിശ്വാസികൾക്കുള്ള ഒരു വിട്ടുവീഴ്ച എന്ന നിലയിൽ അവർക്ക് സംബന്ധിക്കാനാവും വിധം സൂര്യോദയത്തിനു മുൻപ് കുർബ്ബാന ചൊല്ലാൻ പുരോഹിതന്മാർ അക്കാലത്തു തയ്യാറായി. കാലക്രമേണ ഈ പാരമ്പര്യം, ഫിലിപ്പീൻ ക്രിസ്തീയത ഏറെ വിലമതിക്കുന്ന ഒരാഘോഷവും ഫിലിപ്പീൻ ദ്വീപുകളിലെ സംസ്കാരത്തിന്റെ വ്യതിരിക്ത ഘടകങ്ങളിലൊന്നുമായി മാറി.[3] ഫിലിപ്പീൻസിനു പുറമേ, ലോകമൊട്ടാകെയുള്ള ഫിലിപ്പീൻ പ്രവാസി സമൂഹങ്ങളിലും "സിംബാങ്ങ് ഗബി" വേരോടിയിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. "Simbang Gabi': A cherished Christmas tradition, 2011 ഡിസംബർ 15-ലെ മനിലാ ബുള്ളറ്റിൻ ദിനപത്രം
  2. Thomas D. Andres & Pilar B. Ilanda-Andres, "Understanding the Filipino" (പുറം 165)
  3. Simbang Gabi’ ushers in Pinoy Christmas, PhilStar.com
  4. Simbang Gabi, Diocese of Arlington, VA
"https://ml.wikipedia.org/w/index.php?title=സിംബാങ്ങ്_ഗബി&oldid=3090510" എന്ന താളിൽനിന്ന് ശേഖരിച്ചത്