കുഞ്ഞൻ മുയൽമത്സ്യം
| കുഞ്ഞൻ മുയൽമത്സ്യം | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Actinopterygii |
| Order: | Acanthuriformes |
| Family: | Siganidae |
| Genus: | Siganus |
| Species: | S. spinus
|
| Binomial name | |
| Siganus spinus (Linnaeus, 1758)
| |
| Synonyms[2] | |
| |
ഇന്തോ-പസഫിക് കടൽമേഖലയിൽ കാണുന്ന ഒരു കടൽമത്സ്യമാണ് കുഞ്ഞൻ മുയൽമത്സ്യം (little spinefoot)[3]. സിഗാനിഡേ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: Siganus spinus. ഇളം വെളുപ്പ്, ഇളം ചാരം, കറുപ്പ്, തവിട്ട് നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ശരീരമാസകലം ചുറ്റുപിണഞ്ഞുകിടക്കുന്ന വെളുത്ത ചെറിയ പട്ടകൾ കാണപ്പെടുന്നു.
കാൾ ലിന്നേയസ് ആണ് 1758-ൽ സിസ്റ്റമ നാച്ചുറേയുടെ പത്താം പതിപ്പിൽ സിഗാനസ് സ്പൈനസ്സ് എന്ന ഈ മത്സ്യയിനത്തെ ആദ്യമായി ഔപചാരികമായി വിവരിച്ചത്. ടൈപ്പ് സ്പെസിമെൻ ശേഖരിച്ചിരിക്കുന്നത് ജാവയിൽനിന്നാണ്. .[4] ഈ മത്സ്യങ്ങൾ പരമാവധി 28 സെൻ്റിമീറ്റർ വരെ വളരുന്നു.
സിഗാനസ് സ്പൈനസ്സ് , ഇന്ത്യോ പസഫിക്ക് മേഖലയിൽ വിപുലമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നെങ്കിലും ഇന്ത്യയിലും ശ്രീലങ്കയിലും നിന്ന് കിഴക്കോട്ട് ടുവാമോട്ടു ദ്വീപുകൾ വരെയും, വടക്കോട്ട് ജപ്പാൻ വരെയും, തെക്ക് ന്യൂ കാലിഡോണിയ വരെയും വ്യാപിച്ചുകിടക്കുന്നു[1]. ഓസ്‌ട്രേലിയയിൽ ഈ ഇനം കാർനാർവോൺ മുതൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ എക്‌സ്‌മൗത്ത് ഗൾഫ് വരെയും, വടക്കൻ ഗ്രേറ്റ് ബാരിയർ റീഫ്, ടോറസ് കടലിടുക്ക് എന്നിവയിലൂടെ തെക്ക് ക്വീൻസ്‌ലാന്റിലെ മോറെട്ടൺ ബേ വരെയും, പവിഴക്കടലിലും കാണപ്പെടുന്നു.[5] ഇവ 1 മുതൽ 50 മീറ്റർ വര ആഴത്തിലാണ് കാണപ്പെടുന്നത്.[1] മുതിർന്നവരെ ആഴം കുറഞ്ഞ പവിഴപ്പുറ്റുകളുടെ പരപ്പുകളിലും നദീമുഖങ്ങളിലും കാണാനാകും. കുഞ്ഞുങ്ങളെ കൂടുതലായി അടിത്തട്ടിൽ ആൽഗകൾ വളരുന്ന പവിഴപ്പുറ്റുകളോട് ചേർന്ന് കൂട്ടമായി കൂട്ടമായി കാണപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Carpenter, K.E. & Smith-Vaniz, W.F. (2017) [errata version of 2016 assessment]. "Siganus spinus". IUCN Red List of Threatened Species. 2016: e.T69738881A115471415. doi:10.2305/IUCN.UK.2016-3.RLTS.T69738881A69742639.en. Retrieved 2 September 2021.
- ↑ 2.0 2.1 Froese, Rainer, and Daniel Pauly, eds. (2021). "Siganus spinus" in ഫിഷ്ബേസ്. June 2021 version.
- ↑ എ. ബിജു കുമാർ (2012). കേരളത്തീരത്തെ കടൽജീവികൾ. തിരുവനന്തപുരം: കേരള ജൈവവൈവിധ്യ ബോർഡ്. p. 189. ISBN 978-81-920338-2-2. OCLC 952139377. Wikidata Q136168141.
- ↑ Eschmeyer, William N.; Fricke, Ron & van der Laan, Richard (eds.). "Species in the genus Siganus". Catalog of Fishes. California Academy of Sciences. Retrieved 2 September 2021.
- ↑ Dianne J. Bray. "Siganus spinus". Fishes of Australia. Museums Victoria. Retrieved 2 September 2021.