ഷോക്ക് സെൻസിറ്റിവിറ്റി
പെട്ടെന്ന് സമ്മർദ്ദത്തിലാക്കുന്നപക്ഷം ഒരു രാസസയുക്തസ്ഫോടകവസ്തുവിന്റെ പൊട്ടിത്തെറിക്കാനുള്ള കഴിവിന്റെ താരതമ്യ അളവാണ് ഷോക്ക് സെൻസിറ്റിവിറ്റി (Shock sensitivity). explosive chemical compound. പ്രായോഗിക ആവശ്യത്തിനുള്ള ഒരു സ്ഫോടകവസ്തുവിന്റെ ഷോക്ക് സെൻസിറ്റിവിറ്റി അളക്കേണ്ടത് സുരക്ഷിതമായി സ്ഫോടകവസ്തു ഉപയോഗിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇത് കണ്ടെത്താൻ പലതരം പരീക്ഷണങ്ങൾ നിലവിലുണ്ടെങ്കിലും റോട്ടർ ഇമ്പാക്ട് ടെസ്റ്റ് (Rotter Impact Test) ആണ് ആണ് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത്. ഇതിൽ പരീക്ഷണഫലം FoI (Figure of Insensitivity) എന്ന അളവിലാണ് ലബിക്കുക. ജൂലിയസ് പീറ്റേഴ്‌സ് കെജി (Julius-Peters KG) എന്നൊരു ജർമൻ കമ്പനിയാണ് ഈ പരീക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നത്.
സെൻസിറ്റിവിറ്റികൾ വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നു
[തിരുത്തുക]നൈട്രജൻ ട്രൈഅയഡൈഡ് (nitrogen triiodide ) പോലുള്ള ചിലവസ്തുക്കൾ തൊട്ടാൽപ്പോലും പൊട്ടിത്തെറിക്കുന്നവ ആയതിനാൽ പരീക്ഷിക്കാൻ പോലും ആവുന്നതല്ല. നൈട്രോഗ്ലിസറിൻ, അസെറ്റോൺ പെറോക്സൈഡ് തുടങ്ങിയ ചില രാസവസ്തുക്കളാവട്ടെ ഷോക്കിനോട് വലിയ സെൻസിറ്റിവിറ്റി കാണിക്കുന്നതിനാൽ വലിയൊരു കുലുക്കത്താൽപ്പോലും പൊട്ടിത്തെറിക്കന്നതായതിനാൽ സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അവയുടെ ശുദ്ധരൂപത്തിൽ കൊണ്ടുപോകാനാവുന്നതല്ല. പരിചയമില്ലാത്തവരും ഭീകരരും പലപ്പോഴും ഉപയോഗിക്കുന്ന അസറ്റോൺ പെറോക്സൈഡ് അവർ മറ്റു സ്ഫോടകവസ്തുക്കൾ പൊട്ടിക്കനായിട്ട് ഉപയോഗിക്കുമ്പോൾ അതിന്റെ സെസിറ്റിവിറ്റിയെപ്പറ്റി ബോധ്യമില്ലാത്തതിനാൽ പലപ്പോഴും പരിക്കോ മരണമോ സംഭവിക്കാറുണ്ട്. നൈട്രോഗ്ലിസറിനെ ശക്തികുറയ്ക്കാൻ പലരീതികൾ ഉള്ളതിനാൽ വൈദ്യആവശ്യങ്ങൾക്കെല്ലാം അവയെ കൊണ്ടുപോകാൻ ആവും. ഇത് പലപ്പോഴും സെൻസിറ്റിവിറ്റി കുറഞ്ഞ ഡൈനമറ്റിനോടും ജെലിഗ്‌നൈറ്റിനോടുമെല്ലാം ഒപ്പം ഉപയോഗിക്കാറുണ്ട്