ഉള്ളടക്കത്തിലേക്ക് പോവുക

ശിക്കാരി ശംഭു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shikkari Shambhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിക്കാരി ശംഭു
സംവിധാനംസുഗീത്
കഥനിഷാദ് കോയ
നിർമ്മാണംഎസ് കെ ലോറൻസ്
അഭിനേതാക്കൾ
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി. സാജൻ
സംഗീതംവിദ്യാസാഗർ
വിതരണംഎയ്ഞ്ചൽ മരിയ സിനിമാസ്
റിലീസ് തീയതി
2018 ജനുവരി 20
രാജ്യംഇന്ത്യ
ഭാഷമലയാളം

നിഷാദ് കോയ എഴുതി സുഗീത് സംവിധാനം ചെയ്ത 2018-ലെ മലയാള ഹാസ്യ ചലച്ചിത്രമാണ് ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1] എയ്ഞ്ചൽ മരിയ സിനിമാസിലൂടെ എസ് കെ ലോറൻസാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവഹിച്ചത്.

കഥാംശം

[തിരുത്തുക]

പീലിപ്പോസ് എന്ന പീലി ( കുഞ്ചാക്കോ ബോബൻ ), അച്ചു ( വിഷ്ണു ഉണ്ണികൃഷ്ണൻ ), ഷാജി ( ഹരീഷ് കണാരൻ ) എന്നീ മൂന്ന് ചെറിയ തട്ടിപ്പുകാരെ ചുറ്റിപ്പറ്റിയാണ് കഥ. ഒരു പുരോഹിതനും സഹായിയും തമ്മിലുള്ള സംഭാഷണം കേൾക്കുന്നതിലൂടെ, കുരുടിമലകാവ് എന്ന ഗ്രാമത്തിൽ ഒരു കടുവ ഭീതി പരത്തുന്നുണ്ടെന്നും പ്രദേശത്തെ പഞ്ചായത്ത് അംഗം ( മണിയൻപിള്ള രാജു ) ഒരു വേട്ടക്കാരനെ അന്വേഷിക്കുന്നുണ്ടെന്നും അവർ മനസ്സിലാക്കുന്നു.

പീലിയും സുഹൃത്തുക്കളും അതുവരെ ഉണ്ടായിരുന്ന സ്ഥലത്ത് ഇതിനകം തന്നെ പ്രശ്‌നത്തിലായിരുന്നു. ഒരു അവസരം കണ്ടെത്തിയ അവർ വേട്ടക്കാരായി ഗ്രാമത്തിലേക്ക് പോകുന്നു; 5 ലക്ഷം രൂപ പ്രതിഫലവും അവിടുത്തെ ക്ഷേത്രത്തിലെ അപൂർവ പഞ്ചലോഹ വിഗ്രഹവും ആയിരുന്നു അവരുടെ ലക്ഷ്യം. ഭാഗ്യകരമായ ഒരു വഴിത്തിരിവിലൂടെയാണെങ്കിലും മൃഗത്തെ പിടിക്കുന്നതിൽ വിജയിക്കുന്നതോടെ അവർ ഗ്രാമീണരുടെ പ്രിയപ്പെട്ടവരായി മാറുന്നു. സമ്മാനത്തുക കൈപ്പറ്റുന്നതിനു പകരം, തങ്ങളെ സമ്പന്നരാക്കുന്ന വിഗ്രഹം കൈക്കലാക്കാൻ വേണ്ടി ഗ്രാമത്തിൽ താമസിക്കാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. എന്നാൽ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ് ഉണ്ടോ, അതോ അതിനെ ഒരു വാൽ എന്ന് വിശേഷിപ്പിക്കുന്നതാണോ നല്ലത്? തുടർന്ന് നടക്കുന്ന സംഭവങ്ങൾ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.

താരനിര[2]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കുഞ്ചാക്കോ ബോബൻപീലിപ്പോസ് (പീലി)
2ശിവദഅനിത
3വിഷ്ണു ഉണ്ണികൃഷ്ണൻഅച്ചു
4ഹരീഷ് കണാരൻഷാജി
5ആൽഫി പഞ്ഞിക്കാരൻരേവതി
6അജി ജോൺവിൻസെന്റ്
7ജെയ്‌സ് ജോസ്സതീഷ്
8മണിയൻപിള്ള രാജുസഹദേവൻ
9സലീം കുമാർഎസ്ഐ ജോസഫ് മൈക്കിൾ
10സാദിഖ്ജോജി
11സ്ഫടികം ജോർജ്ജ്മാത്യൂസ്
12ജോണി ആന്റണിഫാദർ ലൂക്ക
13കൃഷ്ണകുമാർറിട്ട. ഫോറസ്റ്റ് റേഞ്ചർ വാസു
14ആർകെ സുരേഷ്അനിതയുടെ അച്ഛൻ
15മായ മേനോൻഅനിതയുടെ അമ്മ
15പോളി വൽസൻഅനിതയുടെ അമ്മായിയമ്മ
15[[]]

ഗാനങ്ങൾ

[തിരുത്തുക]

ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ശ്രീജിത്ത് എടയനയാണ്.

  1. "മഴ"- ഹരിചരൻ, രോഷിണി സുരേഷ്
  2. "കാനാ ചെമ്പക പൂ" - വിജയ് യേശുദാസ്
  3. "തരം" - ദീപക്
  4. "താരതരാ മൂലന" - വിനീത് ശ്രീനിവാസൻ, ശ്രീജിത്ത് എടയന
  5. "പുലിയുണ്ടേ നരിയുണ്ടേ" - രഞ്ജിത്ത് ഉണ്ണി, ശ്രീജിത്ത് എടയന, റംഷി അഹമ്മദ്

പ്രകാശനം

[തിരുത്തുക]

ചിത്രം 2018 ജനുവരി 20-ന് കേരളത്തിൽ 100 തിയേറ്ററുകളിൽ റിലീസ് ചെയ്തു.

നിരൂപണങ്ങൾ

[തിരുത്തുക]

കോമഡി, ആക്ഷൻ, ത്രിൽ, സസ്‌പെൻസ് എന്നിവയുടെ ശരിയായ അനുപാതത്തിൽ പ്രേക്ഷകനെ മുഴുവൻ സമയവും രസിപ്പിക്കാൻ കഴിയുന്ന രസക്കൂട്ട് അധിഷ്‌ഠിത എന്റർടെയ്‌നറുകളുടെ ആരാധകനാണ് നിങ്ങളെങ്കിൽ ശിക്കാരി ശംഭു തീർച്ചയായും നിങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്തും എന്ന് അഭിപ്രായപ്പെട്ട് ഫിലിമിബീറ്റ് ചിത്രത്തിന് 5-ൽ 3.5 സ്റ്റാർ നൽകി. Sify.com ചിത്രത്തെ "ഒറ്റത്തവണ കാണാവുന്ന ഒന്ന്" എന്ന് നിരൂപണത്തിൽ വിശേഷിപ്പിച്ചു.[3] ചിത്രത്തിലെ ഹാസ്യരംഗങ്ങൾ പരക്കെ പ്രശംസിക്കപ്പെട്ടെങ്കിലും ചിത്രത്തിന് 5-ൽ 3 സ്റ്റാർ ആണ് നൽകിയത്. സിനിമാ എക്‌സ്‌പ്രസ് അതിന്റെ നിരൂപണത്തിൽ ഇങ്ങനെ എഴുതി: "ശിക്കാരി ശംഭു തീർച്ചയായും കാണാവുന്ന ഒരു ചിത്രമാണ്; ചിത്രത്തിന് പ്രവചനാതീതമായ ഒരു ക്ലൈമാക്‌സ് ട്വിസ്റ്റുണ്ട്, അത് ശരിക്കും ആശ്ചര്യപ്പെടുത്തുന്നതാണ്."

അവലംബം

[തിരുത്തുക]
  1. ↑ "Kunchacko Boban's next titled Shikkari Shambu". The New Indian Express.
  2. ↑ "ശിക്കാരി ശംഭു(2018)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  3. ↑ "Shikkaari Shambhu review: A one-time watch for the not so discerning crowd". Sify.com. Archived from the original on 23 January 2018.

പുറംകണ്ണികൾ

[തിരുത്തുക]