ഷാഹിദ് ജമീൽ
ഷാഹിദ് ജമീൽ | |
---|---|
![]() ഡോ. ഷഹിദ് ജമീൽ | |
ജനനം | അലിഗഡ്, ഉത്തർപ്രദേശ്, ഇന്ത്യ | 8 ഓഗസ്റ്റ് 1957
ദേശീയത | ഇന്ത്യൻ |
കലാലയം | |
അറിയപ്പെടുന്നത് | Studies on hepatitis E virus |
ജീവിതപങ്കാളി(കൾ) | റിസ്വാന ജമീൽ |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | |
Scientific career | |
Fields | |
Institutions | |
Doctoral advisor |
|
ഷാഹിദ് ജമീൽ (ജനനം: ഓഗസ്റ്റ് 8, 1957) ഒരു ഇന്ത്യൻ വൈറോളജിസ്റ്റും പണ്ഡിതനുമാണ്. നിലവിൽ അശോക സർവകലാശാലയിലെ ത്രിവേദി സ്കൂൾ ഓഫ് ബയോസയൻസസിന്റെ ഡയറക്ടറാണ് അദ്ദേഹം.[1] മുമ്പ്, വെൽക്കം ട്രസ്റ്റ് ഡിബിടി ഇന്ത്യ അലയൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഹെപ്പറ്റൈറ്റിസ് ഇ വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിന് പേരുകേട്ട ഷാഹിദ് ജമീൽ നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി എന്നീ മൂന്ന് പ്രമുഖ ഇന്ത്യൻ സയൻസ് അക്കാദമികളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് 2000 ൽ അദ്ദേഹത്തിന് മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകളുടെ പേരിൽ ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്നായ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നൽകി ആദരിച്ചു.[2][note 1]
ജീവിതരേഖ[തിരുത്തുക]
1957 ഓഗസ്റ്റ് 8 ന് ഉത്തർപ്രദേശിൽ വൈദ്യശാസ്ത്ര പണ്ഡിതനായിരുന്ന അബ്ദുൽ മജീദ് സിദ്ദിഖിയുടെയും അദ്ദേഹത്തിന്റെ ഭാര്യ ജമീല അലീമിന്റെയും പുത്രനായി ഷാഹിദ് ജമീൽ ജനിച്ചു.[3] 1977 ൽ അലിഗഡ് മുസ്‌ലിം സർവ്വകലാശാലയിൽ നിന്ന് ബി.എസ്.സി. ബിരുദവും 1979 ൽ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് കെമിസ്ട്രിയിൽ എം.എസ്.സി. ബിരുദവും നേടി.[4][note 2] വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്ര പഠനം നടത്തിയ അദ്ദേഹം 1984 ൽ അവിടെനിന്ന് ജൈവരസതന്ത്രത്തിൽ പി.എച്ച്.ഡി. ബിരുദം നേടി. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഹെൽത്ത് സയൻസസ് സെന്ററിലെ മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗത്തിൽ മോളിക്യുലർ വൈറോളജിയെക്കുറിച്ചുള്ള പോസ്റ്റ്ഡോക്ടറൽ പ്രവർത്തനങ്ങൾ ജമീൽ നിർവഹിച്ചു. മൂന്നു വർഷത്തിനുശേഷം റൂമറ്റോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടുത്തെ ഒരു വർഷക്കാലത്തെ താമസത്തിനുശേഷം 1988 ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ഇന്റർനാഷണൽ സെന്റർ ഫോർ ജനിറ്റിക് എഞ്ചിനീയറിംഗ് ആൻഡ് ബയോടെക്നോളജിയിൽ (ICGEB) ചേരുകയും അവിടെ വൈറോളജി റിസർച്ച് ഗ്രൂപ്പ് സ്ഥാപിക്കുകയും ചെയ്തു.[5] മുതിർന്ന ശാസ്‌ത്രജ്ഞനായും വൈറോളജി റിസർച്ച് വിഭാഗത്തിന്റെ തലവനായും 25 വർഷത്തോളം അദ്ദേഹം ICGEB യിൽ തന്റെ ഗവേഷണം തുടർന്നു.[6] 2013 ൽ വെൽക്കം ട്രസ്റ്റ് ഡിബിടി ഇന്ത്യ അലയൻസിലേയ്ക്കു നീങ്ങിയ അദ്ദേഹം അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറി.[7][8] 2017 ജനുവരിയിൽ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്ന അഞ്ച് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം. 2017 ജനുവരിയിൽ[9] അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്ന അഞ്ച് പേരിൽ ഒരാളായി അദ്ദേഹത്തെ ഹ്രസ്വമായി പട്ടികപ്പെടുത്തുകയും പിന്നീട് എഎംയു കോടതി ഈ പട്ടിക മൂന്നുപേരിലേയ്ക്ക് ചുരുക്കിയപ്പോൾ അദ്ദേഹം മത്സരാർത്ഥിയായി തുടരുകയും ചെയ്തു.[10]
അവാർഡുകളും ബഹുമതികളും[തിരുത്തുക]
1995 ൽ ബയോളജിയിൽ ബി.എം. ബിർള സയൻസ് സെന്ററിന്റെ ബിഎം ബിർള സയൻസ് പ്രൈസ് ജമീലിന് ലഭിച്ചു. നാഷണൽ അക്കാദമി ഓഫ് സയൻസസ്, 1996 ൽ അദ്ദേഹത്തെ ഒരു ഫെലോ ആയി തിരഞ്ഞെടുക്കുകയും ഒരു വർഷത്തിനുശേഷം ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ഇത് പിന്തുടരുകയും ചെയ്തു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അദ്ദേഹത്തിന് 2000 ൽ ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് പുരസ്കാരങ്ങളിലൊന്നായ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നൽകുകയും 2004 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ഫെലോ ആയിത്തീരുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-11-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-10.
- ↑ "View Bhatnagar Awardees". Shanti Swarup Bhatnagar Prize. 2016. ശേഖരിച്ചത് 12 November 2016.
- ↑ "Dr. Shahid Jameel". Indian Muslim Legends. 2017.
- ↑ "Shahid Jameel-Indian fellow". Indian National Science Academy. 2017. ശേഖരിച്ചത് 2017-10-22.
- ↑ "Top Scientist, Economist in fray for AMU Vice Chancellorship". The Indian Awaaz. 21 March 2017.
- ↑ "CEO's profile". WellcomeDBT. 2017. മൂലതാളിൽ നിന്നും 2021-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-10.
- ↑ "India lacks culture of good mentorship for researchers". Economic Times. 7 April 2016. മൂലതാളിൽ നിന്നും 24 March 2017-ന് ആർക്കൈവ് ചെയ്തത്.
- ↑ "New CEO takes the reins at Wellcome Trust-DBT India Alliance". Wellcome. 2013.
- ↑ "AMU considering scientist Shahid Jamil, economist Abusaleh Sharif among others for next VC". Two Circles. 28 January 2017.
- ↑ "AMU Court Recommends Panel Of Three Names For New Vice Chancellor". ND TV. February 2017.