Jump to content

സെവൻത് ഡേ അഡ്വന്റിസ്‌റ്റ് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seventh-day Adventist Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെവൻത് ഡേ അഡ്വന്റിസ്‌റ്റ് സഭ
(Seventh-day Adventist Church)
സെവൻത് ഡേ അഡ്വന്റിസ്‌റ്റ് സഭയുടെ മുദ്ര
വിഭാഗംപ്രൊട്ടസ്റ്റന്റ്‌ ക്രൈസ്തവികത
വീക്ഷണംഅഡ്വന്റിസ്‌റ്റ്
ദൈവശാസ്ത്രംഅർമിനിയനിസം, സെവൻത് ഡേ അഡ്വന്റിസ്‌റ്റ് ദൈവശാസ്ത്രം
സഭാ സംവിധാനംപ്രെസ്ബിറ്റേറിയൻ/എപ്പിസ്കോപ്പൽ
PresidentTed N. C. Wilson
പ്രദേശംഅഗോള തലത്തിൽ
സ്ഥാപകൻ
  • Joseph Bates
  • James White
  • Ellen G. White
  • J. N. Andrews
ഉത്ഭവംമേയ് 21, 1863; 161 വർഷങ്ങൾക്ക് മുമ്പ് (1863-05-21)
ബാറ്റിൽ ക്രീക്ക്, മിഷിഗൺ, യു.എസ്
ഉരുത്തിരിഞ്ഞത്മില്ലറൈറ്റ്സ്
പിളർപ്പുകൾ
  • സെവൻത് ഡേ അഡ്വന്റിസ്‌റ്റ് റിഫോം മൂവ്മെന്റ് and ട്രൂ ആൻഡ് ഫ്രീ സെവൻത് ഡേ അഡ്വന്റിസ്‌റ് (separated 1925, ചെറിയ രണ്ട് വിഭാഗങ്ങൾ)
  • ഡേവിഡിയൻ എസ്.ഡി.എ (separated 1929, ചെറിയൊരു വിഭാഗം)
  • അഡ്വന്റിസ്‌റ്റ് ചർച്ച് ഓഫ് പ്രോമിസ് (separated 1932, ചെറിയൊരു വിഭാഗം)
Congregations95,297 churches[1],
72,975 companies[1]
അംഗങ്ങൾ21,760,076[1]
Pastors20,924[1]
ആശുപത്രികൾ229[1]
നഴ്സിങ് ഹോമുകൾ129[1]
സഹായ സംഘടനAdventist Development and Relief Agency
പ്രൈമറി സ്കൂളുകൾ6,623[1]
സെക്കൻഡറി
സ്കൂളുകൾ
2,640[1]
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങൾ
118[1]
മറ്റ് പേരുകൾഅഡ്വന്റിസ്‌റ്റ് സഭ, എസ്.ഡി.എ (അനൗദ്യോഗിക നാമം)
വെബ്സൈറ്റ്adventist.org

ഒരു ക്രൈസ്തവ പ്രൊട്ടസ്റ്റന്റ് സഭയാണ് സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭ അഥവാ ശബ്ബത്ത് സഭ. ശനിയാഴ്ച (ശബ്ബത്ത്) ആണ് ഈ സഭയുടെ ആരാധനാ ദിനം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും സഹസ്രാബ്ദവാഴ്ചയ്ക്കും അതിപ്രാധാന്യം കല്പിക്കുന്ന മതവിശ്വാസമായ അഡ്‌വന്റിസം ആണ് സഭയുടെ അടിസ്ഥാനം. അഡ്വന്റ് (advent) എന്നാൽ വരവ് എന്നർഥം. ലോകാവസാനം ആസന്നമായിരിക്കുന്നുവെന്നും തത്സമയം യേശുക്രിസ്തു എല്ലാ തേജസ്സോടുംകൂടി ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്ന വിശ്വാസം പുലർത്തുന്നവരാണ് അഡ്വന്റിസ്റ്റുകൾ.

ചരിത്രം

[തിരുത്തുക]

1840-കളിൽ വടക്കേ അമേരിക്കയിൽ സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന വില്യം മില്ലർ എന്ന മിഷണറിയാണ് അഡ്വന്റിസ്റ്റ് പ്രസ്ഥാനത്തിന് അടിസ്ഥാനമിട്ടത്. മില്ലറിന്റെ പ്രസ്ഥാനത്തിൽനിന്ന് ഉടലെടുത്ത സംഘങ്ങളിൽ മുഖ്യമായ വിഭാഗം സെവൻത് ഡേ അഡ്വന്റിസ്റ്റുകൾ ആണ്. 1844-ലാണ് ഈ സഭ രൂപംകൊണ്ടത്. 1860-ൽ സഭ 'സെവൻത് ഡേ അഡ്വന്റിസ്‌റ്റ്' എന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു.

ഇന്ത്യയിൽ

[തിരുത്തുക]

1892-ൽ അഡ്വന്റിസ്‌റ്റ് സഭ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു.[2] 1914 കാലത്താണ് അഡ്വന്റിസ്‌റ്റ് സഭ കേരളത്തിലെത്തുന്നത്. സുവിശേഷമുത്തു എന്ന ഗ്രന്ഥസുവിശേഷകനാണ് തിരുവനന്തപുറം നെയ്യാറ്റിൻകരയിലെ വടകോട്ട് അഡ്വന്റിസ്റ്റ് തത്വങ്ങളുടെ വിത്ത് പാകിയത്.[3] തുടർന്ന് അക്കാലത്തെ സഭാ മിഷണറിമാരായിരുന്ന ജി.എസ്.ലൗറി, ഒ.ഒ. മാറ്റിസൺ, എ.എഫ്. ജെസൺ, കോയിൽ പിള്ളെ തുടങ്ങിയവരുടെ പ്രഗത്ഭ പ്രയത്നം കൊണ്ട് കേരളത്തിലെ മറ്റ് ഭാഗങ്ങളിലേക്കും സഭ വ്യാപിച്ചു. കൊട്ടാരക്കരയിലെ സെവൻത് ഡേ അഡ്വന്റിസ്‌റ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പടെ മുപ്പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിൽ അഡ്വന്റിസ്റ്റ് സഭ നേതൃത്വം നൽകുന്നു.[3]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Seventh-Day Adventists World Church Statistics 2021". മാർച്ച് 1, 2022.
  2. സെവൻത് ഡേ അഡ്വന്റിസ്‌റ്റ് സഭയുടെ ശതാബ്ദി, മലയാള മനോരമ, 11 സെപ്റ്റംബർ 2014
  3. 3.0 3.1 സെവൻത് ഡേ അഡ്വന്റിസ്‌റ്റ് സഭയുടെ കേരളഘടകം ശതാബ്ദി നിറവിൽ - ദൂതിനൊപ്പം സാമൂഹികപ്രതിബദ്ധതയും, ജെ. ടിറ്റോ ആറാട്ടുകുളം എഴുതിയ ലേഖനം, മലയാള മനോരമ, 24 ഒക്ടോബർ 2014

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Baker, Benjamin. 2005. Crucial Moments: The 12 Most Important Events in Black Adventism. Hagerstown, MD: Review and Herald.
  • Bull, Malcolm and Keith Lockhart, Seeking a Sanctuary: Seventh-day Adventism and the American Dream. (2006, 2nd edn). Bloomington, Indiana: Indiana University Press. A sociological study.
  • Chaij, Fernando. Fuerzas supriores que actuán en la vida humana: el hipnotismo y el espiritismo ante la ciencia y la religión [y] el problema de la sanidad y la felicidad. Quinta ed. actualizada. Bogotá: Ediciones Interamericanas, 1976. 267 p. N.B.: Speculations about various occult phenomena, health, theology and Bible exegesis, all from a Seventh Day Adventist perspective. Without ISBN
  • Edwards, Calvin W. and Gary Land. Seeker After Light: A F Ballenger, Adventism, and American Christianity. (2000). 240pp online review
  • Land, Gary (2001). "At the Edges of Holiness: Seventh-Day Adventism Receives the Holy Ghost, 1892–1900". Fides et Historia. 33 (2): 13–30.
  • Jetelina, Bedrich. "Seventh-day Adventists, Human Rights and Social Work," Caritas et veritas, Vol. 4, No. 1 (2014), pp. 22–32 Caritas et veritas
  • Morgan, Douglas. Adventism and the American Republic: The Public Involvement of a Major Apocalyptic Movement. (2001). 269 pp.
  • Morgan, Douglas. "Adventism, Apocalyptic, and the Cause of Liberty," Church History, Vol. 63, No. 2 (Jun., 1994), pp. 235–249 in JSTOR
  • Neufield, Don F. ed. Seventh-day Adventist Encyclopedia (10 vol 1976), official publication
  • Numbers, Ronald L. Prophetess of health: a study of Ellen G. White (3rd ed. 2008)
  • Pearson, Michael. Millennial Dreams and Moral Dilemmas: Seventh-day Adventism and Contemporary Ethics. (1990, 1998) excerpt and text search, looks at issues of marriage, abortion, homosexuality
  • Schwarz, Richard. Light Bearers: A History of the Seventh-day Adventist Church (3rd ed. 2000)
  • Vance, Laura L. Seventh-day Adventism Crisis: Gender and Sectarian Change in an Emerging Religion. (1999). 261 pp.
  • Van Dolson, Leo. What about Life after Death? Washington, D.C.: Review and Herald Publishing Association, 1978. 32 p.
  • The Adventists, Documentary film by Martin Doblmeier