സർവീസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Services Sports Control Board എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ മൂന്ന് സൈനിക വിഭാഗങ്ങൾക്കായുള്ള ഒരു പ്രത്യേക വിംഗാണ് സർവീസസ് സ്പോർട്സ് കണ്ട്രോൾ ബോർഡ് (Services Sports Control Board (SSCB)). സൈന്യത്തിൽ ചേരുന്ന കായിക താരങ്ങൾക്കായുള്ള ഒരു ബോർഡായി പ്രവർത്തിക്കുന്നു. ദേശീയ ഗെയിംസുകളിൽ സർവീസസ് എന്ന പേരിലാണ് ഈ ബോർഡിന് കീഴിലുള്ള കായിക താരങ്ങൾ പങ്കെടുക്കുന്നത്.

ചരിത്രം[തിരുത്തുക]

യു.കെ.യിലെ എ.എസ്.സി.ബി മാത്രകയിൽ 1919 മാർച്ചിൽ ആർമി സ്പോർട്സ് കണ്ട്രോൾ ബോർഡ് (ഇന്ത്യ) എന്ന പേരിലാരംഭിച്ചു. 1945 ഏപ്രിൽ 3-ന് മൂന്ന് സൈനിക വിഭാഗങ്ങളിലേയും സ്പോർട്സ് ബോർഡുകളെ ലയിപ്പിച്ച് സർവീസസ് സ്പോർട്സ് കണ്ട്രോൾ ബോർഡ് നിലവിൽ വന്നു.

ഘടന[തിരുത്തുക]

പ്രസിഡന്റ് - ഡയറക്ടർ ഒഫ് മിലിട്ടറി ട്രെയിനിംഗ്, ആർമി ഹെഡ് ക്വാർട്ടേർസ് അംഗങ്ങൾ - ആർമി, നേവി, എയർ ഫോർസ് എന്നീ മൂന്ന് വിഭാഗങ്ങളിൽ നിന്ന് ഓരോ ഓഫീസർമാർ. സെക്രട്ടറി - മിലിട്ടറി ട്രെയിനിംഗ് ഡയറക്റ്ററേറ്റിൽ നിന്നുള്ള ഒരു ഓഫീസർ, ആർമി ഹെഡ് ക്വാർട്ടേർസ്

1947 - ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി നടത്തിയ പുന‌ക്രമീകരണത്തിലൂടെ സർവീസസിനെ മൂന്ന് വർഷം വീതം ഓരോ വിഭാഗങ്ങൾ നിയന്ത്രിക്കുന്ന തരത്തിലാക്കി മാറ്റിയിട്ടുണ്ട്. പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് മൂന്ന് വർഷവും മൂന്ന് വിഭാഗങ്ങളിലും നിന്നുള്ള ഓരോ ജോയിന്റ് സെക്രട്ടറിമാർക്ക്, നാല് വർഷം കാലാവധിയും നിജപ്പെടുത്തിയിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർവീസസ്&oldid=2308903" എന്ന താളിൽനിന്നു ശേഖരിച്ചത്