സെർഹി ബുക്കോവ്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Serhii Bukovskyi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Serhii Bukovskyi
Сергій Анатолійович Буковський
Serhii Bukovskyi at the 6th Odessa International Film Festival in 2015.
ജനനം(1960-07-18)18 ജൂലൈ 1960
പൗരത്വംUSSR, Ukraine
തൊഴിൽFilm Director, Actor
പുരസ്കാരങ്ങൾMerited Artist of Ukraine, People's Artist of Ukraine, Shevchenko National Prize

സോവിയറ്റ് ഉക്രേനിയൻ ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകനും നടനുമാണ് സെർഹി ബുക്കോവ്സ്കി (അല്ലെങ്കിൽ സെർജി ബുക്കോവ്സ്കി). ഉക്രേനിയൻ അസോസിയേഷൻ ഓഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ ബോർഡ് അംഗവും ഷെവ്ചെങ്കോ ദേശീയ സമ്മാന ജേതാവുമാണ് ബുക്കോവ്സ്കി. 1996 ൽ മെറിറ്റഡ് ആർട്ടിസ്റ്റ് ഓഫ് ഉക്രൈൻ എന്ന ഓണററി പുരസ്കാരവും 2008 ൽ പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് ഉക്രൈൻ എന്ന ഓണററി പുരസ്കാരവും നൽകി ആദരിച്ചു. [1]

ജീവചരിത്രം[തിരുത്തുക]

1960 ൽ ബഷ്കോർടോസ്ഥാനിലാണ് സെർഹി ബുക്കോവ്സ്കി ജനിച്ചത്. ചലച്ചിത്ര സംവിധായകനായിരുന്ന അനറ്റോളി ബുക്കോവ്സ്കി, നടിയായ നീന അനറ്റോവ എന്നിവരാണ് സെർഹിയുടെ മാതാപിതാക്കൾ. 1960 അവസാനം അദ്ദേഹത്തിന്റെ കുടുംബം കീവിലേക്ക് താമസം മാറി. [2]

1977 മുതൽ 1982 വരെ, ബുക്കോവ്സ്കി കീവ് നാഷണൽ ഐ കെ കാർപെങ്കോ-കാരി തിയേറ്റർ, സിനിമ ആന്റ് ടെലിവിഷൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. [2]

ഒരു ദശകത്തിലേറെക്കാലം ബുകോവ്സ്കി ഉക്രേനിയൻ ഡോക്യുമെന്ററി ഫിലിം സ്റ്റുഡിയോയിൽ ചലച്ചിത്ര സംവിധായകനായി പ്രവർത്തിച്ചു. [3]

1995 മുതൽ 1998 വരെ ഇന്റർവ്യൂസ് ഉക്രെയ്നിലെ ഡോക്യുമെന്റ് പ്രോജക്ട് വിഭാഗം മേധാവിയായിരുന്നു.

1998 മുതൽ 2003 വരെ, ബുക്കോവ്സ്കി കീവ് നാഷണൽ ഐ കെ കാർപെങ്കോ-കാരി തിയേറ്റർ, സിനിമ ആന്റ് ടെലിവിഷൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠിപ്പിച്ചു, ഡോക്യുമെന്ററി ഡയറക്‌ടറിംഗിൽ കോഴ്‌സുകൾ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളായ ഇഗോർ സ്ട്രെംബിറ്റ്സ്കി കാൻസ് ചലച്ചിത്രമേളയിൽ പാം ഡി ഓർ നേടി. [2] [4]

സിനിമകൾ[തിരുത്തുക]

ബുക്കോവ്സ്കി തന്റെ കരിയറിൽ 50 ഓളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവ ചിലത് താഴെ കൊടുത്തിരിക്കുന്നു:

  • "റ്റുമാറോ ഈസ് ഹോളി" (1987)
  • "ആൻഡ് ദി നൈറ്റ് വാസ് ഡാർക്ക് ..." (1988)
  • "ഡ്രീം" (1989)
  • "റൂഫ്" (1989)
  • "ഡിസ്ലോക്കേഷൻ" (1992)
  • "ഡാഷ് മാർക്ക്" (1992);
  • "ലാൻഡ്സ്കേപ്പ്. പോർട്രൈറ്റ്. സ്റ്റിൽ ലൈഫ് "(1993)
  • "ബെർലിനിലേക്ക്!" (1995)
  • "ടെൻ ഇയേഴ്സ് ഓഫ് ഏലിയനേഷൻ" (1996)
  • "ദി ബ്രിഡ്ജ്" (1999)
  • "വിലൻ കല്യുത. റിയൽ ലൈറ്റ് "(2000)
  • "ടെറ വെർമെൽഹ. റെഡ് എർത്ത് "(2001)
  • "വാർ. ദി ഉക്രേനിയൻ അക്കൗണ്ട് "(2002 - 2003)
  • "സ്പെൽ യുവർ നെയിം" (2006)
  • "എവരിവൺ മസ്റ്റ് ഡൈ" (2007)
  • "ദി ലിവിംഗ്" (2008)
  • "ഉക്രെയ്ൻ. റഫറൻസ് പോയിന്റ് "(2011)
  • "ദ മെയിൻ റോൾ" (2016)

ബുക്കോവ്സ്കിയുടെ പല സിനിമകളും നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ "വാർ. ദ ഉക്രേനിയൻ അക്കൗണ്ട് " എന്ന രണ്ടാം ലോക മഹായുദ്ധ ഡോക്യുമെന്ററിക്ക് 2004 ൽ താരാസ് ഷെവ്ചെങ്കോ ദേശീയ സമ്മാനം ലഭിച്ചു. ഉക്രൈനിലെ ദ ഹോളോഡോമോർ എന്നറിയപ്പെടുന്ന പട്ടിണിമരണങ്ങൾ അടിസ്ഥാനപ്പെടുത്തി 2009ൽ അദ്ദേഹം സംവിധാനം ചെയ്ത "ദി ലിവിംഗ്" എന്ന ചലച്ചിത്രം[5] സ്റ്റോക്ക്ഹോമിലെ മനുഷ്യാവകാശ ഉത്സവം (ഏപ്രിൽ 2009) ഉൾപ്പെടെ നിരവധി ഉത്സവങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ 2009 ബാടുമി ചലച്ചിത്രോത്സവത്തിൽ സ്പെഷ്യൽ പ്രൈസ് ഓഫ് ദ ഇന്റർനാഷണൽ ആർട്ട് ഹൗസ് സിനിമ എന്ന അവാർഡും നേടി. അദ്ദേഹത്തിന്റെ 2006 ലെ ഹോളോകാസ്റ്റ് ഡോക്യുമെന്ററി "സ്പെൽ യുവർ നെയിം" സ്റ്റീവൻ സ്പിൽബർഗ് നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു, [6] അന്താരാഷ്ട്ര തലത്തിലും തരക്കേടില്ലാത്ത വിജയം നേടി.

അവലംബങ്ങൾ[തിരുത്തുക]

  1. "Про присвоєння почесних звань... | від 22.08.1996 № 757/96". Zakon.rada.gov.ua. 1996-08-22. Retrieved 2021-03-05.
  2. 2.0 2.1 2.2 "Biography". sergey-bukovsky.com. Archived from the original on 2021-04-11. Retrieved 2021-03-06.
  3. "Biography of Sergey Bukovsky". spellyourname.org.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Igor Strembitsky – Regional Professional Center for Basic Media Literacy".
  5. "Возьму твою боль. Режиссер Сергей Буковский завершает работу над фильмом об одной из самых трагических коллизий в судьбе Украины". Зеркало недели | Дзеркало тижня | Mirror Weekly.
  6. Congress, World Jewish. "World Jewish Congress". World Jewish Congress.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെർഹി_ബുക്കോവ്സ്കി&oldid=3950203" എന്ന താളിൽനിന്ന് ശേഖരിച്ചത്