സീഡ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seed Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Seedbank at the Western Regional Plant Introduction Station

ലോകത്തിലെ സകലമാന വിത്തുകളുടെയും ഒരു കലവറയാണ് സീഡ് ബാങ്ക് (seedbank അഥവാseeds bank). പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റോ ഏതെങ്കിലും മേഖലയിൽ സംരക്ഷിക്കപ്പെട്ടു പോന്ന ചെടികളോ വൃക്ഷങ്ങളോ നശിച്ചു പോകുകയാണെങ്കിൽ അതെ സസ്യത്തെ വീണ്ടും ഭൂമിയിൽ നിലനിർത്താൻ വേണ്ടിയുള്ള മുൻകരുതൽ ആണ് സീഡ് ബാങ്ക്. ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു ജീൻ ബാങ്ക് ആണ്.

പ്രധാനമായും ഭക്ഷ്യധാന്യങ്ങളുടെയും അപൂർവയിനം ജൈവവൈവിധ്യങ്ങളുടെയും നിലനിൽപ്പിനായാണ് ഈ കലവറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോഗപ്രദങ്ങളായ പല സസ്യജാലങ്ങളും നൂറ്റാണ്ടുകളായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാത്തതിനാൽ വളരെ അപൂർവമായേ കാണാറുള്ളൂ എന്ന് മാത്രമല്ല അതിൽ പലതും ഇന്ന് വംശനാശ ഭീഷണി തന്നെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ അതിൻറെയെല്ലാം വിത്തുകൾ സംരക്ഷിക്കുക എന്നതും ശ്രമകരമായ ഒരു കാര്യമാണ്.

പ്രകൃതി ദുരന്തങ്ങളും,യുദ്ധങ്ങളും,പകർച്ചവ്യാധികളും ഒരു പ്രദേശത്തെ പല ജൈവജാതികളെയും ഉന്മൂലനം തന്നെ ചെയ്തേക്കും. ഇത്തരം എല്ലാ വെല്ലുവിളികളിൽ നിന്നും വിത്തുകളെ സംരക്ഷിക്കാൻ കെല്പുള്ളതാണ് ഒരു സീഡ് ബാങ്ക്. സീഡ് ബാങ്കുകൾ വിരളമായി മാത്രമേ തുറക്കാറുള്ളൂ.

"https://ml.wikipedia.org/w/index.php?title=സീഡ്_ബാങ്ക്&oldid=2367924" എന്ന താളിൽനിന്ന് ശേഖരിച്ചത്