സെബീന റാഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sebina rafi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെബീന റാഫി

പ്രമുഖയായ മലയാള സാംസ്കാരിക പ്രവർത്തകയും അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്നു സെബീന റാഫി(6 ഒക്ടോബർ 1924 - 22 ജൂൺ 1990).

ജീവിതരേഖ[തിരുത്തുക]

ഗോതുരുത്ത് മനയ്ക്കിൽ കുടുംബാംഗമായിരുന്നു. അച്ഛൻ ജോസഫ്, അമ്മ മറിയാമ്മ. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി.[1] ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുടെ ഭാര്യയാണ്. വളരെ ചെറുപ്പത്തിൽത്തന്നെ ചവിട്ടുനാടകങ്ങൾ കണ്ടു വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ചവിട്ടുനാടകത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ വശങ്ങളെക്കുറിച്ചും ചവിട്ടുനാടക കർത്താക്കളെക്കുറിച്ചും പ്രാചീന നടന്മാരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ചവിട്ടുനാടകം എന്ന കൃതി രചിച്ചു.[2] ചവിട്ടുനാടകത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലുകളിൽ ആധികാരിക ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു. പോഞ്ഞിക്കര റാഫിയുമൊത്ത് രചിച്ച കലിയുഗത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://metrovaartha.com/2011/10/24004808/CHAVITTUNATAKAM20111024.html
  2. http://www.mathrubhumi.com/online/malayalam/news/story/242465/2010-04-04/kerala
"https://ml.wikipedia.org/w/index.php?title=സെബീന_റാഫി&oldid=2344679" എന്ന താളിൽനിന്ന് ശേഖരിച്ചത്