സൗരവ് ഘോഷാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saurav Ghosal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗരവ് ഘോഷാൽ
Country ഇന്ത്യ
Born (1986-08-10) ഓഗസ്റ്റ് 10, 1986  (37 വയസ്സ്)
കൊൽക്കത്ത, പശ്ചിമ ബംഗാൾ
Height5 ft 6 in (1.68 m)
Weight65 kilograms (143 lb)
Turned Pro2003
Coached byMalcolm Willstrop,
S. Maniam &
Cyrus Poncha
Racquet usedPrince O3 Speedport Black
Men's singles
Highest rankingNo. 15 (May, 2014)
Current rankingNo. 16 (June, 2014)
Title(s)5
Tour final(s)8
World OpenQF (2013)
Last updated on: September, 2014.

ഇന്ത്യൻ സ്ക്വാഷ് താരമാണ് സൗരവ് ഘോഷാൽ. 2013 ഡിസംബർ 15ന് ലോക സ്ക്വാഷ് റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

1986 ഓഗസ്റ്റ് 10ന് കൊൽക്കത്തയിൽ ജനിച്ചു. ലക്ഷ്മിപത് സിംഘനിയ അക്കാദമിയിൽ നിന്നും സ്ക്വാഷ് പഠിച്ചു.

കായികജീവിതം[തിരുത്തുക]

കൊൽക്കത്ത റാക്കറ്റ് ക്ലബ്ബിലാണ് ആദ്യം സ്ക്വാഷ് കളിച്ചു തുടങ്ങിയത്. സ്ക്കൂൾ പഠനത്തിനു ശേഷം മേജർ മണിയത്തിനു കീഴിൽ പഠിക്കാൻ ചെന്നൈയിലേക്കു പോയി. ജർമൻ ഓപ്പണാണ് (അണ്ടർ-17) സൗരവ് നേടിയ ആദ്യ ടൂർണമെന്റ്.[1] 2 മാസത്തിനു ശേഷം ഡച്ച് ഓപ്പൺ നേടുകയും ചെയ്തു. 2004-ൽ ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ അണ്ടർ 19ൽ വിജയിച്ചു. 006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയിരുന്നു. 2007-ൽ അർജുന അവാർഡ് ലഭിച്ചു. 2013ൽ ലോക സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ താരമായി സൗരവ് മാറി.[2] നിലവിൽ വെസ്റ്റ് യോർക്ക്ഷെയറിലെ പോണ്ട്ഫ്രാക്ട് സ്ക്വാഷ് ക്ലബ്ബിലെ മാൽക്കം വിൽസ്ട്രോപ്പിനു കീഴിൽ പരിശീലിക്കുകയാണ്. നിലവിലെ ദേശീയ സ്ക്വാഷ് ചാമ്പ്യനാണ് സൗരവ്.2014ലെ ഏഷ്യൻ ഗെയിംസിൽ സൗരവ് വെള്ളി മെഡൽ നേടിയിരുന്നു‌.

പുരസ്കാരങ്ങൾ[തിരുത്തുക]

  • അർജുന അവാർഡ്

അവലംബം[തിരുത്തുക]

  1. Deccan Herald article on Saurav Ghosal
  2. "NDTV Sports article on Saurav Ghoshal in the World Championship, 2013". Archived from the original on 2013-12-14. Retrieved 2014-09-24.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗരവ്_ഘോഷാൽ&oldid=3793146" എന്ന താളിൽനിന്ന് ശേഖരിച്ചത്