സൗമിത്ര ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saumitra Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സൗമിത്ര ദാസ്
ജനനം (1962-01-20) 20 ജനുവരി 1962  (62 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയം
അറിയപ്പെടുന്നത്Studies on Hepatitis C virus and Coxsackievirus B3 RNA
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ

സൗമിത്ര ദാസ് (ജനനം: 20 ജനുവരി 1962) ഒരു ഇന്ത്യൻ സൂക്ഷ്‌മാണുശാസ്‌ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മൈക്രോബയോളജി, സെൽ ബയോളജി വിഭാഗത്തിലെ പ്രൊഫസറുമാണ്. മോളിക്യുലർ വൈറോളജി, തന്മാത്രാ ജീവശാസ്ത്രം എന്നീ മേഖലകളിലെ പഠനങ്ങളുടെ പേരിൽ അറിയപ്പെടുന്ന സൗമിത്ര ദാസ്, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി എന്നീ മൂന്ന് പ്രമുഖ ഇന്ത്യൻ സയൻസ് അക്കാദമികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. 2005 ൽ ബയോ സയൻസസിന് നൽകിയ സംഭാവനകളുടെ പേരിൽ ഇന്ത്യൻ സർക്കാരിന്റെ ബയോടെക്നോളജി വകുപ്പ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിൽ ഒന്നായ നാഷണൽ ബയോ സയൻസ് അവാർഡ് ഫോർ കരിയർ ഡവലപ്മെന്റ് അവാർഡ് നൽകി ആദരിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ 1962 ജനുവരി 20 ന് ജനിച്ച സൗമിത്ര ദാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിൽ ലെഷ്മാനിയാസിസ് രോഗത്തിന് കാരണമാകുന്ന ഇൻട്രാ സെല്ലുലാർ പരാന്നഭോജിയായ ലീഷ്മാനിയ ഡോനോവാനിയുടെ രോഗകാരി ഏജന്റിന്റെ പ്രതിപ്രവർത്തനത്തെക്കുറിച്ച് ഡോക്ടറൽ പഠനം നടത്തുകയും 1992 ൽ കൊൽക്കത്ത സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുകയും ചെയ്തു.[2] പിഎച്ച്ഡി നേടിയേ ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ (UCLA) ഹോസ്റ്റ്-വൈറസ് ഇടപെടലുകളെക്കുറിച്ചുള്ള തന്റെ ഗവേഷണം തുടർന്ന അദ്ദേഹം ജോലി പൂർത്തിയാക്കിയ ശേഷം 1994 ൽ ഒരു അസിസ്റ്റന്റ് റിസർച്ച് വൈറോളജിസ്റ്റായി അദ്ദേഹം സർവകലാശാലയിൽ ചേർന്നു. 1998 ൽ ഇന്ത്യയിൽ തിരിച്ചെത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ചേർന്ന അദ്ദേഹം പിന്നീട് അസോസിയേറ്റ് പ്രൊഫസറായി[3] നിയമിതനാകുകയും മൈക്രോബയോളജി, സെൽ ബയോളജി വിഭാഗത്തിൽ ഒരു പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. "Awardees of National Bioscience Awards for Career Development" (PDF). Department of Biotechnology. 2016. Archived from the original (PDF) on 2018-03-04. Retrieved 2017-11-20.
  2. "Laboratory of Dr. Saumitra Das". mcbl.iisc.ac.in. 2017-12-19. Archived from the original on 2020-02-18. Retrieved 2017-12-19.
  3. "Saumitra Das - Division of Biological Sciences, Indian Institute of Science". bio.iisc.ac.in. 2017-12-19. Archived from the original on 2017-12-22. Retrieved 2017-12-19.
  4. "Laboratory of Dr. Saumitra Das - research intro". mcbl.iisc.ac.in. 2017-12-19. Archived from the original on 2017-12-22. Retrieved 2017-12-19.
"https://ml.wikipedia.org/w/index.php?title=സൗമിത്ര_ദാസ്&oldid=4019200" എന്ന താളിൽനിന്ന് ശേഖരിച്ചത്