സത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sattur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sattur
Town
Sattur is located in Tamil Nadu
Sattur
Sattur
Location in Tamil Nadu, India
Coordinates: 9°22′N 77°56′E / 9.37°N 77.93°E / 9.37; 77.93Coordinates: 9°22′N 77°56′E / 9.37°N 77.93°E / 9.37; 77.93
Country India
StateTamil Nadu
DistrictVirudhunagar
Government
 • ഭരണസമിതിSattur Municipality
Area
 • Total3 കി.മീ.2(1 ച മൈ)
ഉയരം
56 മീ(184 അടി)
Population
 (2011)
 • Total29,398
 • ജനസാന്ദ്രത413/കി.മീ.2(1,070/ച മൈ)
Languages
Time zoneUTC+5:30 (IST)
PIN
626 203
Telephone code91-4562
വാഹന റെജിസ്ട്രേഷൻTN 67
വെബ്സൈറ്റ്www.sattur.info

സത്തൂർ Sattur തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ഒരു പട്ടണമാണ്. ജില്ലയ്ക്ക് 8 താലൂക്കുകൾ ഉണ്ട്. അരുപ്പുക്കോട്ടൈ, കരിയപ്പട്ടി, രാജപാളയം, സത്തൂർ, ശിവകാശി, ശ്രീവില്ലിപുതൂർ, തിരുചുളി, വിരുദുനഗർ എന്നിവയാണ് ആ താലൂക്കുകൾ. 2011ലെ സെൻസസ് പ്രകാരം, 29,398 ആണു ജനസംഖ്യ.

വൈപ്പാർ നദിയുടെ കരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പട്ടണത്തിനു ചുറ്റുപാടും കാണപ്പെടുന്ന കറുത്ത മണ്ണ് കൃഷിക്ക് ഉപയുക്തമാണ്. പട്ടണം ദേശീയപാത 7 (ഇന്ത്യ)ലാണു സ്ഥിതിചെയ്യുന്നത്. റോഡ്, റെയിൽവേ ബന്ധമുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

സത്തൂർ 9°22′N 77°56′E / 9.37°N 77.93°E / 9.37; 77.93 ൽ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നും ശരാശരി 56 മീറ്റർ (183 അടി)ഉയരമുണ്ട്. സത്തൂർ വൈപ്പാർ, ഉപ്പോടൈ എന്നീ നദികൾക്കിടയിൽ കിടക്കുന്നു. സത്തൂരിൽ ബാങ്കുകളും റെയിൽവേസ്റ്റേഷനും ബസ് സ്റ്റാന്റും എ റ്റി എമ്മുകളുമുണ്ട്.

സത്തൂരിലെ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങൾക്കു ചരിത്രപ്രാധാന്യമുണ്ട്. ഇവിടെ മുസ്ലിം പള്ളിയുമുണ്ട്.

സത്തൂരിൽനിന്നും നിയമസഭയിലേയ്ക്ക് ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തുവരുന്നു. 

സത്തൂർ കാരസേവു എന്ന പലഹാരത്തിനു പ്രസിദ്ധമാണ്.

ഗതാഗതം[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

2009 മുതൽ, സത്തൂർ നിയമസഭാമണ്ഡലം വിരുദുനഗർ ലോകസഭാമണ്ഡലത്തിനു കീഴിലാണ്; മുമ്പ് ഇത് ശിവകാശി ലോകസഭാമണ്ഡലത്തിൽ ആയിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "List of Parliamentary and Assembly Constituencies" (PDF). Tamil Nadu. Election Commission of India. ശേഖരിച്ചത് 2008-10-13.
"https://ml.wikipedia.org/w/index.php?title=സത്തൂർ&oldid=2697487" എന്ന താളിൽനിന്ന് ശേഖരിച്ചത്