Jump to content

സരഷി രഞ്ജൻ മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarashi Ranjan Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sarashi Ranjan Mukherjee
ജനനം(1919-11-24)24 നവംബർ 1919
മരണം24 ജനുവരി 1991(1991-01-24) (പ്രായം 71)
ദേശീയതIndian
അറിയപ്പെടുന്നത്Studies on hypertension and Hypothermia
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം

ഒരു ഇന്ത്യൻ സർജനും ന്യൂറോബയോളജിസ്റ്റുമായിരുന്നു സരഷി രഞ്ജൻ മുഖർജി (1919–1991). [1] ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1919 നവംബർ 24 ന് നാരായൺ മുഖർജി, കമല ദേവി എന്നിവരുടെ മകനായി ജനിച്ച അദ്ദേഹം രക്താതിമർദ്ദം, ഹൈപ്പോഥെർമിയ, അപസ്മാരം തുടങ്ങിയ നിരവധി രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തനായിരുന്നു. [2] അസിമ ചാറ്റർജിയുടെ ഇളയ സഹോദരനായിരുന്നു സരഷി. ഒരു പ്രശസ്ത ഓർഗാനിക് കെമിസ്റ്റ് ആയ അസിമയുടെ anticonvulsant മരുന്നായ മാർസിലിന്റെ ഫാമക്കോളജിക്കൽ ആക്ടിവിറ്റിയുടെ ഗവേഷണത്തിൽ അവരോടൊപ്പ്മ സരഷിയും പങ്കെടുത്തിരുന്നു.[3] ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അദ്ദേഹത്തിന് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം നൽകി. 1968 ൽ മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്കുള്ള ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്നാണിത്. [4] 1991 ജനുവരി 24 ന് 71 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [5]

അവലംബം

[തിരുത്തുക]
  1. "Early Life and Family". Indian Academy of Sciences. 2017.
  2. "Handbook of Shanti Swarup Bhatnagar Prize Winners" (PDF). Council of Scientific and Industrial Research. 1999. Archived from the original (PDF) on 2016-03-04. Retrieved 2021-05-13.
  3. "Asima Chatterjee" (PDF). Indian National Science Academy. 2017.
  4. "View Bhatnagar Awardees". Shanti Swarup Bhatnagar Prize. 2016. Retrieved 12 November 2016.
  5. "Brief Profile of the Awardee". Shanti Swarup Bhatnagar Prize. 2017.
"https://ml.wikipedia.org/w/index.php?title=സരഷി_രഞ്ജൻ_മുഖർജി&oldid=3646872" എന്ന താളിൽനിന്ന് ശേഖരിച്ചത്