സാറാ ഹൈലാൻഡ്
സാറാ ജെയ്ൻ ഹൈലാൻഡ് (ജനനം: നവംബർ 24, 1990)[1] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്.[2][3] മാൻഹട്ടനിൽ ജനിച്ച അവർ പ്രൊഫഷണൽ പെർഫോമിംഗ് ആർട്സ് സ്കൂളിൽ ചേരുകയും തുടർന്ന് പ്രൈവറ്റ് പാർട്സ് (1997), ആനി (1999), ബ്ലൈൻഡ് ഡേറ്റ് (2007) എന്നീ ചിത്രങ്ങളിൽ അപ്രധാന വേഷങ്ങൾ ചെയ്തു. എബിസിയുടെ മോഡേൺ ഫാമിലി എന്ന ഹാസ്യപരമ്പരയിൽ ഹേലി ഡൻഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ ഹൈലാൻഡിന്, ഇതിന്റെപേരിൽ നിരൂപക പ്രശംസയും നിരവധി അംഗീകാരങ്ങളും നാമനിർദ്ദേശങ്ങളും ലഭിക്കുകയും ഒരു കോമഡി പരമ്പരയിലെ ഒരു തികഞ്ഞ മികച്ച പ്രകടനത്തിനുള്ള നാല് സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് മറ്റ് അഭിനേതാക്കളോടൊപ്പം പങ്കിട്ടതോടൊപ്പം ഒരു ഹാസ്യപരമ്പരയലെ മികച്ച സഹനടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡ് നാമനിർദേശം ലഭിക്കുകയും ചെയ്തു.
ഗീക്ക് ചാർമിംഗ് (2011), സ്ട്രക്ക് ബൈ ലൈറ്റ്‌നിംഗ് (2012), സ്‌കറി മൂവി 5 (2013), വാമ്പയർ അക്കാദമി (2014), സീ യു ഇൻ വൽഹല്ല (2015), XOXO (2016), ഡേർട്ടി ഡാൻസിംഗ് (2017) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളുടെ പേരിലും ഹൈലാൻഡ് അറിയപ്പെടുന്നു.
ആദ്യകാലം
[തിരുത്തുക]അഭിനേതാക്കളായ മെലിസ കനാഡേയുടെയും എഡ്വേർഡ് ജെയിംസ് ഹൈലാൻഡിന്റെയും മകളായി ന്യൂയോർക്കിലെ മാൻഹട്ടനിലാണ് ഹൈലൻഡ് ജനിച്ചത്.[4] നടൻ ഇയാൻ ഹൈലാൻഡിന്റെ സഹോദരിയാണ് അവർ. മാൻഹട്ടനിലെ പ്രൊഫഷണൽ പെർഫോമിംഗ് ആർട്സ് സ്കൂളിൽ ഹൈലാന്റ് പഠനത്തിനു ചേർന്നു.[5]
ഔദ്യോഗികം
[തിരുത്തുക]1997 ൽ പ്രൈവറ്റ് പാർട്സ് എന്ന സിനിമയിൽ ഹോവാർഡ് സ്റ്റെർണിന്റെ മകളായി അഭിനയിച്ചതുമുതൽ ഹൈലൻഡ് തുടർന്ന് അഭിനയിക്കുന്നു.[6] 1999 ൽ ആനി എന്ന ടെലിവിഷൻ സിനിമയിലെ മോളി എന്ന കഥാപാത്രം, എൻബിസിയുടെ ലിപ്സ്റ്റിക്ക് ജംഗിളിലെ മാഡി ഹീലി പോലുള്ള വേഷങ്ങൾ അവർ അവതരിപ്പിച്ചിരുന്നു. നടി മോളി കൽവറിനൊപ്പം ഒലിവ് ഗാർഡന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതു കൂടാതെ, ഗ്രേ ഗാർഡൻ (2006) എന്ന മ്യൂസിക്കലിൽ യുവ ജാക്വലിൻ ബൊവിയറായി ബ്രോഡ്‌വേയിലും അവർ പ്രത്യക്ഷപ്പെട്ടു.[7]
2009 മുതൽ, ഹൈലൻഡ് എബിസി ഹാസ്യപരമ്പരയായ മോഡേൺ ഫാമിലിയിൽ ഹാലെ ഡൻഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും, അതിനായി അവളും ഷോയിലെ മറ്റ് അഭിനേതാക്കളും 2011 മുതൽ 2014 വരെയുള്ള ഓരോ വർഷവും ഒരു കോമഡി പരമ്പരയിലെ മികച്ച പ്രകടനത്തിനുള്ള സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നേടിയിട്ടുണ്ട്.[8][9][10][11] I 2011 ൽ ഡിസ്നി ചാനൽ ഒറിജിനൽ സിനിമയായ ഗീക്ക് ചാർമിംഗിൽ ഹൈലൻഡ് അഭിനയിച്ചു.[12]
സ്വകാര്യജീവിതം
[തിരുത്തുക]ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ ഹൈലാൻഡിന് വൃക്ക ഡിസ്പ്ലാസിയ ഉണ്ടെന്ന് കണ്ടെത്തുകയും 2012 ഏപ്രിലിൽ അവളുടെ പിതാവിൽ നിന്ന് വൃക്ക മാറ്റിവയ്ക്കാൻ ലഭിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ വൃക്ക പരാജയപ്പെട്ടതോടെ 2017 സെപ്റ്റംബറിൽ രണ്ടാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്കിയ നടത്തുന്നതിനായി ഇളയ സഹോദരൻ ഇയാൻ വൃക്ക സംഭാവന ചെയ്തു.[13] സംഭാവന ചെയ്ത വൃക്കയെ ശരീരം നിരസിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഹൈലാന്റ് പതിവായി ആന്റി-റിജക്ഷൻ മരുന്നുകളും സ്റ്റിറോയിഡുകളും ഉപയോഗിക്കുകയും തന്മൂലം, ഭാരം, മസിലുകൾ എന്നിവ കാത്തുസൂക്ഷിക്കുവാൻ ഹൈലാൻഡിന് പ്രയാസമുണ്ട്; കൂടാതെ പലതവണ ശയ്യാവലംബിയുമാകേണ്ടതുണ്ട്.[14][15]
തന്റെ കുടുംബത്തിന് ഒരു ഭാരമാണെന്ന് തോന്നിയതിനാൽ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും പിതാവിന്റെ വൃക്ക ശരീരം നിരസിച്ചതിന് സ്വയം കുറ്റപ്പെടുത്തിയതായും 2018 ഡിസംബറിൽ ഹൈലാൻഡ് ഒരു സെൽഫ് മാഗസിൻ ലേഖനത്തിൽ പറഞ്ഞു. ജനനം മുതൽ, അവളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി വൃക്ക ശസ്ത്രക്രിയകളും എൻഡോമെട്രിയോസിസ് ചികിത്സിക്കുന്നതിനായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയും ഉൾപ്പെടെ 16 ശസ്ത്രക്രിയകൾ നടത്തിയിരുന്നു.[16]
അവലംബം
[തിരുത്തുക]- ↑ "Sarah Hyland Biography (1990–)". Filmreference.com. Retrieved February 18, 2011.
- ↑ Ledbetter, Carly (2016-11-15). "Turns Out This 'Modern Family' Actress Is Actually A Great Singer". HuffPost (in ഇംഗ്ലീഷ്). Retrieved 2019-11-14.
- ↑ "A Look Back at Sarah Hyland's 6 Greatest Performances". Billboard. Retrieved 2019-11-14.
- ↑ "Sarah Hyland Biography (1990–)". Filmreference.com. Retrieved February 18, 2011.
- ↑ "Sarah Hyland: Haley Dunphy on ABC's "Modern Family". ABC Studio.
- ↑ "It's Evening in America". Vanity Fair. May 2012. Page 159.
- ↑ "Sarah Hyland Theatre Credits". Broadwayworld.com. Retrieved 2011-02-18.
- ↑ "The 17th Annual Screen Actors Guild Awards". Screen Actors Guild Awards. Retrieved 2015-02-12.
- ↑ "The 18th Annual Screen Actors Guild Awards". Screen Actors Guild Awards. Retrieved 2015-02-12.
- ↑ "The 19th Annual Screen Actors Guild Awards". Screen Actors Guild Awards. Retrieved 2015-02-12.
- ↑ "The 20th Annual Screen Actors Guild Awards". Screen Actors Guild Awards. Retrieved 2015-02-12.
- ↑ "'Modern Family's' Sarah Hyland is loving life in Disney's film 'Geek Charming'". New York Daily News. New York. November 11, 2011. Retrieved 2015-02-12.
- ↑ Mazziotta, Julie (December 10, 2018). "Sarah Hyland Reveals She Had a Second Kidney Transplant and 'Was Contemplating Suicide'". People. Retrieved December 15, 2018.
- ↑ Lehner, Marla (May 14, 2012). "Sarah Hyland Reveals She Had a Kidney Transplant". People. Retrieved March 3, 2019.
- ↑ Shenton, Zoe (January 29, 2017). "Modern Family's Sarah Hyland reveals she will be missing SAG Awards due to health reasons". Daily Mirror. Retrieved January 30, 2017.
- ↑ Mazziotta, Julie (December 10, 2018). "Sarah Hyland Reveals She Had a Second Kidney Transplant and 'Was Contemplating Suicide'". People. Retrieved December 15, 2018.