സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sapiens: A Brief History of Humankind എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sapiens
A Brief History of Humankind
പ്രമാണം:Sapiens A Brief History of Humankind.jpg
Book cover of Sapiens: A Brief History of Humankind
കർത്താവ്Yuval Harari
യഥാർത്ഥ പേര്קיצור תולדות האנושות
രാജ്യംIsrael
ഭാഷHebrew
വിഷയംHistory, Human evolution
പ്രസാധകർHarper
പ്രസിദ്ധീകരിച്ച തിയതി
2014
ISBN978-0062316097

യുവാൾ ഹരാരി എഴുതി 2011ൽ ഹീബ്രുവിൽ പ്രസിദ്ധീകൃതമായ ഒരു പുസ്തകമാണ് സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ്. 2014ൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി.[1][2] നിലവിൽ മുപ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശിലായുഗത്തിലെ മനുഷ്യർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യനിലെത്തിയതെങ്ങനെയെന്ന് വസ്തുതകളുടെ പിൻബലത്തിൽ ഹരാരി അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ. മനുഷ്യന്റെ സാമൂഹിക സാംസ്കാരിക ബന്ധങ്ങളുടെ വളർച്ചയും മൃഗങ്ങളെ മെരുക്കാനാരംഭിച്ചതും ഗോത്ര-നാഗരിക സംസ്കാരങ്ങളുടെ ഉയിർപ്പുമെല്ലാം പുസ്തകത്തിൽ പഠനവിധേയമാക്കുന്നു.പ്രകൃതിശാസ്ത്രങ്ങൾ, പ്രത്യേകിച്ചും പരിണാമ ബയോളജി നൽകുന്ന ഒരു ചട്ടക്കൂട്ടിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.പുസ്തകത്തിന്റെ സ്വീകരണം മിശ്രിതമായിരുന്നു. ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള പണ്ഡിതന്മാർ ഈ പുസ്തകം വളരെ സംശയാസ്പദമാണ് കണ്ടത് എങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഈ പുസ്തകം വളരെ ശ്രദ്ധിക്കപ്പെടുകയും,നല്ല അഭിപ്രായം നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. Strawson, Galen (11 September 2014). "Sapiens: A Brief History of Humankind by Yuval Noah Harari – review". The Guardian. Retrieved 29 October 2014.
  2. Payne, Tom (26 September 2014). "Sapiens: a Brief History of Humankind by Yuval Noah Harari, review: 'urgent questions'". The Telegraph. Retrieved 29 October 2014.