ഉള്ളടക്കത്തിലേക്ക് പോവുക

സന്തോഷ് ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Santosh Trophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സന്തോഷ് ട്രോഫി
Regionഇന്ത്യ
റ്റീമുകളുടെ എണ്ണം31
നിലവിലുള്ള ജേതാക്കൾകേരളം (7 തവണ കിരീടമണിഞ്ഞു)
കൂടുതൽ തവണ ജേതാവായ രാജ്യംബംഗാൾ (32 തവണ കിരീടമണിഞ്ഞു)
Television broadcastersസ്പോർട്സ്കാസ്റ്റ് ഇന്ത്യ,എ.ഐ.ഐ.എഫ്.എഫ്.(ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിങ്ങ്)
2022 സന്തോഷ് ട്രോഫി‎‎

ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി. 1941 ൽ ആരംഭിച്ച ഈ മത്സരത്തിലെ ആദ്യത്തെ വിജയികൾ ബംഗാൾ ആയിരുന്നു. ഇതു വരെ ബംഗാൾ 32 തവണ വിജയികളായിട്ടുണ്ട്. ഇത് ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ്.

പദോൽപ്പത്തി

[തിരുത്തുക]

ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റെ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ പേരിലാണ്.[1]. മത്സരത്തിന്‌ ട്രോഫി സംഭാവന ചെയ്തതും ബംഗാൾ ആസ്ഥാനമായുള്ള ഇന്ത്യൻ ഫുട്ബോൾ അസ്സോസിയേഷൻ ആണ്[1]. 1893 ൽ രൂപംകൊണ്ട ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അസോസിയേഷനാണ്. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ രൂപീകരണത്തിലും ഐ.എഫ്.എ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇതിന്റെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫിയായ കമല ഗുപ്ത ട്രോഫിയും സംഭാവന ചെയ്തത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആണ്.

മത്സരഘടന

[തിരുത്തുക]

സന്തോഷ് ട്രോഫി മത്സരങ്ങൾ ഇന്ന് ആദ്യത്തേതിനേക്കാൾ മാറിയിട്ടുണ്ട്. ഇന്നത്തെ മത്സരങ്ങളിൽ ആദ്യം യോഗ്യത റൌണ്ടിൽ നിന്ന് എട്ട് ടീമുകൾ തിരഞ്ഞെടുക്കപ്പെടൂന്നു. ഇവർ എട്ട് ക്ലസ്റ്റർ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളിൽ നിന്ന് ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ എട്ട് ടീമുകളും യോഗ്യത റൌണ്ടിൽ മത്സരിക്കേണ്ടാത്ത നാല് ടീമുകളും ചേർന്ന് 12 ടിമുകളുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കളിക്കുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ 12 ടീമുകൾ മൂന്ന് ടീമുകളുള്ള നാല് ഗ്രൂപ്പ് ആയി മത്സരിക്കുന്നു. ക്വാർട്ടർ ഫൈനലിലെ ഓരോ ഗ്രൂപ്പിലെ വിജയികൾ സെമി ഫൈനലിൽ മത്സരിക്കുന്നു.പിന്നീട് സെമിഫൈനൽ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടുന്നു.


വിജയികൾ

[തിരുത്തുക]
വർഷംവിജയിരണ്ടാം സ്ഥാനംസ്കോർ
1941–42ബംഗാൾഡെൽഹി5–1
1942–43മത്സരം നടന്നില്ല
1943–44മത്സരം നടന്നില്ല
1944–45ഡെൽഹിബംഗാൾ2–0
1945–46ബംഗാൾബോംബെ2–0
1946–47മൈസൂർബംഗാൾ0–0; 2–0
1947–48ബംഗാൾബോംബേ0–0; 1–0
1948–49മത്സരം നടന്നില്ല
1949–50ബംഗാൾഹൈദരബാദ്5–0
1950–51ബംഗാൾഹൈദരബാദ്1–0
1951–52ബംഗാൾബോംബേ1–0
1952–53മൈസൂർബംഗാൾ1–0
1953–54ബംഗാൾമൈസൂർ0–0; 3–1
1954–55ബോംബേസർവീസസ്2–1
1955–56ബംഗാൾമൈസൂർ1–0
1956–57ഹൈദരബാദ്ബോംബേ1–1; 4–1
1957–58ഹൈദരബാദ്ബോംബേ3–1
1958–59ബംഗാൾസർവീസസ്1–0
1959–60ബംഗാൾബോംബേ3–1
1960–61സർവീസസ്ബംഗാൾ0–0; 1–0
1961–62റെയിൽ‌വേബോംബേ3–0
1962–63ബംഗാൾമൈസൂർ2–0
1963–64മഹാരാഷ്ട്രആന്ധ്രപ്രദേശ്1–0
1964–65റെയിൽ‌വേബംഗാൾ2–1
1965–66ആന്ധ്രപ്രദേശ്ബംഗാൾ1–1; 1–0
1966–67റെയിൽ‌വേസർവീസസ്0–0; 2–0
1967–68മൈസൂർബംഗാൾ1–0
1968–69മൈസൂർബംഗാൾ0–0; 1–0
1969–70ബംഗാൾസർവീസസ്6–1
1970–71പഞ്ചാബ്മൈസൂർ1–1; 3–1
1971–72ബംഗാൾറെയിൽ‌വേ4–1
1972–73ബംഗാൾതമിഴ് നാട്4–1
1973–74കേരളംറെയിൽ‌വേs3–2
1974–75പഞ്ചാബ്ബംഗാൾ6–0
1975–76ബംഗാൾകർണ്ണാടക0–0; 3–1
1976–77ബംഗാൾമഹാരാഷ്ട്ര1–0
1977–78ബംഗാൾപഞ്ചാബ്1–1; 3–1
1978–79ബംഗാൾഗോവ1–0
1979–80ബംഗാൾപഞ്ചാബ്1–0
1980–81പഞ്ചാബ്റെയിൽ‌വേ0–0; 2–0
1981–82ബംഗാൾറെയിൽ‌വേ2–0
1982–83ബംഗാൾ and ഗോവ(സംയുക്ത ജേതാക്കൾ)0–0; 0–0
1983–84ഗോവപഞ്ചാബ്1–0
1984–85പഞ്ചാബ്മഹാരാഷ്ട്ര3–0
1985–86പഞ്ചാബ്ബംഗാൾ0–0; 4–1 (pen)
1986–87ബംഗാൾറെയിൽ‌വേ2–0
1987–88പഞ്ചാബ്കേരളം0–0; 5–4 (pen)
1988–89ബംഗാൾകേരളം4–3 (pen)
1989–90ഗോവകേരളം2–0
1990–91മഹാരാഷ്ട്രകേരളം1–0
1991–92കേരളംഗോവ3–0
1992–93കേരളംമഹാരാഷ്ട്ര2–0
1993–94ബംഗാൾകേരളം2–2; 7–5 (pen)
1994–95ബംഗാൾപഞ്ചാബ്2–1 (ഗോൾഡൻ ഗോൾ)
1995–96ബംഗാൾഗോവ2–0
1996–97ബംഗാൾഗോവ1–0 (aet)
1997–98ബംഗാൾഗോവ1–0
1998–99ബംഗാൾഗോവ5–0
1999–00മഹാരാഷ്ട്രകേരളം1–0
2000–01കേരളംഗോവ3–2 (ഗോൾഡൻ ഗോൾ)
2001–02മത്സരം നടന്നില്ല
2002–03മണിപ്പൂർകേരളം2–1 (ഗോൾഡൻ ഗോൾ)
2003–04കേരളംപഞ്ചാബ്3–2 (ഗോൾഡൻ ഗോൾ)
2004–05മത്സരം നടന്നില്ല
2005–06ഗോവമഹാരാഷ്ട്ര1–1; 2–0 (aet)
2006–07പഞ്ചാബ്ബംഗാൾ0–0; 5–3 {pen}
2007–08പഞ്ചാബ്സർവീസസ്1–0
2008–09ഗോവബംഗാൾ4–2(pen)
2010ബംഗാൾപഞ്ചാബ്2-1
2011ബംഗാൾമണിപ്പൂർ2-1
2012സർവ്വീസസ്തമിഴ്‌നാട്3-2
2013സർവ്വീസസ്കേരളം0–0; 4–3 {pen}
2014മിസോറാംറെയിൽവേ3-0
2015സർവ്വീസസ്പഞ്ചാബ്0–0 (5–4 p)
2016സർവ്വീസസ്മഹാരാഷ്ട്ര2-1
2017പശ്ചിമ ബംഗാൾഗോവ1-0
2018കേരളംപശ്ചിമ ബംഗാൾ2–2 (4–2 p)
2019സർവ്വീസസ്പഞ്ചാബ്1-0
2022കേരളംപശ്ചിമ ബംഗാൾ1–1 (5–4 p)
  • aet=എക്സ്ട്രാടൈമിനു ശേഷം;
  • pen=പെനാൽറ്റി ഷൂട്ട്ഔട്ട്

2018 Kerala

വിജയികൾ/രണ്ടാംസ്ഥാനം

[തിരുത്തുക]
ടീം കിരീടം രണ്ടാംസ്ഥാനം
പശ്ചിമബംഗാൾ 32 14
പഞ്ചാബ് 8 8
കേരളം 7 8
സർവീസസ് 6 5
ഗോവ 5 8
കർണ്ണാടക 4 5
റെയിൽ‌വേയ്സ് 3 6
മഹാരാഷ്ട്ര 3 4
ആന്ധ്രപ്രദേശ് 3 3
ബോംബേ (മഹാരാഷ്ട്ര+ഗുജറാത്ത്) 4 12
ഡെൽഹി 1 1
മണിപ്പൂർ 1 1
മിസോറം 1 0
തമിഴ് നാട് 0 2

അവലംബം

[തിരുത്തുക]
  1. 1 2 "സന്തോഷ് ട്രോഫിയുടെ ചരിത്രം". footballindia. Archived from the original on 2010-01-14. Retrieved 2012-05-29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "footballindia" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സന്തോഷ്_ട്രോഫി&oldid=3739303" എന്ന താളിൽനിന്ന് ശേഖരിച്ചത്