ശങ്കരനും മോഹനനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sankaranum Mohananum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശങ്കരനും മോഹനനും
ശങ്കരനും മോഹനനും ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംപ്രേം പ്രകാശ്
രാജു മാല്യത്ത്
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾജയസൂര്യ
റിമ കല്ലിങ്കൽ
മീരാ നന്ദൻ
സംഗീതംഐസക് തോമസ് കൊട്ടുകപ്പള്ളി
ഛായാഗ്രഹണംപ്രദീപ് നായർ
സ്റ്റുഡിയോപ്രകാശ് മൂവിടോൺ
രാഗം മൂവീസ്
വിതരണംസെഞ്ച്വറി ഫിലിംസ്
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ ജയസൂര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശങ്കരനും മോഹനനും. കഥ, തിരക്കഥ എന്നിവയും ടി.വി. ചന്ദ്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ, മീരാ നന്ദൻ എന്നിവരാണ് ജയസൂര്യയുടെ നായികാകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ശിവജി ഗുരുവായൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1]

കഥാതന്തു[തിരുത്തുക]

കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് കാലത്ത് പാമ്പു കടിയേറ്റു മരിക്കുന്ന ശങ്കരൻ മാഷ് (ജയസൂര്യ), അനിയൻ മോഹനകൃഷ്ണനെ (ജയസൂര്യ) വിടാതെ പിന്തുടരുകയാണ്. തന്റെ ഭാര്യ രാജലക്ഷ്മി (മീരാ നന്ദൻ) യോട് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവൾ മറ്റാരെയും വിവാഹം കഴിക്കരുതെന്നും, ശങ്കരന് മോഹനൻ വഴി അറിയിക്കണം. ശങ്കരന്റെ ആ മോഹം രാജലക്ഷ്മിയെ അറിയിക്കാൻ മോഹനകൃഷ്ണൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

സംഗീതം[തിരുത്തുക]

കെ ജയകുമാർ രചിച്ച ഗാനത്തിന് മോഹൻ സിതാര സംഗീതം നൽകിയിരിക്കുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം - പ്രേംപ്രകാശ് ,രാജു മല്യത്ത്
 • സംവിധാനം - ടി വി ചന്ദ്രൻ
 • സംഗീതം - മോഹൻ സിതാര
 • ഗാനരചന - കെ ജയകുമാർ
 • പശ്ചാത്തലസംഗീതം - ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
 • ബാനർ - പ്രകാശ് മൂവീ ടോൺ ,രാഗം മൂവീസ്
 • വിതരണം - സെഞ്ച്വറി റിലീസ്
 • കഥ - ടി വി ചന്ദ്രൻ
 • തിരക്കഥ - ടി വി ചന്ദ്രൻ
 • സംഭാഷണം - ടി വി ചന്ദ്രൻ
 • ചിത്രസംയോജനം- വേണുഗോപാൽ
 • കലാസംവിധാനം - ഉണ്ണി കുറ്റിപ്പുറം
 • ക്യാമറ - പ്രദീപ് നായർ
 • ഡിസൈൻ - ഹസ്സൻ ഡാർ‌വിഷ്

അവലംബം[തിരുത്തുക]

 1. "ശങ്കരനും മോഹനനും (2011)". മലയാള സംഗീതം. 2013 ഓഗസ്റ്റ് 13. ശേഖരിച്ചത് 2013 ഓഗസ്റ്റ് 13. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശങ്കരനും_മോഹനനും&oldid=3645889" എന്ന താളിൽനിന്ന് ശേഖരിച്ചത്