ശങ്കരാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sankaradi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശങ്കരാടി
Sankaradi.jpg
ജനനം
ചന്ദ്രശേഖരമേനോൻ
തൊഴിൽനടൻ, രാഷ്ട്രീയപ്രവർത്തകൻ, പത്രപ്രവർത്തകൻ
സജീവ കാലം1963-2001
പങ്കാളി(കൾ)ശാരദ
Parent(s)പറവൂർ മേമന പരമേശ്വര പിള്ള, തോപ്പിൽ പറമ്പിൽ ജാനകി അമ്മ
അവാർഡുകൾസംസ്ഥാനചലച്ചിത്രപുരസ്കാരം
1969,1970,1971 - മികച്ച സ്വഭാവനടൻ ( )

മലയാളചലച്ചിത്രവേദിയിലെ ഒരു നടനായിരുന്നു ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടി. (1924 – 2001). 700 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി.

1960 മുതൽ 80 കാലഘട്ടത്തിലാണ് പ്രധാനമായും ശങ്കരാടി അഭിനയിച്ചിട്ടുള്ളത്. അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം മികച്ച ഹാസ്യകഥാപാത്രങ്ങളെ ശങ്കരാടി മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാബൂളിവാല, ഗോഡ്‌ഫാദർ, കിരീടം, ചെങ്കോൽ എന്നിവയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.

ആദ്യജീവിതം[തിരുത്തുക]

വടക്കൻ പറവൂർ മേമന വീട്ടിൽ കണക്ക ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ൽ ജന്മം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടി ബറോഡയിൽ മറൈൻ എൻജിനീയറിംഗ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തന്റെ അഭിനയ ജീ‍വിതത്തിൽ എത്തുന്നതിന് മുൻപ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ് (CPI) പാർട്ടിയിൽ ചേർന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ. പി. എ. സി. നാടകസംഘത്തിൽ‍ എത്തുന്നത്. സാംസ്‌കാരിക പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റ്പാർട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നൽകിയിരുന്ന ഒരു കാലമായിരുന്നു അത്. നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിക്കാൻ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്.

ചലച്ചിത്ര ജീവിതം[തിരുത്തുക]

1960 ലെ ചില നാടക അഭിനയമാണ് ശങ്കരാടിയെ ചലച്ചിത്ര ജീവിതത്തിലേക്ക് കൊണ്ടു വന്നത്. കുഞ്ചാക്കോ സംവിധാനം ചെയ്ത കടലമ്മ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ഇരുട്ടിന്റെ ആത്മാവിലെ അച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. പിന്നീട് തന്റെ മരണം വരെ അഭിനയം തുടർന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

1980ൽ അമ്പത്തിരണ്ടാം വയസ്സിൽ ശാരദയെ അദ്ദേഹം തന്റെ ജീവിതസഖിയാക്കി. ഇവർക്ക് കുട്ടികളില്ല.[1][2][3] 2001 ഒക്ടോബർ 8നു ശങ്കരാടി മരിച്ചു. [4]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശങ്കരാടി&oldid=3367081" എന്ന താളിൽനിന്ന് ശേഖരിച്ചത്