Jump to content

സംഘ് പരിവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sangh Parivar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്.എസ്.) പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളും, നയങ്ങളും, കാര്യപരിപാടികളും ഉള്ളവയുമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ഹിന്ദുമതത്തിന്റെയും അതിന്റെ വിശ്വാസികളുടെയും വളർച്ചയാണ് ഈ സംഘടനകളുടെ പൊതുലക്ഷ്യം.[അവലംബം ആവശ്യമാണ്] [1]

വസുധൈവ കുടുംബകം എന്നതാണ് സംഘ പരിവാറിന്റെ മുദ്രാവാക്യം. ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന സംഘടനകളാണ് സംഘ് പരിവാറിലുള്ളത്.[അവലംബം ആവശ്യമാണ്]

അംഗങ്ങൾ

[തിരുത്തുക]

സംഘപരിവാറിൽ താഴെ പറയുന്ന സംഘടനകളാണ് ഉള്ളത്.

വിമർശനങ്ങൾ

[തിരുത്തുക]

1992 ഡിസംബർ 6 ന് അയോധ്യയിലെ ബാബരി മസ്ജിദ്‌ തകർത്തതിൽ സംഘ് പരിവാറിന് പങ്കുള്ളതായി ലിബർഹാൻ കമ്മീഷൺ പറയുന്നു.[2]. സംഘ പരിവാറിൽ പെടുന്ന 68 നേതാക്കൾ സംഭവത്തിൽ ഉത്തരവാദികളാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു [3]

ഇന്ത്യയിലെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള പ്രതീകമായാണ് ഗോവധനിരോധത്തിനായുള്ള ആവശ്യത്തെ കാണുന്നതെന്ന് ആർ എസ്സ് എസ്സ് നേതാവും 1967ൽ ഗോവധ പ്രശ്നത്തിനായ് നിയമിക്കപ്പെട്ട കമ്മീഷന്റെ അംഗവും ആയിരുന്ന എം എസ് ഗോൾവൽകർ മറ്റൊരംഗമായിരുന്ന വർഗീസ് കുര്യനോട് വെളിപ്പെടുത്തിയിട്ടുണ്ട്[4].

2016 ഫെബ്രുവരി 29 ന് ആഗ്രയിൽ നടന്ന സംഘപരിവാർ പൊതുയോഗത്തിൽ മുസ്ലിംകളോട് യുദ്ധത്തിനു തയ്യാറെടുക്കാൻ പ്രസംഗകർ ആവശ്യപ്പെട്ടു. യോഗത്തിൽ ബി.ജെപി ആഗ്ര എം.പിയും കേന്ദ്ര മാനവശേഷി സഹമന്ത്രിയുമായ രാം ശങ്കർ കതേരിയയും ഫത്തേപൂർസിക്രി എം.പി ബാബു ലാലും പങ്കെടുത്തിരുന്നു. ഹിന്ദുക്കൾ ശക്തി കാണിച്ചു തരുമെന്ന് മന്ത്രി കതേരിയ ഈ യോഗത്തിൽ പ്രസംഗിക്കുകയുണ്ടായി.[5] [6]

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.sanghparivar.org/
  2. Sangh Parivar responsible for entire temple construction movement’-Hindu online[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഉത്തരവാദികൾ ഇവരൊക്കെയെന്ന് ലിബറാൻ". മലയാള മനോരമ ദിനപത്രം. Retrieved 2009-11-24.[പ്രവർത്തിക്കാത്ത കണ്ണി]
  4. Kurien, Varghese (2015). I Too Had a Dream. New Delhi: Roli Books. p. 154. ISBN 8174364072.
  5. ഇൻഡ്യൻ എക്സ്പ്രസ്സ്-'AUDIO: Muslims warned of ‘final battle’ at Sangh Parivar meeting, MoS Katheria says ‘we’ve to show our strength’
  6. മുസ്‌ലിംങ്ങളോട് അവസാന യുദ്ധത്തിന് തയാറെടുക്കാൻ സംഘപരിവാർ -മാതൃഭൂമി 29 ഫെബ്രുവരി 2016
"https://ml.wikipedia.org/w/index.php?title=സംഘ്_പരിവാർ&oldid=3808889" എന്ന താളിൽനിന്ന് ശേഖരിച്ചത്