സഞ്ചയിക ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sanchayika Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1970 കളുടെ തുടക്കത്തിൽ, സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയാണ് സഞ്ചയിക ബാങ്ക്. ഈ സമ്പാദ്യ പദ്ധതി വിദ്യാർത്ഥികൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നു. സഞ്ചയിക ബാങ്കിംഗ് അഥവാ സ്കൂൾ ബാങ്കിംഗ് പ്രവർത്തിക്കുന്നത് ദേശീയ സമ്പാദ്യ പദ്ധതിയുടെ കീഴിലാണ്. പ്രധാനമായും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പാകുന്നത്. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളുടെ സമ്പാദ്യശീലം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ യാഥാർത്ഥ്യബോധത്തോടെ പഠിക്കുന്നതിനും ഈ പദ്ധതി അവരെ സഹായിക്കുന്നു. വിദ്യാർത്ഥികൾ അവർക്ക് വേണ്ടി തന്നെ നടത്തുന്ന ബാങ്കിംഗാണ് സഞ്ചയിക. [1]

സഞ്ചയിക ദിനം[തിരുത്തുക]

എല്ലാ വർഷവും സെപ്റ്റംബർ 15 ന് സഞ്ചയിക ദിനമായി ആഘോഷിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "സഞ്ചയ്ക ദിനം".
"https://ml.wikipedia.org/w/index.php?title=സഞ്ചയിക_ബാങ്ക്&oldid=3205525" എന്ന താളിൽനിന്ന് ശേഖരിച്ചത്