സമുദ്രക്കനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samuthirakani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമുദ്രക്കനി
സമുദ്രക്കനി സണ്ടമരുതം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ
ജനനം (1973-04-26) 26 ഏപ്രിൽ 1973  (50 വയസ്സ്)[1]
തൊഴിൽചലച്ചിത്ര സംവിധായകൻ, ചലച്ചിത്രനടൻ, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ്
സജീവ കാലം1998-ഇതുവരെ

പ്രധാനമായും തമിഴ് ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് പി. സമുദ്രക്കനി. ചില മലയാളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[2] പ്രശസ്ത തമിഴ് സംവിധായകൻ കെ. ബാലചന്ദറിന്റെ സംവിധാന സഹായിയായി സമുദ്രക്കനി പ്രവർത്തിച്ചിരുന്നു.[3] 2009-ൽ സമുദ്രക്കനി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രത്തിന് വിമർശകരിൽ നിന്നും അനുകൂലമായ അഭിപ്രായങ്ങൾ ലഭിച്ചു. [4] പിന്നീട്, നാടോടികൾ മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സുബ്രഹ്മണ്യപുരം, ഈശൻ (രണ്ടും എം. ശശികുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ), സാട്ടൈ, ഒപ്പം എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. 2016-ൽ വിസാരണൈ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ചെന്നൈയിലെ രാജപാളയം രാജൂസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ചെന്നൈയിലെ അംബേദ്‌കർ നിയമ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കി. തുടർന്ന് ചില തമിഴ് ചലച്ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു.

1997-ൽ, സംവിധായകനായ കെ. വിജയനു കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കാനാരംഭിച്ചു. തുടർന്ന് ഇയക്കുണർ ശിഖരം എന്നറിയപ്പെടുന്ന കെ. ബാലചന്ദറിന്റെ 100-ാം ചലച്ചിത്രമായ പാർത്താലേ പരവസത്തിൽ അദ്ദേഹത്തിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. ജയ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന അണ്ണി എന്ന മെഗാ സീരിയലിലും ബാലചന്ദറിനോടൊപ്പം സമുദ്രക്കനി പ്രവർത്തിച്ചിട്ടുണ്ട്. [5]

സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിലെ സമുദ്രക്കനിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷമാണ് സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത നാടോടികൾ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. നാടോടികൾക്ക് മുൻപ് ഉന്നൈ ചരണടൈന്തേൻ, നെറഞ്ച മനസു്, നാളോ എന്നീ ചലച്ചിത്രങ്ങളും സമുദ്രക്കനി സംവിധാനം ചെയ്തിരുന്നു. ഉന്നൈ ശരണടൈന്തേൻ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സമുദ്രക്കനിയ്ക്ക് ലഭിച്ചു. ഇതിനെത്തുടർന്ന് കാർത്തി നായകനായ പരുത്തിവീരൻ എന്ന ചലച്ചിത്രത്തിൽ അമീർ സുൽത്താന് കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചു. നടനും സംവിധായകനുമായ എം. ശശികുമാർ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷമായിരുന്നു സമുദ്രക്കനി അവതരിപ്പിച്ചത്. തുടർന്ന് എം. ശശികുമാറിന്റെ അടുത്ത ചലച്ചിത്രമായ ഈശനിലും അഭിനയിച്ചു.[6] 2016-ൽ മികച്ച വിദേശഭാഷാ ചിത്രത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വിസാരണൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സമുദ്രക്കനി അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, മികച്ച സ്വഭാവനടനുള്ള ആനന്ദവികടൻ ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.[7]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധായകനായി[തിരുത്തുക]

വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2003 ഉന്നൈ ശരണടൈന്തേൻ തമിഴ് മികച്ച തിരക്കഥയ്ക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
2004 നിറഞ്ച മനസു് തമിഴ്
2004 നാളോ തെലുഗു
2009 നാടോടികൾ തമിഴ് മികച്ച ജനപ്രിയ സംവിധായകനുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം, മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ്
നാമനിർദ്ദേശം, മികച്ച സംവിധായകനുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം, മികച്ച തിരക്കഥയ്ക്കുള്ള വിജയ് അവാർഡ്
2010 ശംഭോ ശിവ ശംഭോ തെലുഗു നാടോടികൾ എന്ന ചിത്രത്തിന്റെ റീമേക്ക്
2011 പോരാളി തമിഴ് മികച്ച സംഭാഷണ രചനയ്ക്കുള്ള വിജയ് അവാർഡ്
2012 യാരെ കൂഗദലി കന്നഡ പോരാളിയുടെ റീമേക്ക്
2014 നിമിർന്തു നിൽ തമിഴ്
2014 ജന്ദ പൈ കപിരാജു തെലുഗു നിമിർന്തു നിൽ എന്ന ചിത്രത്തിന്റെ റീമേക്ക്
2016 അപ്പ തമിഴ്
2017 തൊണ്ടൻ തമിഴ്
2017 ആകാശമിഠായി മലയാളം അപ്പ എന്ന ചിത്രത്തിന്റെ റീമേക്ക്
2018 നാടോടികൾ 2 തമിഴ്
TBA കിത്‌നാ തമിഴ്
മലയാളം
തെലുഗു
കന്നഡ
Pre production[8]

അഭിനേതാവായി[തിരുത്തുക]

ടെലിവിഷൻ
വർഷം സീരിയൽ കഥാപാത്രം ഭാഷ കുറിപ്പുകൾ
2001 മർമദേശം - എതുവും നടക്കും ആദിവാസി മനുഷ്യൻ തമിഴ് മർമദേശം ടെലിവിഷൻ പരമ്പര (എപ്പിസോഡ് 1)[9]
2001 രമണി vs രമണി മധ്യവയസ്കൻ തമിഴ് ടെലിവിഷൻ പരമ്പര (എപ്പിസോഡ് 51,31)[10]
2001 ഗുഹൻ സഹസംവിധായകൻ തമിഴ് ടെലിവിഷൻ പരമ്പര (എപ്പിസോഡ് 8)[11]
also Co-director
2001 രമണി vs രമണി പാർട്ട് II തമിഴ് കോമഡി ടെലിവിഷൻ പരമ്പര [12]
2001 അടി എന്നടീ അസത്തു പെണ്ണേ തമിഴ് [13]
2001 ഇതോ ഭൂപാളം തമിഴ് [14]
2003 അണ്ണി തമിഴ് ടെലിവിഷൻ പരമ്പര
2003 തർകാപ്പു കലൈ തീർക്കാത തമിഴ് ടെലിവിഷൻ പരമ്പര
2005 തങ്കവേട്ടൈ തമിഴ് ഗെയിം ഷോ
2007 അരസി തമിഴ് ടെലിവിഷൻ പരമ്പര
2011 7സി തമിഴ് ടെലിവിഷൻ പരമ്പര
ചലച്ചിത്രങ്ങൾ
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2001 പാർത്താലേ പരവസം രോഗി തമിഴ്
2006 പൊയ് തമിഴ്
2007 പരുത്തിവീരൻ തമിഴ്
2008 സുബ്രഹ്മണ്യപുരം കനക് തമിഴ് നാമനിർദ്ദേശം, മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ്
2010 ശംഭോ ശിവ ശംഭോ തെലുഗു
2010 ശിക്കാർ അബ്ദുള്ള മലയാളം
2010 ഈശൻ സംഗയ്യ തമിഴ്
2012 മാസ്റ്റേഴ്സ് മലയാളം Cameo appearance
2012 തിരുവമ്പാടി തമ്പാൻ രാമു മലയാളം
2012 സാട്ടൈ ദയാളൻ തമിഴ്
2012 നീർപ്പറവൈ ഉദുമൻ ഗാനി തമിഴ്
2012 ദ ഹിറ്റ് ലിസ്റ്റ് മലയാളം
2013 ഡി കമ്പനി ചൗകിദർ മലയാളം
2014 നിനൈത്തത്തു യാരോ സ്വയം തമിഴ്
2014 നിമിർന്തു നിൽ കാർ ഡ്രൈവർ തമിഴ്
2014 വേലൈയില്ലാ പട്ടതാരി ധനുഷിന്റെ അച്ഛൻ തമിഴ് നാമനിർദ്ദേശം, മികച്ച സഹനടനുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം, [[മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം – തമിഴ്]]
2014 വസന്തത്തിന്റെ കനൽവഴികൾ പി. കൃഷ്ണപിള്ള മലയാളം
2014 കാട് നന്ദ തമിഴ്
2015 സന്ദമരുതം തിരുമലൈ തമിഴ്
2015 ദ റിപ്പോർട്ടർ പാർത്ഥസാരഥി മലയാളം
2015 മാസ്സ് എൻകിര മാസിലാമണി രാധാ കൃഷ്ണൻ (RK) തമിഴ്
2015 ബുദ്ധനിൻ ചിരിപ്പ് വെട്രി തമിഴ്
2015 കാവൽ ചന്ദ്രശേഖർ തമിഴ്
2015 കാമരാജ് തമിഴ്
2015 അധിപർ രാജ തമിഴ്
2015 പായും പുലി സെൽവരാജ് തമിഴ്
2015 സ്ട്രോബെറി ആദി തമിഴ്
2015 പസങ്ക 2 തമിഴ്
2016 തർക്കാപ്പ് തമിഴ്
2016 രജനി മുരുകൻ ഏഴരൈ മൂക്കൻ തമിഴ്
2016 വിസാരണൈ ഇൻസ്പെക്ടർ മുത്തുവേൽ തമിഴ് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
[[മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം – തമിഴ്]]
നാമനിർദ്ദേശം, മികച്ച സഹനടനുള്ള SIIMA പുരസ്കാരം
2016 കാതലും കടന്തു പോകും കുമാർ തമിഴ്
2016 വെട്രിവേൽ തമിഴ്
2016 അമ്മ കണക്ക് പ്രിൻസിപ്പൽ രംഗനാഥൻ തമിഴ്
2016 അപ്പ ദയാലൻ തമിഴ്
2016 കരിങ്കുന്നം സിക്സേഴ്സ് ശരവണൻ മലയാളം
2016 ഒപ്പം വാസുദേവൻ മലയാളം നാമനിർദ്ദേശം, നെഗറ്റീവ് വേഷത്തിലുള്ള മികച്ച നടനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം
നെഗറ്റീവ് വേഷത്തിലുള്ള മികച്ച നടനുള്ള IIFA പുരസ്കാരം
2016 അച്ചമിൻട്രി സത്യ തമിഴ്
2017 1971: ബിയോണ്ട് ബോർഡേഴ്സ് മലയാളം
2017 തൊണ്ടൻ മഹാ വിഷ്ണു തമിഴ്
2017 കൂട്ടത്തിൽ ഒരുത്തൻ സത്യമൂർത്തി തമിഴ്
2017 വേലൈയില്ലാ പട്ടതാരി 2 രഘുവരന്റെ അച്ഛൻr തമിഴ്
2017 ആകാശമിഠായി സംവിധായകൻ മലയാളം
2018 നിമിർ വെള്ളയപ്പൻ തമിഴ് സംഭാഷണ രചയിതാവും
2018 മധുര വീരൻ രത്നവേലു തമിഴ്
2018 ഏമാളി അരവിന്ദ് തമിഴ്
2018 കിണർ മലയാളം
2018 2 ഡേയ്സ് മലയാളം
2018 പേരൻപ് തമിഴ്
മലയാളം
ചിത്രീകരണം
2018 കാലാ ​അൻപ് തമിഴ് ചിത്രീകരണം
2018 കോലഞ്ചി തമിഴ് ചിത്രീകരണം
2018 ആൺ ദേവതൈ തമിഴ് ചിത്രീകരണം
2018 വട ചെന്നൈ തമിഴ് Filming
TBA കിത്‌നാ അൻപുക്കരസ് തമിഴ്
മലയാളം
ചിത്രീകരണം

ഡബ്ബ് ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം ചെയ്ത അഭിനേതാവ്
2011 ആടുകളം കിഷോർ
2012 ധോണി മുരളി ശർമ
2014 ഗോലി സോഡ മധുസൂദൻ റാവു
2016 കഥകളി മധുസൂദൻ റാവു

ഗായകനായി[തിരുത്തുക]

വർഷം ചലച്ചിത്രം ഗാനം സംഗീതം കുറിപ്പുകൾ
2010 വംസം "ചുവട് ചുവട്" താജ് നൂർ എം. ശശികുമാർ, പാണ്ടിരാജ് എന്നിവരോടൊപ്പം ആലപിച്ചു.
2011 പോരാളി "വിദ്യാ പോട്രി" സുന്ദർ സി. ബാബു

അവലംബം[തിരുത്തുക]

  1. "SAMUTHIRAKANI P." Tamilnadu Film Director's Association. Archived from the original on 2 March 2014. Retrieved 7 February 2015.
  2. "What's in a name?". Chennai, India: The Hindu. 2007-04-24. Archived from the original on 2011-07-19. Retrieved 2009-08-27.
  3. "Samuthirakani: My mother may not understand mywork". www.indiaglitz.com. Indiaglitz. Archived from the original on 2009-06-14. Retrieved 5 June 2011.
  4. "A tale of triumph". The Hindu. 2009-07-31. Archived from the original on 2009-08-03. Retrieved 2009-08-27.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-05-29.
  6. Rangarajan, Malathi (2011-11-26). "Rebel with a pause". The Hindu. Chennai, India.
  7. "Ananda Vikatan Cinema Awards - 2016". www.vikatan.com (in തമിഴ്). Retrieved 2017-01-28.
  8. "Dhansika signs Samuthrakani`s `Kitna`". Sify.
  9. Edhuvum Nadakkum — Marma Desam — Episode 1. YouTube. 26 February 2013.
  10. Ramany vs Ramany Part II Tamil TV Serial Episode - 51. YouTube. 10 July 2012.
  11. Guhan Tamil TV Serial Episode - 8. YouTube. 29 March 2013.
  12. Ramany Vs. Ramany - Part II - Episode 51. YouTube. 10 July 2012.
  13. Adi Ennadi Asattu Penne. YouTube.
  14. Idho Boopalam - Tamil Tv Serial. YouTube.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമുദ്രക്കനി&oldid=3906478" എന്ന താളിൽനിന്ന് ശേഖരിച്ചത്