സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sampathum adhikaravum thrissooril ninnulla oru kazhcha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ടി.അർ.വേണുഗോപാലൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രം
പ്രസാധകർകറന്റ് ബുക്സ്, തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
ഫെബ്രുവരി 2012
മാധ്യമംഅച്ചടി
ഏടുകൾ290
ISBN978-93-86429-10-0

ചരിത്ര അധ്യാപകനായിരുന്ന 'ടി.അർ.വേണുഗോപാലൻ' രചിച്ച് കറന്റ് ബുക്സ്, തൃശ്ശൂർ, പ്രസിദ്ധികരിച്ച തൃശ്ശൂരിന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന പുസ്തകമാണ് സമ്പത്തും അധികാരവും:തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച[1][2][3][4][5].

ഉള്ളടക്കം[തിരുത്തുക]

ഗോത്രവ്യവസ്ഥയിൽ നിന്നും കാർഷികസംസ്കൃതിയിലേക്കും വർഗസമൂഹത്തിലേക്കുമുള്ള മദ്ധ്യകാല കേരളത്തിന്റെ പരിണാമത്തെ അനിതരസാധാരണമായ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന ഒരു പഠനമാണിത്. വൻ കാർഷിക സമ്പത്തിനുടമയായി മാറിയ ക്ഷേത്രങ്ങൾ മുൻകാലങ്ങളിൽ ഭരണകൂടങ്ങളെ നിയന്ത്രിക്കാവുന്ന രീതിയിലേക്ക് നേടിയ വളർച്ചയെ കുറിച്ചും. പസ്ചിമേഷ്യയുമായി ക്രിസ്തുവിനുമുൻപ് ആരംഭിച്ച കേരളത്തിന്റെ വ്യാപാരവും അതിൽ മഹോദയപുരം-കൊടുങ്ങല്ലൂരിനുണ്ടായിരുന്ന പങ്കും വെളിപ്പെടുന്ന ഈ കൃതി വണിക്ക് സമൂഹങ്ങളായ ജൂതന്മാരും, ക്രൈസ്തവരും, മുസ്ലീങ്ങളും കേരളത്തിലെത്തിയ ചരിത്ര പശ്ചാത്തലവും അതിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മാനങ്ങളും ചർച്ച ചെയ്യുന്നു[2].

ക്രിസ്തു ആദിദശകങ്ങൾ തൊട്ട് പെരുമാൾ കാലഘട്ടത്തിലൂടെ കടന്നുവന്ന് കൊച്ചിരാജാക്കന്മാരുടെ ഭരണകാലം വരെയുള്ള തൃശ്ശൂർ പ്രദേശത്തിന്റെ സാമൂഹ്യപരിണാമങ്ങൾ ഒരു കഥപോലെ രസകരമായി പ്രതിപാദിച്ചിരിക്കുന്നു. പുരാവസ്തുഖനനങ്ങളുടെ റിപ്പോർട്ടുകളും പല ക്ഷേത്രങ്ങളിൽ കണ്ടെടുക്കപ്പെട്ട ശിലാ-താമ്രശാസനങ്ങളും ആഴ്വാർ-നായനാർ കാലഘട്ടത്തിലെ തമിഴ് ഭക്തികാവ്യങ്ങളും മധ്യകാലശതകങ്ങളിൽ ഉണ്ടായ പെരുവനം ഗ്രന്ഥവരി, വടക്കുന്നാഥൻ ഗ്രന്ഥവരി തുടങ്ങിയ വിശ്വസനീയമായ നാടൻ ചരിത്രകൃതികളും മണിപ്രവാള കാലഘട്ടത്തിലെ കോകസന്ദേശം, ശുകസന്ദേശം, ചന്ദ്രോത്സവം തുടങ്ങിയ തേവിടിച്ചിക്കവിതകളും വിദേശികളുടെ സഞ്ചാരക്കുറിപ്പുകളും യൂറോപ്യൻ കമ്പനി രേഖകളും എല്ലാം സമർത്ഥമായി, സത്യസന്ധമായി, ശാസ്ത്രീയമായി ഈ കൃതിയുടെ രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്ന് ചരിത്രകാരനായ എം.ജി.എസ്. നാരായണൻ ഈ പുസ്തകത്തിനെഴുതിയ അവതാരികയിൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ വിശേഷിപ്പിച്ചിരിക്കുന്നു[6].

അധ്യായം[തിരുത്തുക]

ഭാഗം ഒന്ന്: ഗോത്രസംസ്കൃതിയിൽ നിന്ന് ഭരണകൂടത്തിലേക്ക്[തിരുത്തുക]

1. ഇരുമ്പുയുഗം മുതൽ പെരുമാൾ വാഴ്ച വരെ
2. നാടുവാഴിസ്വരൂപങ്ങൾ

ഭാഗം രണ്ട്: പടയോട്ടങ്ങളുടെ കാലം[തിരുത്തുക]

3. സാമൂതിരി തൃശ്ശൂരിൽ
4. മൈസൂർ നവാബുമാരുടെ കേരള ആക്രമണവും തൃശ്ശൂരും

ഭാഗം മൂന്ന്: കാർഷികസമ്പത്തിന്റ് കേന്ദ്രീകരണവും ക്ഷേത്രാധിപത്യവും[തിരുത്തുക]

5. ക്ഷേത്രം: സമ്പത്ത്, സമൂഹം, അധികാരം
6. പെരുവനം
7. തൃശ്ശിവപേരൂർ
8. ഇരിഞ്ഞാലക്കുട

ഭാഗം നാല്: വൈദേശിക വണിക്ക് സമൂഹങ്ങളുടെ ആഗമനം[തിരുത്തുക]

9. വൈദേശിക വണിക് സമൂഹങ്ങളുടെ ആഗമനം
10. യഹൂദന്മാർ
11. ക്രൈസ്തവർ
12. മുസ്ലീങ്ങൾ

ഭാഗം അഞ്ച്: സംസ്കാരം[തിരുത്തുക]

13. സാംസ്കാരിക പരിസരം


അവലംബം[തിരുത്തുക]

  1. "A valuable study of Thrissur's history". The Hindu online. 22 February 2012. Archived from the original on 14 February 2018. Retrieved 14 February 2018.
  2. 2.0 2.1 "When Thrissur was the gateway to Kerala". The Times of India online. 23 February 2012. Archived from the original on 2018-02-15. Retrieved 15 February 2018.
  3. "ഗൂഗിൾ ഗുഡ്റീഡ്സ് ലെ ടി.അർ.വേണുഗോപാലനെ പറ്റിയുള്ള വിവരണം". Archived from the original on 15 February 2018.
  4. "Kerala Book Store online".
  5. "Flipkart Book store". Archived from the original on 15 February 2018.
  6. ടി.അർ.വേണുഗോപാലൻ (2017). സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച(പരിഷ്കരിച്ച പതിപ്പ്). കറന്റ് ബുക്ക്സ്, തൃശ്ശൂർ. p. 21. ISBN 978-93-86429-10-0.