സംപ്രീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samapreetha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംപ്രീത
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി/നർത്തകി

2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം നേടിയ കവയിത്രിയാണ് സംപ്രീത. നീറ്റെഴുത്ത് എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

1984 ൽ പാലക്കാട് ജില്ലയിലെ കോങ്ങാട് ജനിച്ചു. കോങ്ങാട് ജി. യു. പി. സ്കൂൾ, കടമ്പഴിപ്പുറം ഹൈസ്കൂൾ, കോങ്ങാട് കെ. പി. ആർ. പി. ഹൈസ്കൂൾ, ശ്രീകൃഷ്ണപുരം വി. ടി ഭട്ടതിരിപ്പാട് കോളേജ്, ചങ്ങനാശ്ശേരി എൻ. എസ്. എസ്. കോളേജ്, ചിറ്റൂർ ഗവൺമെൻറ് കോളേജ്, തൃശ്ശൂർ പി. ജി. സെൻറർ, കൊടുവായൂർ ഹോളി ഫാമിലി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒലിവ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ഇലയിടം ആദ്യ കാവ്യസമാഹാരം. മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ ഗവേഷണം ചെയ്തു."ജൈവവൈവിധ്യ സംരക്ഷണവും നഷ്ടവും അട്ടപ്പാടി കുറുമ്പഭാഷയിൽ; സാമൂഹിക ധൈഷണിക ഭാഷാശാസ്ത്രാപഗ്രഥനം"എന്ന വിഷയത്തിൽ 2016 ൽ ഡോക്ടറേറ്റ് നേടി. അറിയപ്പെടുന്ന മോഹിനിയാട്ടം നർത്തകി കൂടിയായ ഡോ. സംപ്രീത നിരവധി സാഹിത്യകൃതികൾക്ക് മോഹിനിയാട്ടം ആവിഷ്കാരമേകി. നിരവധി തമിഴ് കവിതകളുടെ വിവർത്തനം സംപ്രീതയുടേതായുണ്ട്.പുതുകവിതാസമാഹാരങ്ങളിൽ നിരവധി കവിതകൾ പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ അധ്യാപിക.

കൃതികൾ[തിരുത്തുക]

  • ഇലയിടം(ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്,2007)
  • നീറ്റെഴുത്ത് (‌‍ഡി സി ബുക്സ്, കോട്ടയം)
  • പഠനം: "പാലു കുറുമ്പർ; ചിന്തയും ഭാഷയും"(2019, ഡിസംബർ, ഇൻസൈറ്റ്‌ പബ്ലിക്ക, കോഴിക്കോട്)

പുരസ്കാരങ്ങൾ[തിരുത്തുക]

സാഹിത്യം[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം 2014
  • മേലൂർ ദാമോദരൻ സ്മാരക പുരസ്കാരം 2007
  • മയിൽപ്പീലി കലാസാഹിത്യ സാംസ്കാരിക പുരസ്കാരം 2012
  • അങ്കണം ടി വി കൊച്ചുബാവ സ്മാരക കവിതാ പുരസ്കാരം 2007
  • പച്ചമഷി പുരസ്കാരം 2011

മോഹിനിയാട്ടം പുരസ്കാരങ്ങൾ[തിരുത്തുക]

  • Natya Navarathna, 2023,JS Fine Arts Academy Natya Yatra, Rathina Sabhai, Sree Vadaranyeswarar Temple, Thiruvalangadu,Tamilnadu
  • നാദം നാട്യരത്ന 2020
  • നാട്യകലാരത്ന, കരൂർ നാട്യാഞ്ജലി,2020
  • പഞ്ചംവേദ നൃത്താംഗന അവാർഡ് 2019
  • നാട്യകൗമുദി 2019, വെമ്പട്ടി ജയന്തി നൃത്തോത്സവം
  • നൃത്യാംഗനശ്രീ 2018
  • കൊണാർക്ക് നൃത്യരത്ന 2018
  • കനക് പ്രതിഭ 2017 (title received,from Padma Bhushan Dr Kanak Rele on the occasion of Kanak Nruthyolsav, Mumbai)
  • യുവകലാരത്ന അവാർഡ് 2015.

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=സംപ്രീത&oldid=3981511" എന്ന താളിൽനിന്ന് ശേഖരിച്ചത്