സലോണി അശ്വനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saloni Aswani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സലോണി അശ്വനി
ജനനം
സലോണി അശ്വനി
തൊഴിൽഅഭിനേത്രി
സജീവ കാലം2003-ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല

ഇന്ത്യൻ ചലച്ചിത്രവേദിയിലെ , പ്രത്യേകിച്ചും തെന്നിന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയാണ് സലോണി എന്നറിയപ്പെടുന്ന സലോണി അശ്വനി. പ്രധാനമായും തമിഴ്, കന്നട, തെലുങ്ക് എന്നിവയിലാണ് സലോണി അഭിനയിച്ചിട്ടുള്ളത്. ഇതുക്കൂടാതെ ഹിന്ദിയിലും സലോണി അഭിനയിച്ചിട്ടുണ്ട്.

സിനിമ ജീവിതം[തിരുത്തുക]

സലോണി ജനിച്ചത് ഒരു സിന്ധി കുടുംബത്തിലാണ്. പിതാവ് ഒരു കസ്റ്റംസ് ഓഫീസറായിരുന്നു. സ്കൂൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം മുംബൈയിൽ അഭിനയ സ്കൂളിൽ ചേർന്ന് അഭിനയം പഠിച്ചു.

ഇതിനു ശേഷം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. വാസിലീൻ, ലൈഫ് ബോയ്, പാരച്ചൂട്ട്, മൂവ്, ചിക് ഷാംപൂ, ത്രീ റോസസ് ചായ എന്നിവയുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ആദ്യ സിനിമ ഹിന്ദിയിൽ ദിൽ പർദേശി ഹോ ഗയ ആയിരുന്നു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Saloni Aswani

"https://ml.wikipedia.org/w/index.php?title=സലോണി_അശ്വനി&oldid=2395406" എന്ന താളിൽനിന്ന് ശേഖരിച്ചത്