സാലി പിയേഴ്സൺ
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Australian |
ജനനം | Paddington, Sydney | 19 സെപ്റ്റംബർ 1986
താമസം | Gold Coast, Queensland[2] |
ഉയരം | 1.67 മീ (5 അടി 6 ഇഞ്ച്)[1] |
ഭാരം | 60 കി.ഗ്രാം (132 lb)[1] |
വെബ്സൈറ്റ് | Official Facebook Page |
Sport | |
രാജ്യം | ഓസ്ട്രേലിയ |
കായികയിനം | Track and field |
Event(s) | 100 metres sprint, 200 metre sprint, 100 metres hurdles and 200 metre hurdles |
പരിശീലിപ്പിച്ചത് | Sharon Hannan and Peter Hannan ; Self-coached |
നേട്ടങ്ങൾ | |
ഒളിമ്പിക് ഫൈനൽ | 100m hurdles and 100 metre sprints |
Personal best(s) | 11.14s–100 Metre Sprint[2] 12.28s–100 m Hurdles[2] 22.97s–200 m sprint[2] 1:02.98–400 m Hurdles[2] 7.16s–60 Metre Sprint[2] |
Medal record
|
2011-ലും 2017-ലും 100 മീറ്റർ ഹർഡിൽസിലും ലോക ചാമ്പ്യനും 2012 ഒളിമ്പിക് ചാമ്പ്യനും ആയ ഒരു ഓസ്ട്രേലിയൻ കായികതാരമാണ് സാലി പിയേഴ്സൺ. OAM (née McLellan; ജനനം സെപ്റ്റംബർ 19, 1986)[3] 100 മീറ്റർ ഹർഡിൽസിൽ 2008 വേനൽക്കാല ഒളിമ്പിക്സിലും 2013 ലെ ലോക ചാമ്പ്യൻഷിപ്പിലും വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നു.
അത്ലെറ്റിക് ജീവിതം
[തിരുത്തുക]സിഡ്നിയിൽ ജനിച്ച സാലി പിയേഴ്സൺ ക്യൂൻസ്ലാൻഡിലുള്ള ബേർഡ്സ്വില്ലെ വില്ലേജിലേക്ക് താമസം മാറിയിരുന്നു. അവൾക്ക് എട്ട് വയസ്സ് കഴിഞ്ഞപ്പോൾ, ഗോൾഡ് കോസ്റ്റിലേക്ക് കുടിയേറിപ്പാർക്കാൻ തുടങ്ങി. പ്രാഥമിക വിദ്യാലയത്തിൽ ആയിരിക്കുമ്പോൾത്തന്നെ സാലിയുടെ കായിക മേഖലയിലുള്ള കഴിവുകൾ ഷാരോൺ ഹാനന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ 2013 വരെ ഷാരോൺ അവളെ പരിശീലിപ്പിച്ചു.[4] 2001-ൽ 14 വയസ്സുള്ളപ്പോൾ പിയേഴ്സൺ ഓസ്ട്രേലിയൻ യൂത്ത് 100 മീറ്ററിലും 90 മീറ്റർ ഓട്ടമത്സരത്തിലും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.[5] 2002-ൽ പരിക്കേറ്റതിനാൽ സംഭവിച്ച ഗംഭീരമായ ഒരു തിരിച്ചടിക്ക് ശേഷം, 2003-ലെ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ, കാനഡയിലെ ഷേർബ്രൂക്കിലെ ഇന്റർനാഷണൽ അരങ്ങേറ്റത്തിൽ 100 മീറ്റർ ഓട്ടമത്സരത്തിലും സ്വർണ്ണം നേടി. തുടർന്നുള്ള മാസം, 16 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, 4 × 100 മീറ്റർ റിലേ ടീമിന്റെ ഭാഗമായി ഫ്രാൻസിലെ 2003 ലോക ചാമ്പ്യൻഷിപ്പിൽ തുറന്ന നിലയിൽ ആസ്ട്രേലിയയെ പ്രതിനിധീകരിച്ചു. 2004-ൽ വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വെങ്കലം നേടിയെങ്കിലും 100 മീറ്റർ ഹർഡിൽസിൽ മെഡലിന് തൊട്ടടുത്തെത്തിയതും നഷ്ടമാകുകയാണുണ്ടായത്.[6]
മെൽബണിൽ 2006-ലെ കോമൺവെൽത്ത് ഗെയിംസിൽ പിയേഴ്സൺ 100 മീറ്റർ ഓട്ടമത്സരത്തിൽ ഫൈനലിൽ ഒരു മെഡൽ നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2007-ൽ, 100 മീറ്ററും, 100 മീറ്റർ ഹർഡിൽസുമായി തുടർന്നു. ജപ്പാനിലെ ഒസാക്കയിലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിലെത്തി. എന്നാൽ, 2008-ലെ ഒളിംപിക് ഗെയിമുകൾക്കുശേഷം അവർ 100 മീറ്റർ ഹർഡിൽസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഫൈനലിൽ ഒരു നാടകീയമായരീതിയിൽ പ്രിയപ്പെട്ട ലോലോ ജോൺസിന് കാൽവഴുതിപ്പോയതിനാൽ ലഭിച്ച ഒരു ഫോട്ടോ ഫിനിഷിലൂടെയാണ് പിയേഴ്സന് വെള്ളി മെഡൽ നേടാൻ കഴിഞ്ഞത്. ഔദ്യോഗിക ഫലങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം പിയേഴ്സൺ അത്യുൽസാഹപൂർവ്വം വെങ്കല മെഡൽ ജേതാവ് പ്രിസ്കില്ല ലൂപ്സ്-സ്ലിപിനോടൊപ്പം ജയഘോഷം മുഴക്കികൊണ്ട് ഒരു വൈകാരിക ട്രാക്ക്സൈഡ് അഭിമുഖം കൊടുത്തുകൊണ്ട് വിജയം ആഘോഷിക്കുകയും ചെയ്തു.
പിയേഴ്സൺ 2009 യൂറോപ്യൻ സീസണിൽ നല്ല പ്രകടനം കാഴ്ചവച്ചു, ഏഴ് കളികളിൽ അഞ്ച് കളികൾ ജയിച്ചുകൊണ്ട്, 100 മീറ്റർ ഹർഡിൽസിൽ ഓസ്ട്രേലിയൻ റെക്കോർഡും ഓഷ്യാനിയൻ റെക്കോർഡും തകർത്തു. 12.50 സെക്കൻഡ് സമയം! ഒരു വർഷം മുൻപ് ഇതേ ട്രാക്കിൽ നേടിയ റെക്കോർഡിനെക്കാൾ 0.03 സെക്കൻഡ് വേഗത്തിൽ എത്തിയിരുന്നു.[7]എന്നാൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പിയേഴ്സൻറെ കാലിന് കോച്ചിപ്പിടുത്തം സംഭവിക്കുകയും തടസ്സം നേരിടുകയും ചെയ്തതിൻറെ ഫലമായി 100 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ അഞ്ചാം സ്ഥാനത്തേക്കെത്താനേ കഴിഞ്ഞുള്ളൂ.[8]
2010 കോമൺവെൽത്ത് ഗെയിംസ്
[തിരുത്തുക]ഡൽഹിയിലെ 2010 കോമൺവെൽത്ത് ഗെയിംസിൽ 100 മീറ്റർ ഓട്ടമത്സരം കൂടാതെ 100 മീറ്റർ സ്പ്രിന്റിലും പിയേഴ്സൺ മത്സരിച്ചു.100 മീറ്ററിൽ ഫൈനലിൽ ഇംഗ്ലീഷ് റണ്ണറായ ലോറ ടർണറുമൊത്ത് ഒരു തെറ്റായ തുടക്കം രേഖപ്പെടുത്തി, പക്ഷേ 11.28 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്നതിനാൽ പുനരാരംഭിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നിരുന്നാലും ഓട്ടത്തിനു ശേഷം ഒരു പ്രതിഷേധം ഉണ്ടാകുകയും ചെയ്തതിൻറെ ഫലമായി പിയേഴ്സൺ ആ മത്സരത്തിൽ അയോഗ്യയായി.[9][10] മൂന്നു രാത്രി കഴിഞ്ഞപ്പോൾ, പിയേഴ്സൺ 100 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ 12.67 സെക്കൻഡിൽ സ്വർണ്ണം നേടി.[11]പിയേഴ്സൺ ഓസ്ട്രേലിയൻ ടീം വനിതാവിഭാഗം ഫൈനലിൽ 4 × 400 മീറ്റർ റിലേയിലും വിവാദമുണ്ടാക്കിയിരുന്നു. അവൾക്ക് പരിശീലനം ലഭിക്കാത്ത ഒരു മത്സരത്തിൽ, ആങ്കർ ലെഗിൽ എത്തിയതിനുശേഷം വീഴ്ചസംഭവിച്ചതിനാൽ ഓസ്ട്രേലിയൻ ടീമിന് അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. പിയേഴ്സൺ നയിച്ച ടീമിനെ അവൾ കാരണം താണലെവലിൽ എത്തിയെങ്കിലും മറ്റു ടീമംഗങ്ങൾ ആശ്വസിപ്പിക്കുകയാണുണ്ടായത്.[12]
അടുത്ത സീസണിന്റെ ആരംഭത്തിൽ, 100 മീറ്റർ, 200 മീറ്റർ, 100 മീറ്റർ ഹർഡിൽസിൽ സ്ഥാനം കരസ്ഥമാക്കുകയും 1968-ൽ പാം കിൽബോൺ പങ്കെടുത്ത അതേ മത്സരത്തിൽ പിയേഴ്സൺ മൂന്ന് ദേശീയ ടൈറ്റിലുകൾ നേടിയ ആദ്യ ഓസ്ട്രേലിയൻ വനിതയായി.[13]
2011 ലോക ചാമ്പ്യൻഷിപ്പ്
[തിരുത്തുക]ദക്ഷിണ കൊറിയയിലെ ദേഗുവിലെ 2011-ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പിയേഴ്സൺ 12.28 സെക്കൻഡിൽ (+1.1) 100 മീറ്റർ ഹർഡിൽസിൽ സ്ഥാനം നേടി. ചരിത്രത്തിൽ നാലാമത്തെ ഏറ്റവും വേഗതയേറിയ സമയം. സെമിഫൈനലിലെത്തിയപ്പോൾ 12.36 സെക്കൻഡിൽ (0.3) ഏറ്റവും വേഗതയിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. അവളുടെ തന്നെ റെക്കോർഡ് തകർത്തുകൊണ്ട് ഓഷ്യാനിയൻ ഏരിയ റെക്കോർഡും ഓസ്ട്രേലിയൻ നാഷണൽ റെക്കോർഡും സ്വന്തമാക്കി.
2012 ഒളിമ്പിക്സ്
[തിരുത്തുക]2012-ലെ ലണ്ടൻ ഒളിംപിക്സിൽ 34 മത്സരങ്ങളിൽ പിയേഴ്സൺ 32 മത്സരങ്ങൾ വിജയിച്ചു. 12.57 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റൗണ്ടിൽ ഒന്നാമതെത്തിയത്. ഫൈനലിൽ 12.39 സെക്കൻഡിൽ ഫിനിഷ് ചെയ്തു. അമേരിക്കയുടെ ഡോൺ ഹാർപ്പർ, 12.37, കെല്ലി വെൽസ് (12.48) എന്നിവരെ തെറിപ്പിച്ചുകൊണ്ട് 12.35 സെക്കൻഡിൽ (Wind (m/s): -0.2) ഫിനിഷ് ചെയ്താണ് പിയേഴ്സൻ സ്വർണം നേടിയത്.
2015
[തിരുത്തുക]പിയേഴ്സൺ ഗോൾഡൻ ഗാലയിലെ ഓട്ട മത്സരത്തിനിടയിൽ വീഴുകയും ഇടത് കൈത്തണ്ടയിലെ "അസ്ഥിയ്ക്ക് സ്ഥാനഭ്രംശം" സംഭവിച്ച് ക്ലേശകരമായ പരിക്കുണ്ടാകുകയും ചെയ്തതിനാൽ അവശേഷിച്ച 2015 സീസണിൽ പങ്കെടുക്കുന്നതിൽ തടസ്സവും നേരിട്ടു.[14]
2016
[തിരുത്തുക]2012 ലണ്ടൻ ഒളിംപിക്സിൽ സ്വർണമെഡൽ നേടാൻ സാലി പിയേഴ്സണിന് ശക്തമായ എതിരാളിയെ നേരിടേണ്ടി വന്നിരുന്നു. എന്നാൽ, പിയേഴ്സൺ കഠിനമായി പരിശീലനം നടത്തുമ്പോൾ അവളുടെ പിൻതുടയിലെ ഞരമ്പിന് പരിക്കേൽക്കുകയും റിയോ 2016 ഗെയിംസിൽ നിന്നും പുറത്താകുകയും ചെയ്തു.[15]
2017 ലോക ചാമ്പ്യൻഷിപ്പ്
[തിരുത്തുക]ലണ്ടനിലെ 2017 ലെ ലോക ചാമ്പ്യൻഷിപ്പിൽ 12.59 സെക്കൻഡിൽ 100 മീറ്റർ ഹർഡിൽസിൽ പിയേഴ്സൺ സ്വർണ്ണം നേടി.[16]
2018 കോമൺവെൽത്ത് ഗെയിംസ്
[തിരുത്തുക]100 മീറ്റർ ഹർഡിൽസിൽ 4x100 റിലേയിലും പിയേഴ്സൺ മത്സരം പൂർത്തിയാക്കിയിരുന്നുവെങ്കിലും പിന്നീട് സ്‌നായുവിനേറ്റ പരിക്ക് കാരണം പിൻവലിച്ചു.[17]
സ്വകാര്യ ജീവിതം
[തിരുത്തുക]പിയേഴ്സണിൻറെ അമ്മ ആൻ തന്റെ മകളുടെ കായികജീവിതത്തെ പിന്തുണയ്ക്കാൻ വേണ്ടത്ര പണം സമ്പാദിക്കാൻ വേണ്ടി ഒരേസമയം രണ്ടു ജോലി ചെയ്തിരുന്നു.[18] 2008 അവസാനത്തോടെ, പിയേഴ്സൺ കീരനുമായി വിവാഹനിശ്ചയം നടത്തി. ക്യൂൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ ഹെലെൻസ്വാലെ സ്റ്റേറ്റ് ഹൈസ്കൂളിൽ സീനിയർ വർഷം മുതൽ ഒന്നിച്ചുള്ള വിദ്യാഭ്യാസകാലയളവിൽ ഇരുവരും ഒരു ജോഡിയായി ഒന്നിച്ചു ചേർന്നിരുന്നു.[19] 2010 ഏപ്രിലിൽ ഗോൾഡ് കോസ്റ്റിൽ വിവാഹിതരായ അവരുടെ മധുവിധു ലോസ് ആഞ്ചെലെസ്, ഹവായി എന്നിവിടങ്ങളിൽ ആയിരുന്നു.[20]
അംഗീകാരം
[തിരുത്തുക]- 2008/2009 -ലെ അത്ലറ്റിക്സ് ഓസ്ട്രേലിയ ആ വർഷത്തെ വനിതാ അത്ലെറ്റ് .[21]
- 2011 - വനിതാ അത്ലെറ്റ് ഓഫ് ദ ഇയർ. ഈ അവാർഡ് ലഭിച്ച ആദ്യ ഓസ്ട്രേലിയൻ താരമായ പിയേഴ്സൺ A$ 98,800 രൂപ സമ്മാനത്തുകയായി സ്വീകരിച്ചിരുന്നു.($US100,000).[22]
- 2012 - അത്ലറ്റിക്സ് ഓസ്ട്രേലിയ ആ വർഷത്തെ വനിതാ അത്ലെറ്റ്. [23]
- 2012 - സ്പോർട്ട് ഓസ്ട്രേലിയ ഹാൾ ഓഫ് ഫെയിം ദി ഡോൺ അവാർഡ്
- 2012 - ക്യൂൻസ്ലാൻറ് സ്പോർട്സ് സ്റ്റാർ ഓഫ് ദ ഇയർ.[24]
- 2013 - നാഷണൽ ഫൈനലിസ്റ്റ് യങ് ആസ്ട്രേലിയൻ ഓഫ് ദ ഈയർ[25]
- 2014 - മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ (OAM)ലണ്ടൻ ഒളിംപിക് ഗെയിംസിൽ ഒരു സ്വർണ്ണ മെഡൽ ജേതാവായി.[26]
- 2014 - സ്പോർട്ട് ഓസ്ട്രേലിയൻ ഹാൾ ഓഫ് ഫെയിം ദി ഡോൺ അവാർഡ്.[27]
- 2014 - സ്ത്രീകളിലെ ആരോഗ്യ സ്പോർട്സ് വനിത[28]
- 2017 - ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട് വനിതാ അത്ലറ്റ് ഓഫ് ദി ഇയർ [29]
- 2017 - അത്ലറ്റിക്സ് ഓസ്ട്രേലിയയുടെ ആ വർഷത്തെ വനിതാ അത്ലെറ്റ്.
- 2018 - ഗോൾഡ് കോസ്റ്റ് 2018 കോമൺവെൽത്ത് ഗെയിംസ് ഫൈനൽ ക്വീൻസ് ബാറ്റൺ റിലേ റണ്ണർ
നേട്ടങ്ങൾ
[തിരുത്തുക]വർഷം | മത്സരം | വേദി | ഫലം | മത്സര ഇനം | കുറിപ്പുകൾ |
---|---|---|---|---|---|
Representing ഓസ്ട്രേലിയ | |||||
2003 | വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്സ് | കാനഡ, ഷെർബ്രൂക്ക് | 5th | 200 m | 24.01 |
1st | 100 m hurdles (76.2 cm) | 13.42 | |||
വേൾഡ് ചാമ്പ്യൻഷിപ്പ്സ് | പാരീസ്, ഫ്രാൻസ് | 14th (heats) | 4 × 100 m relay | 44.11 | |
2004 | വേൾഡ് ജുനിയർ ചാമ്പ്യൻഷിപ്പ്സ് | ഗ്രോസെറ്റെ, ഇറ്റലി | 3rd | 100m | 11.40 (wind: +1.5 m/s) |
4th | 100m hurdles | 13.41 (wind: -1.0 m/s) | |||
5th | 4 × 100 m relay | 45.10 | |||
2006 | കോമൺവെൽത്ത് ഗെയിംസ് | മെൽബൺ, ഓസ്ട്രേലിയ | 7th | 100 m | 11.50 |
3rd | 4 × 100 m relay | 44.25 | |||
ലോക കപ്പ് | ഏതെൻസ്, ഗ്രീസ് | 8th | 100 m | 11.44 | |
4th | 100 m hurdles | 12.95 | |||
5th | 4 × 100 m relay | 44.26 | |||
2007 | വേൾഡ് ചാമ്പ്യൻഷിപ്പ്സ് | ഒസാക്ക, ജപ്പാൻ | 15th (semis) | 100 m | 11.32 |
10th (semis) | 100 m hurdles | 12.82 | |||
14th (heats) | 4 × 100 m relay | 43.91 | |||
2008 | ഒളിമ്പിക് ഗെയിംസ് | ബെയ്ജിംഗ്, ചൈന | 2nd | 100 m hurdles | 12.64 |
2009 | വേൾഡ് ചാമ്പ്യൻഷിപ്പ്സ് | ബെർലിൻ, ജർമ്മനി | 5th | 100 m hurdles | 12.70 |
2010 | IAAF കോണ്ടിനെന്റൽ കപ്പ് | Split, ക്രൊയേഷ്യ | 1st | 100 m hurdles | 12.65 |
കോമൺവെൽത്ത് ഗെയിംസ് | ന്യൂഡൽഹി, ഇന്ത്യ | DQ | 100 m | - | |
1st | 100 m hurdles | 12.67 | |||
4th | 4 × 400 m relay | 3:30.29 | |||
2011 | വേൾഡ് ചാമ്പ്യൻഷിപ്പ്സ് | Daegu,ദക്ഷിണ കൊറിയ | 1st | 100 m hurdles | 12.28 |
10th (heats) | 4 × 100 m relay | 43.79 | |||
2012 | വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പ്സ് | ഇസ്താംബുൾ, തുർക്കി | 1st | 60 m hurdles | 7.73 |
ഒളിമ്പിക് ഗെയിംസ് | ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം | 1st | 100 m hurdles | 12.35 | |
2013 | വേൾഡ് ചാമ്പ്യൻഷിപ്പ്സ് | മോസ്കോ, റഷ്യ | 2nd | 100 m hurdles | 12.50 |
2014 | വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പ്സ് | സോപോട്ട്, പോളണ്ട് | 2nd | 60 m hurdles | 7.85 |
കോമൺവെൽത്ത് ഗെയിംസ് | ഗ്ലാസ്ഗോ, സ്കോട്ട് ലാൻഡ് | 1st | 100 m hurdles | 12.67 | |
2017 | വേൾഡ് ചാമ്പ്യൻഷിപ്പ്സ് | ലണ്ടൻ, ഇംഗ്ലണ്ട് | 1st | 100 m hurdles | 12.59 |
2018 | വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പ്സ് | ബർമിംഗ്ഹാം, ഇംഗ്ലണ്ട് | 9th (semis) | 60 m hurdles | 7.92 |
വ്യക്തിഗത ബെസ്റ്റുകൾ
[തിരുത്തുക]- 100 മീറ്റർ – 11.14 secs 2007
- 200 മീറ്റർ – 22.97 secs (2015)
- 100 മീറ്റർ ഹർഡിൽസ് – 12.28 secs (2011) (This record is the sixth fastest time in history.)
റെക്കോർഡുകൾ
[തിരുത്തുക]റെക്കോർഡ് | Performance | തീയതി | Meet | സ്ഥലം |
---|---|---|---|---|
ഓഷ്യാനിയ | 12.28 | 3 സെപ്റ്റംബർ 2011 | ലോക ചാമ്പ്യൻഷിപ്പ് | Daegu, ദക്ഷിണ കൊറിയ |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 “Athlete Profiles-Sally Pearson” Archived 2013-04-20 at the Wayback Machine., Athletics Australia,
2010, Retrieved on 8 October 2010 - ↑ 2.0 2.1 2.2 2.3 2.4 2.5 Biography: Sally Pearson” International Association of Athletics Federations, Retrieved on 8 October 2010
- ↑ "Fairfax, Sir James Oswald, (1863–1928), a Director of The Sydney Morning Herald and Sydney Mail", Who Was Who, Oxford University Press, 2007-12-01, retrieved 2019-06-02
- ↑ Gullan, Scott (20 August 2008). "Silver Sally ran her own race"[പ്രവർത്തിക്കാത്ത കണ്ണി]. The Australian. Retrieved on 7 September 2009.
- ↑ [1] Archived 2016-03-04 at the Wayback Machine., Athletics Australia, 2002, Retrieved on 18 October 2015
- ↑ "Olympic champion Sally Pearson clocks 12.75 in time trial return". 22 May 2016. Archived from the original on 2018-04-04. Retrieved 2019-06-02.
- ↑ Turner, Chris (28 July 2009). "Hurdlers delight on a spectacular evening in Monaco – Area record for McLellan". IAAF. Retrieved on 31 July 2009.
- ↑ Gullan, Scott (20 August 2009). "Sally Pearson fifth in women's 100m hurdles in Berlin"[പ്രവർത്തിക്കാത്ത കണ്ണി]. The Australian. Retrieved on 7 September 2009.
- ↑ Reuters (7 October 2009). “Games-Oludamola wins 100m after Pearson disqualified”. Reuters. Retrieved on 7 October 2010
- ↑ "Pearson 'shouldn't have been allowed to run' ", ABC Grandstand Sport. 2010-10-08, Retrieved on 8 October 2010
- ↑ “Pearson bounces back with gold”. ABC Grandstand Sport. 11 October 2010. Retrieved 11 October 2010
- ↑ Brown, Alex (13 October 2010) "Pearson collapses after the hardest race of her life". Sydney Morning Herald. Retrieved on 18 January 2011.
- ↑ Johnson, Len (17 April 2011). Watt leaps 8.44m, Pearson scores triple victory as curtain falls on Melbourne’s Olympic Park. IAAF. Retrieved on 23 April 2011.
- ↑ Reuters (15 June 2015). "Sally Pearson feared amputation of her lower arm after hurdles fall in Rome" – via The Guardian.
{{cite web}}
:|last=
has generic name (help) - ↑ sport, Guardian (29 June 2016). "Olympic champion Sally Pearson ruled out of Rio Games after damaging hamstring" – via The Guardian.
- ↑ "IAAF: 100 Metres Hurdles Result - IAAF World Championships London 2017 - iaaf.org". iaaf.org.
- ↑ "Sally Pearson withdraws from Commonwealth Games with Achilles tendon injury". ABC News. Retrieved 5 April 2018.
- ↑ Halloran, Jessica (7 June 2008) "Hurdles a way of life for Sally" Sydney Morning Herald. Retrieved on 7 September 2009.
- ↑ Grant, Dwayne (24 January 2008) "Sally's story" Archived 2012-02-24 at the Wayback Machine.. goldcoast.com.au. Retrieved on 7 September 2009
- ↑ Lewis, David (1 October 2010). "Duo overcome hurdles for Games gold". goldcoast.com.au. Archived from the original on 6 April 2012. Retrieved 8 October 2010.
- ↑ "Hooker, McLellan win top athletics awards". ABC News. 22 March 2009. Retrieved 14 August 2017.
- ↑ "Pearson wins female athlete of the year". SMH. 14 November 2011. Retrieved 14 November 2011.
- ↑ "PEARSON AND WATT ARE AUSTRALIA'S ATHLETES OF THE YEAR". Athletics Australia website. Retrieved 14 August 2017.
- ↑ "Queensland Sport Award Winners". QSport website. Retrieved 14 August 2017.
- ↑ "Sally Pearson". Australian of the Year website. Archived from the original on 2019-10-01. Retrieved 14 August 2017.
- ↑ "Sally Pearson". It's An Honour website. Archived from the original on 2019-05-04. Retrieved 14 August 2017.
- ↑ "Sally Pearson wins 'The Don' for second time after inspirational 2014". ABC News. Retrieved 9 October 2014.
- ↑ Chadwick, Tom (13 October 2014). "Hurdler Sally Pearson wins Sportswoman of the Year award". Sydney Morning Herald. Retrieved 14 August 2017.
- ↑ "Matildas and Kerr Australia's fan favourites at AIS awards". Australian Sports Commission website. Archived from the original on 2018-09-01. Retrieved 12 December 2017.
പുറം കണ്ണികൾ
[തിരുത്തുക]- IAAF profile for Sally Pearson
- Athletics Australia Results Archived 2017-08-14 at the Wayback Machine.
- Personal website