വിശുദ്ധ അലെക്സിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saint Alexius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിശുദ്ധ അലെക്സിസ്
Alexii.jpg
Saint Alexius
Confessor
Born5th Century
Rome, റോമാ സാമ്രാജ്യം[1]
Died5th Century
Rome, റോമാ സാമ്രാജ്യം
Venerated inRoman Catholic Church; പൗരസ്ത്യ ഓർത്തഡോക്സ് സഭ; Byzantine Catholic Churches; Syrian Orthodox Church; Armenian Orthodox Church; Maronites; Syrian Catholic Church; Armenian Catholic Church
CanonizedPre-Congregation
Feast17 July in the West; 17 March in the East
Attributesholding a ladder; man lying beneath a staircase
PatronageAlexians; beggars; belt makers; nurses; pilgrims; travellers

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് അലെക്സിസ്. റോമിലെ അലെക്സിസ്, അലെക്സിസ് വോൺ എദേസ്സ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

അഞ്ചാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ സെനറ്റർ എവുഫേമിയന്റെ ഏകപുത്രനാണ് അലെക്സിസ്. ദാനധർമ്മങ്ങൾ സ്വർഗ്ഗത്തിൽ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിന്റെ ബോധം. തന്റെ പക്കൽനിന്ന് ധർമ്മം സ്വീകരിക്കുന്നവരെ തന്റെ ഉപകാരികളെപോലെയാണ് അലെക്സ് ബഹുമാനിച്ചിരുന്നത്. വിവാഹദിവസം രാത്രി ആരോടും പറയാതെ വിദൂരദേശത്തേക്ക് അലെക്സ് പുറപ്പെട്ടു. ദരിദ്ര വേഷമണിഞ്ഞ് എദേസായിൽ കുടിൽ കെട്ടി ഏകാന്തതയിൽ താമസിച്ചു. അലെക്സ് ഒരു കുലീന കുടുംബജാതനാണെന്ന് ജനങ്ങൾക്ക് മനസ്സിലായപ്പോൾ അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോയി. അവിടെ മാളികയുടെ ഒരു മൂലയിൽ ഭിക്ഷുവിനെപോലെ മരണം വരെ കഴിഞ്ഞു. അലെക്സിൽ നിന്നും ലഭിച്ച ഒരെഴുത്തിൽ നിന്നും മാതാപിതാക്കൾക്കു കാര്യങ്ങളെല്ലാം മനസ്സിലായി. ഹൊരോണിയൂസ് ചക്രവർത്തിയുടെ കാലത്താണ് അലെക്സ് മരിച്ചത്. അത്ഭുതങ്ങൾ ധാരാളമായി നടന്നു. "മാർ അല്ലേ ശുപാന" വഴി കേരളീയർക്ക് ഈ വിശുദ്ധൻ സുപരിചിതനാണ്.

അവലംബം[തിരുത്തുക]

  1.  "St. Alexius" . Catholic Encyclopedia. New York: Robert Appleton Company. 1913.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശുദ്ധ_അലെക്സിസ്&oldid=1698870" എന്ന താളിൽനിന്ന് ശേഖരിച്ചത്